എ.എൽ.പി.എസ് കച്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കച്ചേരി | |
---|---|
വിലാസം | |
മുക്കം മുക്കം പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 0495 2296865 |
ഇമെയിൽ | katcheryalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47303 (സമേതം) |
യുഡൈസ് കോഡ് | 32040600603 |
വിക്കിഡാറ്റ | Q64552503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാൽരാജ്.കെ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു . ഒ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അഖില . കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്തിലെ കച്ചേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1933ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മുക്കംഗ്രാമം. ചരിത്രമുറങ്ങുന്ന നാടൻപ്രേമത്തിന്റെ നാട് . അവിടുത്തെ അങ്ങാടിയിൽ നിന്ന് രണ്ടുകിലോമീറ്റർ പടിഞ്ഞാറുമാറി മുക്കം മുനിസിപ്പാലിറ്റിയിലെ കച്ചേരി എന്ന പ്രദേശത്തു പതിനേഴാം ഡിവിഷനിൽ നിരവധി ആളുകളുടെ അക്ഷരാഭ്യാസത്തിനു തുടക്കം കുറിച്ച കച്ചേരി എ . എൽ . പി സ്കൂൾ നിലകൊള്ളുന്നു.
1933 ൽ രണ്ടധ്യപകരുടെ ശ്രമഫലമായി സ്കൂൾ ആരംഭിച്ചു. മെമ്പൊയിൽ ശങ്കരൻ മാസ്റ്റർ ആണ് സ്കൂൾ തുടങ്ങുന്നതിനു മുൻകൈ എടുത്ത വ്യക്തി അദ്ദേഹം ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപകനായിരുന്നതിനാൽ
കുടുംബത്തിലെ രണ്ടുപേരെ ഉൾപ്പെടുത്തി സ്ഥാപനം പ്രവർത്തനം തുടങ്ങി ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററും നാരായണൻമാസ്റ്ററുമായിരുന്നു ആദ്യ അധ്യാപകർ . അധ്യാപകപരിശീലനം സിദ്ദിച്ചിട്ടില്ലാത്തവർക്കും അധ്യാപകവൃത്തിയിൽ ചേരമായിരുന്ന അക്കാലത്തു ഈ തൊഴിലിൽ ഏർപ്പെടാൻ ആർക്കും താല്പര്യമില്ലായിരുന്നു . ഒരു തൊഴിലും ലഭിക്കാത്തവരായിരുന്നു അന്ന് അധ്യാപകനായിരുന്നു . അന്ന് അധ്യാപനത്തിൽ
ഏർപ്പെട്ടിരുന്നത്.കുറഞ്ഞ പ്രതിഫലമായിരുന്നു കാരണംഅക്കാലത്തു വിദ്യാഭ്യാസം ഒരു നിർബന്ധഘടകമല്ലാതിരുന്നതിനാൽ ആരും
ദൂരസ്ഥലങ്ങളിൽ പഠനത്തിന് പോകാൻ താല്പര്യം കാണിച്ചിരുന്നില്ല . സ്കൂൾ അടുത്തുണ്ടെങ്കിൽ മാത്രമേ അന്ന് വിദ്യാഭ്യാസമുള്ളൂ . അത്യാവശ്യം വേണമെന്നുള്ളവർ പത്തും പതിനെട്ടും കിലോമീറ്റർ നടന്നാണ് വിദ്യാഭ്യാസം നേടിയെടുത്തത്.സ്കൂൾ തുടങ്ങിയ കാലത്തു കച്ചേരിയിൽ ഇപ്പോഴുള്ള അങ്ങാടിയുടെ തൊട്ടടുത്തായിരുന്നു സ്കൂളിന്റെ സ്ഥാനം. പത്തുകുട്ടികളായിരുന്നു ആദ്യവർഷം ചേർന്നത് . ആദ്യ വിദ്യാർത്ഥി പൂക്കോട്ടിൽ കൃഷ്ണൻനായർ ആയിരുന്നു. തുടക്കത്തിൽ ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ അഞ്ചാം ക്‌ളാസ്സു വരെയുണ്ടായിരുന്നു.ഏതാനും വർഷങ്ങൾക്കുശേഷം കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ സ്കൂളിന്റെ സ്ഥാനം തൊട്ടടുത്ത പറമ്പിലേക്ക് മാറ്റി. പിന്നീട് സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു ഓടുമേഞ്ഞു1960.ആയപ്പോഴേക്കും അഞ്ചാംക്ളാസ്സ് ഒഴിവാക്കി നാലുവരെയാക്കി. ഓരോ ക്‌ളാസും ഓരോ ഡിവിഷൻ വീതമാണുണ്ടായിരുന്നത് . രവീന്ദ്രൻമാസ്റ്റർ എന്ന അധ്യാപകന്റെ കാലത്തു സ്കൂളിന് വർധിച്ച പുരോഗതി ഉണ്ടായി . എഴുപതുകളുടെ തുടക്കമായപ്പോഴേക്കും അടുത്തടുത്തുസ്കൂളുകൾ വരികയും കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ചെയ്തു. ഒരു അധ്യാപകനെ കൂടി നിയമിച്ചു കുട്ടികളുടെ എണ്ണം വർധിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാനുഭവപ്പെട്ടു. നൂറു കുട്ടികളിൽ കുറവുള്ള ലാഭകരമല്ലാത്ത സ്കൂളുകളുടെ പട്ടികയിൽ ഈ സ്കൂളും സ്ഥാനം പിടിച്ചു. .സ്കൂൾ അടച്ചുപൂട്ടുമെന്ന അവസ്ഥ വന്നു . പക്ഷെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സ്കൂൾ ഉയർത്തെഴുനേൽക്കുകയായിരുന്നു.നല്ല കരുത്തുറ്റ അധ്യാപകരുടെ സാന്നിധ്യവും ഏതു പ്രവർത്തനത്തിനും മുന്നിട്ടിറങ്ങാൻ തയാറാകുന്ന ഒരു പി ടി എ യുടെ ആവിർഭാവവും സ്കൂളിന്റെ മുഖച്ഛായ മാറ്റി. നാട്ടുകാരുടെ സഹകരണം കൂടി ആയപ്പോൾ ക്രമേണ സ്കൂളിന്റെ യശസ്സ് സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. അതിനു തെളിവാണ് ദൂരെ നിന്നുപോലും കുട്ടികൾ സ്കൂൾ പ്രവേശനത്തിന് എത്തിയത്. രണ്ടായിരമണ്ടായപ്പോഴക്കും ലാഭകരമല്ലാത്ത സ്കൂളുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു. തുടർന്ന് ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വര്ധനവുണ്ടായികൊണ്ടിരുന്നു.അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ചു .ഈ വിദ്യാലയം പഠനത്തിന്റെ കാര്യത്തിൽ എന്നും മുന്നിൽത്തന്നെയായിരുന്നു. ഇവിടെ നിന്നും പഠിച്ചിറങ്ങിയവരിൽ നിരവധി പേര് രാജ്യത്തിനകത്തും പുറത്തും വിവിധമേഖലകളിൽ പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലത്തിൽ പ്രധാനാധ്യാപകരായി ജോലി ചെയ്തപ്രമുഖർ കൃഷ്ണൻമാസ്റ്റർ അച്യുതൻ മാസ്റ്റർ ദാമോദരൻ മാസ്റ്റർ റോസക്കുട്ടി ടീച്ചർ എന്നിവരാണ്. ഈ പ്രദേശത്തു ആകെയുള്ള ഒരു സർക്കാർ സ്ഥാപനമായ
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- ബൽരാജ്. കെ,
- സുധീർകുമാർ. യു കെ ,
- സത്യ യു കെ ,
- റിനിഷ . പി ,
- മുബ്‌സിറ പി കെ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47303
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ