ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ പരിസ്ഥിതി ക്ലബ് ഫലപ്രദമായി പ്രവർത്തിച്ചുവരുന്നു.
2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പരിസ്ഥിതി ദിന ക്വിസ്, ഔഷധസസ്യ തോട്ടം നിർമാണം , പോസ്റ്റർ നിർമ്മാണം, വൃക്ഷതൈ നടീൽ, സ്കൂൾ പരിസര ശുചീകരണം, പൂന്തോട്ട നവീകരണം എന്നിവ നടത്തി .
തിരികെ സ്കൂളിലേയ്ക്ക്
29/10/2021- പരിസ്ഥിതി ക്ലബും മറ്റ് വിവിധ ക്ലബുകളും അടഞ്ഞ് കിടന്ന ക്ലാസ് മുറികൾ തുറന്ന് ശുചിയാക്കുകയും ക്ലാസ് മുറികൾ സജ്ജമാക്കുകയും ബോധവൽക്കരണത്തിനായുള്ള പോസ്റ്ററുകൾ സ്ഥാപിക്കുകയും ചെയ്തു.
2021 ലെ പരിസ്ഥിതി ദിനാചരണം
05/06/2021- ജൂൺ 5 ലോകപരിസ്ഥിതി ദിനം പോസ്റ്റർ രചന, കവിതാലാപനം, പ്രസംഗം, ഷോർട്ട് വീഡിയോ നിർമാണം എന്നീ മത്സരയിനങ്ങളോടെ ഓൺലൈനായി സംഘടിപ്പിച്ചു.
പൂന്തോട്ടപരിപാലനം
01/04/2021- നാഷണൽ സർവീസ് സ്കീം വോളന്റിയർമാർക്കൊപ്പം പൂന്തോട്ടം വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
2018 ലെ പരിസ്ഥിതി ദിനാചരണം
2018 ലെ പരിസ്ഥിതി ദിനാചരണം എൻ. എസ്സ്.എസ്സ് യൂണിറ്റിന്റെയും സ്കൂൾ പരിസ്ഥിതി ക്ലബ് അംഗങ്ങളുടേയും നേതൃത്വത്തിൽ ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള പ്രത്യേക അസംബ്ലിക്കു പുറമെ വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ നൽകി. പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2018 ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി.
2017 ഒക്ടോബർ 10 ഹരിതോൽസവം
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നയപ്പിലാക്കിയ ഹരിതോൽസവം പദ്ധതി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. സംസ്ഥാനസർക്കാരിന്റെ ഹരിതകേരളം മിഷന്റെ ലക്ഷം കുട്ടികളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മണ്ണിനെ പച്ചപ്പ് അണിയിക്കുക, മാലിന്യനിർമ്മാർജ്ജനം നടത്തുക, പ്ലാസ്റ്റിക് പുനരുപയോഗ്യമാക്കുക എന്നിവ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തു. === 2017 ആഗസ്റ്റ് 2 നാളേയ്ക്കൊരു തേക്കുമരം പദ്ധതി === കൊല്ലം സോഷ്യൽ ഫോറസ്ട്രി വകുപ്പും അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബും സീഡ് ക്ലബും സംയുക്തമായി നാളേക്കൊരു തേക്കുമരം പദ്ധതി സ്കൂളിൽ നയപ്പിലാക്കി. കുളത്തൂപ്പുഴ സഞ്ജീവനിയിൽ നിന്ന് 3000 തേക്കിൻ തൈകൾ സ്കൂളിൽ വിതരണം ചെയ്തു. സാമൂഹ്യവനവൽക്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിൽ മരംവച്ചുപിടിപ്പിക്കുക എന്നതിനപ്പുറം ഭാവിയിലേയ്ക്ക് ഒരു കരുതൽ എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡൻറ് കെ. ബാബു പണിക്കർ ഉദാഘാടനം ചെയ്തു. സീഡ് കോർഡിനേറ്ററ് യു. പുഷ്പാംഗദൻ നന്ദി അറിയിച്ചു.
2017 ജൂലൈ 20 സ്കൂൾ കൃഷിത്തോട്ടം ഉദ്ഘാടനം
സ്ഥല പരിമിതി മൂലം കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടപ്പോൾ അഞ്ചൽ കീഴൂട്ട് വീട്ടിൽ ശ്രീ. സാബുവിന്റെ ഒരേക്കർ സ്ഥലം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കൃഷിത്തോട്ടത്തിനായി വിട്ടുതന്നു. അന്യംനിൽക്കുന്ന കൃഷിയറിവുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കൃഷി ആരംഭിച്ചു. നൂറിലധികം വാഴകൾ, മുരിങ്ങ, കറിവേപ്പില, വഴുതന, പയർ, ചുരയ്ക്ക, പാവൽ, ചേമ്പ്, കപ്പ എന്നിവ നട്ട് പരിപാലിച്ചുവരുന്നു. സ്കൂൾ ുച്ചഭക്ഷണ വിഭവങ്ങൾക്കായി ഇവ ഉപയോഗപ്പെടുത്തുന്നു. വിഷരഹിത കാർഷികോൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈ പദ്ധഥി പ്രയോജനപ്പെടുന്നു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണം
2017 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചൽ വെസ്റ്റ് സ്കൂളിലെ പരിസ്ഥിതി ക്ലബും ആശ്വാസ് 2017 ഉം സംയുക്തമായി സ്കൂൾ ക്യാമ്പസിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്, സിഗ്നേച്ചർ ക്യാമ്പെയിൻ, തെരുവ് നാടകം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന സിഗ്നേച്ചർ ക്യാമ്പ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഒപ്പുരേഖപ്പെടുത്തി പങ്കാളികളായി വിജയിപ്പിച്ചു.