കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്ത്വശീലങ്ങൾ
ശുചിത്ത്വശീലങ്ങൾ
ശുചിത്ത്വബോധം എല്ലാ വ്യക്തികളിലും ഉണ്ടായിരിക്കേണ്ടതാണ്.വ്യക്തിശുചിത്ത്വം,പരിസ്ഥിതി ശുചിത്ത്വം ,ഗൃഹ ശുചിത്ത്വം എന്നിവയാണ് ആരോഗ്യശുചിത്ത്വത്തിന്റെ മുഖ്യഘടകങ്ങൾ .ആരോഗ്യശുചിത്ത്വത്തിലെ പോരായ്മയാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ ഭൂരിഭാഗം രോഗങ്ങളും നമുക്ക് ഒഴിവാക്കാൻ കഴിയും .അതുകൊണ്ട് വ്യക്തിശുചിത്ത്വം നമ്മുടെ ജീവിതശൈലിയുടെ ഭാഗമാക്കണം .വ്യക്തിശുചിത്ത്വം കൊണ്ട് മാത്രം നമ്മൾ സുരക്ഷിതരാവുന്നില്ല .പരിസരശുചിത്ത്വക്കുറവും നമ്മെ സാരമായി ബാധിക്കും .വീട് ശുചിയായിരിക്കുക വഴി നമ്മുടെ ചുറ്റുപാടും ശുചിയായിരിക്കും.വ്യക്തിശുചിത്ത്വം പോലെ തന്നെ നമ്മൾ ശീലമാക്കേണ്ടതാണ് പരിസരശുചിത്ത്വവും .ആരോഗ്യമുള്ള ചുറ്റുപാടിൽ ജീവിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യമുള്ള മനസും ,ശരീരവും ഉണ്ടാവു .ശുചിത്ത്വം എന്നത് നമ്മുടെ കടമയാക്കുക.ശുചിത്ത്വം ശീലിച്ചുകൊണ്ട് നമ്മൾ സാമൂഹ്യബോധമുള്ളവരായി ജീവിക്കുക.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം