എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
DPCO ( ഫസ്റ്റ് ഗ്രൂപ്പ് ) MLT (സെക്കന്റ ഗ്രൂപ്പ് ) എന്നിങ്ങനെ രണ്ടു സയൻസു ബാച്ചുകളിലായി 60 കുട്ടികളും , ക്ലർക്ക്, വൊക്കേഷണൽ അധ്യാപകർ (2) ഇൻസ്ട്രക്റ്ററുമാർ (2),ലാബ് അസിസ്റ്റന്റുമാർ (2) മറ്റ് നോൺ വൊക്കേഷണൽ അധ്യാപകർ (6) ഉൾപ്പെടെ 13 അധ്യാപക അനധ്യാപക ജീവനക്കാരുമായി 1998 ജനുവരി ഒന്നാം തീയതി SDPY Girls School നു കീഴിൽ പ്രവർത്തനം ആരംഭിച്ച VHSE യുടെ ആദ്യ പ്രിൻസിപ്പാൾ SDPYGirls സ്കൂളിന്റെ പ്രധ്യാനാധ്യാപിക കൂടിയായിരുന്നശ്രീമതി ശാരദയമ്മ ടീച്ചറായിരുന്നു. പിന്നീട് ശ്രീമതി പ്രേമു ടീച്ചർ, ശ്രീ ഹരിലാൽ സാർ, ശ്രീമതി രാജം ടീച്ചർ, ലതിക ടീച്ചർ, നജ്മ ടീച്ചർ, സുഷമ ടീച്ചർ, ഷീലമ്മ ടീച്ചർ, ശ്രീമതി റീന തുടങ്ങിയവർ വി.എച്ച് എസി യുടെ പ്രധ്യാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ബിജു ഈപ്പൻ സാർ, സംസ്ഥാന സർക്കാരിന്റെ 2019 ലെ നല്ല അധ്യാപക അവാർഡ് ജേതാവാണെന്നത് വി.എച്ച് എസ് വിഭാഗത്തിന്റെ നേട്ടങ്ങളിലെ സ്വർണ്ണ തിളക്കം തന്നെയാണ്. Air India യുടെ Pilot അടക്കം , ഒട്ടനവധി എൻജിനിയർമാർ , നേഴ്സുമാർ , ബാങ്ക് മാനേജർമാർ , മർച്ചന്റ് നേവി ഉദ്യോഗസ്ഥർ, പി.എച്ച് ഡി ക്കാർ , ഡോക്ടർമാർ, തൊഴിൽ സംരംഭകർ ,എന്നിങ്ങനെ സാമൂഹത്തിന്റെ സമസ്ത മേഖലകളിലും വിജയം കൈവരിച്ച 1000 ൽ പരം പൂർവ്വ വിദ്യാർത്ഥി സമ്പത്താൽ സമ്പന്നമാണിന്ന് വി.എച്ച് എസ്. സി. കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാവുക എന്നതിന്റെ ഭാഗമായി വി.എച്ച് സി കോഴ്സുകൾ DPCO യക്ക് ശേഷം കമ്പ്യൂട്ടർ സയൻസായും കഴിഞ്ഞ വർഷം മുതൽ NSQF കോഴ്സ് ആയ JSD ആയും , MLT എന്നത് NSQF കോഴ്സായ FHW ആയും പരിഷക്കരിക്കപ്പെടുകയുണ്ടായി. ഈ രണ്ടു കോഴ്സുകൾക്കു ദേശീയ അംഗീകാരമുണ്ടെന്നുള്ളതിനാൽ അവ പഠിച്ചിറങ്ങുന്ന കുട്ടിക്ക് +2 യോഗ്യതയോടൊപ്പം NSQF certificate ഉറപ്പാക്കുന്ന തൊഴിൽ സാധ്യതയും ലഭിക്കും എന്നത് നിലവിലെ വി.എച്ച് എസ് സി കോഴ്സുകളുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.