ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
26056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26056
യൂണിറ്റ് നമ്പർLK/2018/26056
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർമുഹമ്മദ് ലുക‍്മാനുൽ ഹക്കീം ടി എ
ഡെപ്യൂട്ടി ലീഡർസിദ്ധാർത്ഥ് കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബീന ഒ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനിത പി എസ്
അവസാനം തിരുത്തിയത്
05-05-202626056sdpybhs



അഭിരുചി പരീക്ഷ

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ മുപ്പത്തിമൂന്ന് കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി.അതിൽ മുപ്പത് കുട്ടികൾ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ പങ്കെടുത്തു.അരമണിക്കൂറായിരുന്നു ഓരോ കുട്ടിയുടേയും പരീക്ഷാസമയം. പരീക്ഷ പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിതമായിരുന്നു.ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.

പരീക്ഷ ഫലം

ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മുപ്പത് കുട്ടികളിൽ ഇരുപത്തേഴ് പേർക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് രണ്ടായിരത്തിഇരുപത്തിനാല്-ഇരുപത്തേഴ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22 ന് ഹൈസ്കൂൾ ലാബിൽ നടക്കുകയുണ്ടായി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ക്ലാസ് നയിച്ചത് കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.

കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപ രക്ഷകർത്താക്കൾക്ക് ക്ലാസ് നൽകുന്നു‍‍
കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപ ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നു‍‍







സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് രണ്ടായിരത്തിഇരുപത്തിനാല്-ഇരുപത്തേഴ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് രണ്ടായിരത്തിഇരുപത്തഞ്ച് മെയ് ഇരുപത്തെട്ടാം തീയതി ബുധനാഴ്ച രാവിലെ ഒമ്പതരമണിക്ക് എസ്ഡിപിവൈ ബിഎച്ച്എസ് ൽ വച്ച് നടക്കുകയുണ്ടായി.ഇരുപത്തിനാല് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കൈറ്റ് മിസ്‌ട്രസ്സ് ബീന ഒ ആർ,സുനിത പി എസ്,മിനിമോൾ കെ വി എന്നിവരാണ് ക്ലാസ് നയിച്ചത്.സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളുടെ പേര് കണ്ടെത്തുന്ന ഒരു ക്വിസിലൂടെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു.തുടർന്ന് ഓരോ ഗ്രൂപ്പുകളോടും ആശയവിനിമയമാധ്യമം എന്ന രീതിയിൽ റീലുകൾ (വിവിധ ആശയങ്ങളിലൂടെ)നിർമ്മിക്കാൻ ആവശ്യപ്പെട്ടു.അവ ക്യാമ്പിൽ അവതരിപ്പിക്കുകയും കൂടുതൽ മികവാർന്ന വീഡിയോകൾക്കായുള്ള നിർദ്ദേശങ്ങളും നൽകുകയുണ്ടായി.പ്രൊമോഷണൽ വീഡിയോയിൽ സ്ക്രിപ്റ്റിനുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി.വീഡിയോ ചിത്രീകരണത്തിൽ ക്യാമറ ഉപയോഗിക്കുന്ന വിധം,സൗണ്ട് എഫക്ട് എന്നിവയെ കുറിച്ച് ചർച്ച ചെയ്തു.കൈറ്റ് മാസ്റ്റർട്രെയിനർമാരായ ദീപ കെ,റസീന എന്നിവർ ക്യാമ്പ് സന്ദർശിച്ച് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.ഉച്ചഭക്ഷണത്തിനുശേഷം കെഡെൻ ലൈവ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിങ്ങിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.വൈകുന്നേരം നാല് മണിക്ക് ക്യാമ്പ് അവസാനിച്ചു.

ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ബോധവൽക്കരണ ക്ലാസ്

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതുജന എ ഐ ബോധവൽക്കരണ ക്ലാസ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ ഐടി ലാബിൽ വെച്ച് രണ്ടായിരത്തി ഇരുപത്തഞ്ച് ഏപ്രിൽ ഇരുപത്തിനാല് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് കെ പി പ്രിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആധുനിക ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിന്റെ പ്രാധാന്യവും സാധ്യതകളും ടീച്ചർ സൂചിപ്പിക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ 9ാം ക്ലാസ് വിദ്യാർത്ഥികളായ ഗൗരിഷ് ശങ്കർ കെ എൽ,ശ്രേയസ് ഇ പി ,മുഹമ്മദ് റയ്ഹാൻ സി എ എന്നിവരാണ് ക്ലാസ് നയിച്ചത്.മറ്റ് അംഗങ്ങൾ ക്ലാസ് പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ സഹായിച്ചു.അനുദിനം വികസിച്ചു വരുന്ന ഒരു ആധുനിക സാങ്കേതിക മേഖലയാണ് ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ്.ഇത് സമയവും ശ്രമവും ലാഘവപ്പെടുത്തുക മാത്രമല്ല സങ്കീർണ പ്രശ്നങ്ങൾക്ക് കൂടുതൽ കൃത്യതയോടെ പരിഹാരം കാണുന്നതിനും സഹായിക്കുന്നു.മാനുഷിക മൂല്യങ്ങളും നിയന്ത്രണവും നഷ്ടപ്പെടുത്താതെ പുതിയ സാങ്കേതിക വിദ്യയോട് സഹകരിച്ച് മുന്നോട്ട് പോവുകയെന്നതാണ് നാം ചെയ്യേണ്ടത് എന്ന ആശയവും കുട്ടികൾ പങ്കുവെച്ചു.രക്ഷിതാക്കൾ സജീവമായി ക്ലാസിൽ പങ്കെടുത്തു. ഏകദേശം പതിനൊന്നരയോടെ ക്ലാസ് അവസാനിച്ചു.

ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രധാനഅധ്യാപിക


ക്ലാസ് നയിക്കുന്ന ലിറ്റിൽ കൈറ്റ് അംഗങ്ങൾ