അസുരവിത്തിനാൽ
നിന്നഴക് നശിപ്പിക്കും
മാനവർ
സ്നേഹമെന്തെന്നറിയാതെ
സ്വാർത്ഥ ലാഭത്തിൽ ലക്ഷ്യം
തേടി അലഞ്ഞിടും
അസുരഗണം
മുഴുവൻ നേടിയാലും
മതിവരാത്ത ദുരാഗ്രഹം
അന്യന്റെ സ്വത്തിലും
തിരയുന്നു അവന്റെ വക്രദൃഷ്ടി
പ്രപഞ്ചമേ കരയരുതേ
നിൻ സ്നേഹം ഗ്രഹിക്കാത്ത
ഈ ജന്മങ്ങളെ ഓർത്ത്