ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അക്ഷരവൃക്ഷം/പോയകാലമതെത്ര മനോഹരം

Schoolwiki സംരംഭത്തിൽ നിന്ന്
പോയകാലമതെത്ര മനോഹരം

പോയ കാലങ്ങളിൽ നമ്മുടെ ഭൂമിയോ
ഹാ എത്ര സുന്ദരമായിരുന്നു
നദികളുടെ കളകളനാദമോ അന്നെന്റെ
ഹൃദയത്തിലാനന്ദവാക്കുകളായ്‌
കിളികളുടെ മധുരമാം സംഗീതം തേനായ്‌
അന്നെന്റെ ചുണ്ടിലോ ഇറ്റു വീണു
പ്രകൃതിയോ ഹരിതാഭയിൽ കുളിച്ചു നിൽക്കെ
അന്നോ അതെത്ര മനോഹരമേ
ഇന്നോ നദിയുടെ കളകള നാദമോ
ഹൃദയത്തിൽ നൊമ്പര ബാഷ്പവുമായ്‌
കിളികളുടെ മധുരമാം തേനൊലി സംഗീതം
ഇന്നോ എവിടെയോ പോയി മറഞ്ഞു
ഇനിനമുക്കാകുമോ പ്രകൃതിയുടെ സൗന്ദര്യം
തിരികെ ഇവിടെ വരുത്തുവാനായ്‌
മനുഷ്യന്റെ നീച പ്രവർത്തികൾ കാരണം
പ്രകൃതിയുടെ ഹരിതാഭ വെന്തെരിഞ്ഞു
 

അക്ഷര'ആർ
8 G ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത