എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/മരം നടു പ്രകൃതിയെ സംരക്ഷിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
മരം നടു പ്രകൃതിയെ സംരക്ഷിക്കൂ

ജൂൺ 5 ലോക പരിസ്ഥിതി ദിനം ആയി നാം ആചരിക്കുന്നു പ്രകൃതി ദൈവം അനുഗ്രഹിച്ചു തന്ന ഒരു വരദാനമാണ് അത് സംരക്ഷിക്കുക നാം നാം ഓരോരുത്തരുടെയും കടമയാണ് നമ്മുടെ മുൻ തലമുറകൾ പ്രകൃതിയെ ഏതെല്ലാം രീതിയിൽ സംരക്ഷിച്ചിരുന്നത് നമുക്ക് ഓരോരുത്തർക്കും അറിയാം അതുകൊണ്ട് തന്നെ ഇന്നത്തെ തലമുറകൾക്ക് അതിന്റെ തായ് ഒരുപാട് ഗുണങ്ങളുണ്ട് അവരുടെ അധ്വാനഫലം ആണ് ഇന്നത്തെ തലമുറക്ക് ഒരു നല്ല പ്രകൃതിയെ കിട്ടിയത് ഇന്ന് സ്വന്തം താൽപര്യത്തിനു വേണ്ടി മനുഷ്യർ പ്രകൃതിയെ പലതരത്തിലും ചൂഷണം ചെയ്യുന്നു അതിലൊന്നാണ് നാം മരം വെട്ടി നശിപ്പിക്കുന്നത് ഓരോ മരവും മുറിച്ചു മാറ്റുമ്പോൾ അവിടെ മരുഭൂമിയായി മാറുന്നു ,കൃഷി ഭൂമി നശിക്കുന്നു ,പക്ഷി മൃഗാദികൾക്ക് വാസസ്ഥലം നഷ്ടപ്പെടുന്നു ,കാലാവസ്ഥാവ്യതിയാനവും ജലദൗർലഭ്യവും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നു മരങ്ങൾ ഭൂമിയുടെ ശ്വാസകോശമാണ് മനുഷ്യനും ജീവജാലങ്ങൾക്കും പലതരത്തിൽ പ്രയോജനപ്പെടുന്നു ഭൂമിയിൽ ജലത്തെ നിലനിർത്തുന്നതിനും മരങ്ങൾക്ക് വലിയ പങ്കുണ്ട് എന്നാൽ മരം വെട്ടി നശിപ്പിക്കുന്നത് ജല ക്ഷാമം ഉണ്ടാകും ,ചൂട് വർദ്ധിക്കും, മഴ ഇല്ലാതാകുകയും, ചെയ്യും അതുകൊണ്ട് മരങ്ങൾ നട്ടുപിടിപ്പിച്ച് പ്രകൃതിയെ പച്ചയണിയിക്കുക പ്രകൃതിയെ സ്നേഹിക്കാം അതുകൊണ്ട് നാം ഓരോരുത്തരും മരം നടാം പരിസ്ഥിതിയെ സംരക്ഷിക്കാം

ഫാത്തിമ റിസ്‍ലി പിടി
3 B എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം