ഗവ. എൽ.പി.എസ്. പഴയതെരുവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആര്യനാട് പള്ളിവേട്ട യിൽ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഒരു കുഞ്ഞു വിദ്യാലയം ....
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ്വരെയുള്ള എൽ പി സ്കൂൾ ....... മികച്ച അധ്യാപനത്തോടൊപ്പം ശിശു സൗഹ്രദ അന്തരീക്ഷവും .. .എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകിവരുന്നു ...കലാ കായിക വിദ്യാഭ്യാസവും .നൃത്തം ,,കരാട്ടെ ,ഹിന്ദി ,അറബി ക്ലാസ്സുകളും നടത്തിവരുന്നു.തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് ,മലയാളം മീഡിയം ക്ലാസുകൾ നിലവിലുണ്ട് .കൂടാതെ പ്രൊജക്ടർ .ലാപ്ടോപ് ,കംപ്യൂട്ടറുകൾ തുടങ്ങി ആധുനിക വിദ്യാഭ്യാസ രീതിക്കനുസരിച്ചു മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം
ഗവ. എൽ.പി.എസ്. പഴയതെരുവ് | |
---|---|
വിലാസം | |
പള്ളിവേട്ട, പഴയതെരുവ് ഗവ. എൽ. പി. എസ് പഴയതെരുവ് ,പള്ളിവേട്ട, പഴയതെരുവ് , ആര്യനാട് പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2851163 |
ഇമെയിൽ | govlpspazhayatheruvu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42520 (സമേതം) |
യുഡൈസ് കോഡ് | 32140600309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആര്യനാട്., |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീദേവി T |
പി.ടി.എ. പ്രസിഡണ്ട് | ഹസീന H |
എം.പി.ടി.എ. പ്രസിഡണ്ട് | സൌമ്യ |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
ചരിത്രം
ആര്യനാട് കാട്ടാക്കട റോഡിൽ ആര്യനാട് നിന്നും 800 മീറ്റർ മാറി പള്ളിവേട്ട എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാജാക്കന്മാർ വേട്ട നടത്തിയിരുന്ന സ്ഥലമായിരുന്നതിനാലാണ് ഇവിടം പള്ളിവേട്ട എന്ന് അറിയപ്പെടുന്നത്.കുഗ്രാമമായ ഈ പ്രദേശം വളർച്ച പ്രാപിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് കാലമേ ആയിട്ടുള്ളൂ. 1948-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ആര്യനാട് എസ്.എൻ.ഡി.പി ഹാളിലാണ് ഈ സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത്. ആര്യനാട് പള്ളിവേട്ട പത്മവിലാസത്ത് വീട്ടിൽ ശ്രീ.പത്മനാഭപിള്ള തൻെറ ഭാര്യ ശ്രീമതി ചെല്ലമ്മയുടെ പേരിലുള്ള 50 സെൻറ് സ്ഥലം സ്കൂൾ കെട്ടിടം വയ്ക്കാനായി നൽകി.ആദ്യ പ്രഥമാധ്യാപകൻ ആര്യനാട് ദാമോദരാശ്രമത്തിൽ ശ്രീ.കെ.ദാമോദരനും, ആദ്യ വിദ്യാർത്ഥിനി പഴയതെരുവ് കുര്യാത്തിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കെ.റ്റി.ലളിതമ്മയുമാണ്.
ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ അടച്ചുറപ്പുള്ള1 കെട്ടിടവും 3 ടോയിലറ്റുകളും 1പാചകപ്പുരയും 1-കിണറും ഉണ്ട്.കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും ,ഫാൻ ,ലൈറ്റ് സൗകര്യങ്ങൾ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി, വാഴകൃഷി വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കീഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു.കര നെൽകൃഷിയും, ഔഷധ സസ്യ തോട്ടവും പച്ചക്കറി കൃഷിയും നിലവിലുണ്
ആരോഗ്യക്ലബ്ബ്,,ഇംഗ്ലീഷ് ക്ലബ്,പ്രവർത്തി പരിചയ ക്ലബ് ,,വിദ്യാരംഗം ക്ലബ്,,അറബി ക്ലബ്
കാർഷിക ക്ലബ് ,ഗണിത ക്ലബ് ,ഗാന്ധിദർശൻ ക്ലബ് ,സുരക്ഷാ ക്ലബ്
എന്നിവ പ്രവ൪ത്തിച്ചുവരുന്നു.
പഠന വിടവ് പരിഹരിക്കാൻ വേണ്ടി പ്രതേക ക്ലാസുകൾ
കര നെൽകൃഷി
ഗാന്ധി ദർശന്റെ ഭാഗമായി സോപ്പ് ,ലോഷൻ ,ഹാൻഡ് വാഷ് നിർമാണം എന്നിവ നടത്തി
അക്ഷരം ഉറപ്പിക്കാൻ വേണ്ടി അക്ഷര ചെപ്പ് എന്ന പരിപാടി
കരാട്ടെ പരിശീലനം- ഹിന്ദി ക്ലാസ്- പ്രവേശനോത്സവം- പരിസ്ഥിതി ദിനാചരണം- വായനാ ദിനം
ബഷീർ ദിനം- ലോകജനസംഖ്യാ ദിനം- ഗാന്ധിദർശൻ ക്ളബ് ഉൽഘാടനം- ചാന്ദ്ര ദിനം- സ്വതന്ത്ര്യ ദിനം
ഫുഡ് ഫെസ്റ്റ്- വാങ് മയം
വിദ്യാരംഗം..ഓണാഘോഷം..,സ്പോർട്സ് ഡേ,സ്കൂൾ കലോത്സവം,,വന്യ ജീവി വാരാഘോഷം,,കേര;ള പ്പിറവി,കേരളീയം,,ഡ്രൈ ഡേ,ഹരിത സഭ,വാങ് മയം ,ലോകഅറബി ഭാഷാ ദിനാചരണം
മികവുകൾ
സബ് ജില്ലാതലം, പഞ്ചായത്തുതല കലാ,കായിക,പ്രവ്യത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി വരുന്നു..2023 ഇൽ വെള്ളനാട് VHSS ഇൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 32 പോയിന്റും അറബി കലോത്സവത്തിൽ ഓവറോൾ സെക്കന്റ് ഉം നേടി നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു
മുൻ സാരഥികൾ
Sl.No | പ്രധാന അധ്യാപകർ | കാലയളവ് |
---|---|---|
1 | സി.ശോഭന | |
2 | ക്രിസ്റ്റൽ ഗ്ലോറി | |
3 | ജി.ഗീത | |
4 | സുജ.എ.എസ് | |
5 | വി.ജലജ | |
6 | പൊന്നമ്മ | |
7 | സ്നേഹലത | |
8 | സൂസൻ ഹെപ്സി | |
9 | ബിജു പി എബ്രഹാം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Sl.No | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ഡോ . സുബൈർ | ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർ |
2 | പ്രൊഫ. സിദ്ദിഖുൽ കബീർ | റിട്ടേ. പ്രൊഫ |
3 | ശ്രീ.അബുസാലി | മുൻ പി.എസി ഉദ്യോഗസ്ഥൻ, |
4 | ശ്രീ.ബാലചന്ദ്രൻ | മുൻ ആര്യനാട് പഞ്ചായത്ത് അംഗം |
വഴികാട്ടി
- ആര്യനാട് കാട്ടാക്കട റോഡിൽ ആര്യനാട് നിന്നും 800മീറ്റർ മാറി പള്ളിവേട്ട എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നെടുമങ്ങാട് നിന്നും 11 കി മി ദൂരമാണ് ആര്യനാടേയ്ക്ക്.
- കാട്ടാക്കടനിന്നും 9.5 കി.മി ദൂരമാണ് ആര്യനാടേയ്ക്ക്.
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42520
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ