ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/പ്രപഞ്ചമേ കരയരുതേ

പ്രപഞ്ചമേ കരയരുതേ

അസുരവിത്തിനാൽ
നിന്നഴക് നശിപ്പിക്കും
 മാനവർ
സ്നേഹമെന്തെന്നറിയാതെ
സ്വാർത്ഥ ലാഭത്തിൽ ലക്ഷ്യം
തേടി അലഞ്ഞിടും
അസുരഗണം
മുഴുവൻ നേടിയാലും
മതിവരാത്ത ദുരാഗ്രഹം
അന്യന്റെ സ്വത്തിലും
തിരയുന്നു അവന്റെ വക്രദൃഷ്ടി
പ്രപഞ്ചമേ കരയരുതേ
നിൻ സ്നേഹം ഗ്രഹിക്കാത്ത
ഈ ജന്മങ്ങളെ ഓർത്ത്
 

ആൽഗാ ബെൻ
10സി ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത