ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മട്ടാറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ
വിലാസം
മാട്ടറ

ഗവ. എൽ. പി. സ്കൂൾ മാട്ടറ
,
വട്ടിയാംതോട് പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04602 216116
ഇമെയിൽschool13404@gmail.com
കോഡുകൾ
സ്കൂൾ കോഡ്13404 (സമേതം)
യുഡൈസ് കോഡ്32021501602
വിക്കിഡാറ്റQ64459569
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. രാജൻ കെ.വി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സാബു. കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ലീന ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവ .എൽ .പി .സ്കൂൾ ,മാട്ടറ @ 49

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഇരിക്കൂർ ഉപജില്ലയിൽ , ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മലയോര - കുടിയേറ്റ ഗ്രാമങ്ങളായ , കർണാടക വനത്തിന്റെ ഓരം ചേർന്ന് സ്ഥിതിചെയ്യുന്ന മാട്ടറ, കാലാങ്കി , കടമനക്കണ്ടി, വട്ടിയാംതോട് തുടങ്ങിയ ഗ്രാമങ്ങളുൾപ്പെടുന്ന വളരെ വിസ്തൃതമായ ദേശത്ത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രാഥമീകവിദ്യാഭ്യാസത്തിന് പോലും സൗകര്യമുണ്ടായില്ല എന്നത് വലിയ പോരായ്മയായി നിലനിന്നു. പത്തുപതിനഞ്ചു കിലോമീറ്ററുകൾ താണ്ടി കുന്ന് കയറിയും പുഴ കടന്നും സ്കൂൾ വിദ്യാഭ്യാസം തുടങ്ങാൻ അഞ്ച് വയസ്സുകാർ ഏറെ ദൂരം യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥ നാടിന് ദുഃഖമായി തുടർന്നു.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

4 സ്മാർട്ട് ക്ലാസ് റൂമുകളും, കമ്പ്യൂട്ടർ ഇന്റർനെറ്റ് വൈദുതി കണക്ഷൻ ,അറ്റാച്ഡ് ടോയ്‌ലറ്റ് സൗകര്യമുള്ള ഓഫീസിൽ റൂമും എല്ലാ അദ്ധ്യാപകർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജമാക്കിയ വിശാലമായ സ്റ്റാഫ് റൂമും ഉള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടാതെ അതിവിശാലമായ ഹാളും ഉണ്ട്.ഈ ഹാളിലാണ് പ്രീപ്രൈമറി ക്ലാസ് നടക്കുന്നത്.അതുകൊണ്ട് തന്നെ ഈ  ഹാൾ മുഴുവൻ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും ഉപയോഗിക്കാം .

കുട്ടികളുടെ എണ്ണത്തിന് അനുപാതീകമായി ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പുതിയ രീതിയിൽ പണി കഴിപ്പിച്ച ശുചിമുറികളും ഇവിടെ ഉണ്ട്.എല്ലാ ടോയ് ലറ്റുകളും  ടൈൽ പാകിയതാണ്.

കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.കൈ കഴുകുന്ന സ്ഥലത്തു മഴയും വെയിലും കൊള്ളാതെ കൈ കഴുകാൻ ഷീറ്റ് ഇട്ടിട്ടുണ്ട് .

4 ക്ലാസ് മുറിയും രോഗ ലക്ഷണമുള്ളവരെ പാർപ്പിക്കാൻ സിക്ക് റൂമും അതി വിശാലമായ പ്ലേയ് ഗ്രൗണ്ടും ഉണ്ട് .

കമ്പ്യൂട്ടർ ഐ ടി സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട് .വിശാലമായ റാമ്പ് ഉണ്ട്. എല്ലാ ക്ലാസ്റൂമുകളും ഓഫീസിൽ റൂമും ഹാളും ടൈൽ പാകിയതാണ്.

വളരെ മനോഹരമായ പൂന്തോട്ടം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .വിഷരഹിതമായ പച്ചക്കറി കുട്ടികൾക്ക് നൽകുന്നതിനായി വിശാലമായ പച്ചക്കറിത്തോട്ടം ഏവരേയും ആകർഷിക്കുന്നതാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1.ഇരിട്ടി ബസ്സ് സ്റ്റാൻഡിൽ നിന്നും മാട്ടറ -കാലാങ്കി റൂട്ടിൽ ഓടുന്ന  ബസിൽ കയറി 16 കിലോമീറ്റർ സഞ്ചരിച്ചു മാട്ടറയിൽ ബസ് ഇറങ്ങി ഏകദേശം 50 മീറ്റർ നടന്നാൽ മാട്ടറ ഗവ .എൽ.പി.സ്കൂളിൽ എത്തിച്ചേരാം. മാട്ടറ  ബസ് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിലും സ്കൂളിൽ എത്തിച്ചേരാം

2. ടാക്സിയിൽ ആണ് വരുന്നതെങ്കിൽ ഉളിക്കൽ ടൗണിൽ എത്തി അവിടെ നിന്നും മാട്ടറ - കാലാങ്കി റോഡിൽ പ്രവേശിച്ചു 9.3 കിലോമീറ്റർ സഞ്ചരിച്ചാൽ മാട്ടറ ഗവ .എൽ .പി.സ്കൂളിൽ എത്തിച്ചേരാം .

3.ഇരിട്ടിയിൽ നിന്നും ഉളിക്കൽ -മണിക്കടവ് റൂട്ടിൽ ഓടുന്ന ബസിൽ കയറി 13 കിലോമീറ്റർ സഞ്ചരിച്ചു വട്ടിയാം തോട്‌ ഇറങ്ങി ഓട്ടോ ടാക്സിയിൽ 4.2 കിലോമീറ്റർ യാത്ര ചെയ്തു മാട്ടറ ഗവ .എൽ .പി.സ്കൂളിൽ എത്തിച്ചേരാം

Map