എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/ഞാൻ സ്വപ്നം കാണാറുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ സ്വപ്നം കാണാറുണ്ട്

ഇരുളുതിങ്ങി പരക്കുന്ന രാത്രിയിൽ
ആഞ്ഞടിച്ചാ കൊടുങ്കാറ്റ് വീശുന്നു
മൂങ്ങകൾ മൂളുന്നു വാവലുകൾ പരതിപ്പറക്കുന്നു
ഇരുളടഞ്ഞ ആ കാട്ടുവഴികളിൽ
ഏകയായ് ഞാൻ നടന്നു നീങ്ങവേ
ഭയചകിതയായ് നിന്നുപോകുന്നു ഞാൻ
തെല്ല് നേരം കഴിഞ്ഞ് പോയപ്പോഴോ
എൻ്റെ മുന്നിൽ മിന്നിത്തിളങ്ങുന്ന
താരകം എന്നപോൽ മിന്നാമിനുങ്ങുകൾ
എൻ മിഴികളിൽ സൂര്യകിരണങ്ങൾ
കുഞ്ഞുപൂവുപോൽ സ്പർശിച്ചകന്നു പോയ്
ഞാൻ സ്വപ്നം കാണാറുണ്ട്
ഭയമറിഞ്ഞതും നന്മ നിറഞ്ഞതും

അർധന ബിജു
7 B എസ് കെ വി യു പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത