അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്
2022-23 വരെ | 2023-24 | 2024-25 |
അസംപ്ഷൻ സ്കൂളിൽ എൻ. സി .സി .യുടെ തുടക്കം.
ആമുഖം..

1984 കാലഘട്ടത്തിലാണ് സ്കൂളിൽ എൻ.സി.സി യുടെ ഒരു യൂണിറ്റ് തുടങ്ങിയത് .ഗേൾസ് ബറ്റാലിയൻ ആയിട്ടായിരുന്നു തുടക്കം .നൂറുപേരടങ്ങുന്ന ഒരു ഗേൾസ് ബറ്റാലിയൻ ആയിരുന്നു തുടക്കത്തിൽ.ശ്രീമതി സെലിൻ ടീച്ചർക്ക് എൻ.സി.സി യുടെ ചുമതല നൽകി.. ടീച്ചറുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമായി മികച്ചൊരു എൻ.സി.സി യൂണിറ്റാക്കി വളർത്തുന്നതിന് സാധിച്ചിട്ടുണ്ട് .സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ചപ്രകടനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സംസ്ഥാന തലത്തിലും, ദേശീയതലത്തിലും റിപ്പബ്ലിക് പരേഡ്കളിൽ പങ്കെടുക്കുന്നതിന് അവസരംലഭിച്ചിട്ടുണ്ട് .ദേശീയ തലത്തിൽ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അർജുൻ സാർ ആണ് എൻ.സി.സി യുടെ ചുമതല വഹിക്കുന്നത്.2020 മുതൽ ആൺകുട്ടികളെ കൂടി ചേർത്ത് യൂണിറ്റ് വിപുലീകരിച്ച് ,ഒരു മിക്സഡ് യൂണിറ്റാക്കി .
2022-23 വർഷത്തെ പ്രവർത്തനങ്ങൾ
ജനുവരി 30 .രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.

സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ,NCC,സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധ്യാപകരായ ശ്രീ അർജുൻ തോമസ് (NCC Officer)ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......കൂടുതൽ ചിത്രങ്ങൾ കാണാം

ജനുവരി 17. എൻസിസി ഫയറിങ് കോമ്പറ്റീഷനിൽ അസംപ്ഷൻ സ്കൂൾ ചാമ്പ്യന്മാർ.
കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ എൻസിസി ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് അസംപ്ഷൻ ഓവറോൾ ചാമ്പ്യന്മാരായി. മത്സരത്തിൽ ഹൈസ്കൂളിന് രണ്ട് ഫസ്റ്റ്,രണ്ട് സെക്കൻഡ്,മൂന്ന് തേർഡ് പൊസിഷനുകൾ ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ പിടിഎയും അധ്യാപകരും അഭിനന്ദിച്ചു. അധ്യാപകനായ ശ്രീ അർജുൻ തോമസ് മാഷാണ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകുന്നത്.
എൻ സി സി ഫയറിങ് പരിശീലനം സംഘടിപ്പിച്ചു.

22-11-2022 എൻസിസിയുടെ പരിശീലന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഫയറിങ് പരിശീലനം സംഘടിപ്പിച്ചു. അൺ ലോഡഡ് ഗൺ ഉപയോഗിച്ച് മിലിട്ടറി ഓഫീസറുടെ നേതൃത്വത്തിൽ ലായിരുന്നു പരിശീലനം. സ്കൂളിലെ എൻസിസി ചാർജ് ഓഫീസർ ശ്രീ അർജുൻ തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗൺ ക്യാപ്ചറിംഗ്, പൊസിഷനിൽ, ടാർജറ്റ് ലോക്കിംഗ് തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായിരുന്നു.
--
--

കമാൻഡിങ് ഓഫീസർ യൂണിറ്റ് സന്ദർശിച്ചു.
11-11-2022 ,കമാൻഡിങ് ഓഫീസർ യൂണിറ്റ് സന്ദർശിച്ചു .എൻസിസിയുടെ മുതിർന്ന കമ്മറ്റി ഓഫീസർ ഹൈസ്കൂൾ യൂണിറ്റ് സന്ദർശിച്ചു. സന്ദർശനത്തിനിടെ അദ്ദേഹം പരേഡ് വീക്ഷിക്കുകയും,വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. എൻസിസി യൂണിറ്റ് മികവുറ്റതും അച്ചടക്കമുള്ളതും ആണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ എൻസിസി ഇൻ ചാർജ് ശ്രീ അർജുൻ തോമസും മറ്റു സൈനിക ഓഫീസറും സന്നിഹിതരായിരുന്നു.
ലഹരി ഉപയോഗത്തിനെതിരെ എൻ.സി.സി.സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.
28-10-2022 , ബത്തേരി നഗരസഭയും അസംപ്ഷൻ ഹൈസ്കൂൾ എൻ സി സി യൂണിറ്റിന്റെയും ,ജന്മയിത്രി പോലീസിന്റെയും,എക്സൈസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദുരവ്യാപക പ്രത്യാഖ്യാതങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.സുൽത്താൻബത്തേരി നഗര പരിധിയിൽ സംഘടിപ്പിച്ച റാലിയിൽ എൻസിസി യൂണിറ്റിലെ അംഗങ്ങൾ പങ്കെടുത്തു .നഗരസഭാ പരിധിയിലെ മുഴുവൻ ജനങ്ങളെയും ബോധവൽക്കരിക്കുകയും ലഹരിക്കെതിരെ അണുനിർത്തുകയും ചെയ്യുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യം സംയുക്ത വേദിയിൽ പ്രഖ്യാപിക്കപ്പെട്ടു. മനോഹരമായ സൈക്കിൾ റാലിയും ഒപ്പം പ്ളാക്കാർടും ഉയർത്തിപ്പിടിച്ച് എൻ സി സി റാലിക്ക് മനോഹാരിത പകർന്നു .റാലിയെ സുൽത്താൻബത്തേരി നഗരസഭാ അധ്യക്ഷൻ അഭിസംബോധന ചെയ്ത് സംസാരിച്ചു. പോലീസ് എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സന്ദേശ സൈക്കിൾ റാലി വീഡിയോ കാണാം താഴെ ലിങ്കിൽ
https://www.youtube.com/watch?v=HZNOeHpbhZs



ഗോകുൽ കൃഷ്ണയ്ക്ക് മികച്ച നേട്ടം


സംസ്ഥാന സംസ്ഥാന തലത്തിൽ നടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ ഗോകുൽ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു. അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും ദേശീയതലത്തിലേക്ക് പ്രീ.ടി.എസ് .സി ഷൂട്ടിംഗ് കോമ്പറ്റീഷനിൽ പങ്കെടുക്കുന്നതിന് ആദ്യമായിട്ടാണ് ഒരു വിദ്യാർത്ഥിക്ക് ഈ അപൂർവ്വ അവസരം കൈവരുന്നത് .
പ്രീ.ടി.എസ് .സി ഷൂട്ടിംഗ് ;ദേശീയതലത്തിലും മികച്ചനേട്ടം.
എൻ.സി.സി. ന്യൂ ഡൽഹി ഡയറക്ട റേറ്റ് ഹെഡ്ക്വാർട്ടേ ഴ്സിൽ നടന്ന ഓൾ ഇന്ത്യ സൈനിക് ക്യാമ്പിൽ ഷൂട്ടിങ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ഗോകുൽ കൃഷ്ണ. അമ്പലവയൽ എടക്കൽ സ്വദേശിയായ ഗോകുൽ ഉൾ പ്പെടെ ആറംഗസംഘമാണ് മെഡൽ നേടിയത്. ഇതിലൂടെ 13 വർഷത്തിനു ശേഷം കേരള ഡയറക്ടറേറ്റ് ഓവറോൾപദവി തിരിച്ചുപിടിച്ചു. ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിയാണ് ഗോകുൽ സംസ്ഥാന തലത്തിൽ മികച്ച നേട്ടം മികവുപുലർത്തിയ സിറ്റി ഗോകുൽ കൃഷ്ണ ക്ക് ദേശീയതലത്തിലും മികച്ച നേട്ടം കൈവരിക്കാനായി .ദേശീയതലത്തിൽനടന്ന പ്രീ.ടി.എസ് .സി ഷൂട്ടിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി മികച്ച നേട്ടത്തിന് അർഹനായി. മികച്ചനേട്ടം കൈവരിച്ച ഗോകുൽ കൃഷ്ണയെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു .
ആഗസ്റ്റ് 15. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു ..

അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ വി രാജേഷ് ,ശ്രീമതി ബീന ബിജു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷ ത്തോടനു ബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. എൻ.സി.സി. വിദ്യാർത്ഥികളുടെ സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .......കൂടുതൽ വായിക്കാം..
സ്വാതന്ത്ര്യദിനാഘോഷം വീഡിയോ കാണാം ക്ലിക് ചെയ്യുക
സാമൂഹ്യ സേവനം, വൃദ്ധസദന സന്ദർശനം

എൻ.സി.സി വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴൂരിൽ സ്ഥിതിചെയ്യുന്ന ST.മാത്യൂസ് വൃദ്ധസദനം സന്ദർശിക്കുകയും,അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു. . പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി. ഇതിലെ അന്തേവാസികളുടെ മുൻപിൽ വിവിധങ്ങളായുള്ള കലാപരിപാടികൾ അവതരിപ്പിച്ചു .വിദ്യാർഥികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് എൻ.സി.സി ചാർജ് ഓഫീസർ ശ്രീ .അർജുൻ മാഷും മറ്റ് ടീച്ചേഴ്സും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർഥികളെ സംബന്ധിച്ച് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു സമൂഹത്തിൽ ആരോരും ഇല്ലാതെ കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട് ജീവിക്കേണ്ട ആളുകളുടെ അവസ്ഥകൾ മനസ്സിലാക്കുന്നതിനും അവരോട് അനുകമ്പ പ്രകടിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അവസരം ആയിരുന്നു അത്.

ക്ലാസ്സുുകൾ.

എട്ടാംക്ലാസിൽ പ്രവേശനം ലഭിക്കുന്ന ഒരു എൻ സി സി വിദ്യാർത്ഥിക്ക് വിധങ്ങൾ ആയിട്ടുള്ള ക്ലാസ്സുകളും പരിശീലന പരിപാടികളും സംബന്ധിക്കേണ്ടതായിട്ടുണ്ട് . അത് സ്കൂൾ കോമ്പൗണ്ട് പരിസരത്തോ പുറത്തോ ആവാം. ധീരനായ ഒരു രാജ്യസ്നേഹിയാക്കി മാറ്റുന്നതിനുള്ള പരിശീലനം കൂടിയാണിത്. വ്യത്യസ്തങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് പരിശീലന ക്ലാസുകളും നൽകുന്നു. പരേഡ്കളുടെ പരിശീലനത്തിനായി കോഴിക്കോട് നിന്നും മിലിറ്ററി ഓഫിസർമാർ സ്കൂളിൽ എത്തുന്നു. എൻസിസി യൂണിറ്റിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ ക്രമവും അടുക്കും ചിട്ടയും, ഒപ്പം രാജ്യ സ്നേഹവും വളരുന്നു.എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വിദ്യാർഥികൾക്കായി പരേഡു നടത്തുന്നു .പരേഡ് കാണാം ക്ലിക് ചെയ്യുക
ഗേൾസ് മാർച്ചിംഗ് ...ക്ലിക് ചെയ്യു
ദിനാചരണം.
എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും അന്നേദിവസം ഏതെങ്കിലും സാമൂഹിക പ്രവർത്ത നങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്പരിസര ശുചീകരണം, വൃദ്ധസദന സന്ദർശനം ,ധനസഹായം മുതലായ സഹായങ്ങൾ ചെയ്തുവരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ ,ആർമി ഡേ എന്നീ ദിവസങ്ങളിൽ പ്രത്യേകപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.



ബോധവൽക്കരണ പരിപാടികൾ.
സമൂഹം ,പ്രത്യേകിച്ച് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ,നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കുന്നതിന വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു. മദ്യം, മയക്കുമരുന്നുകൾ. മറ്റു ലഹരി വസ്തുക്കൾ, എന്നിവയ്ക്കെതിരെ പ്രചാരണ സംഘടിപ്പിക്കുന്നു.
ട്രാഫിക് ചുമതല


സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട തുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽഅപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.എൻ.സി.സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.
ട്രാഫിക് ചുമതല വീഡിയോ കാണാം താഴെ ലിങ്കിൽ..
https://www.youtube.com/watch?v=j1tPW9zEZ18


എൻ.സി.സി.പ്രവർത്തനങ്ങൾ ഗാലറി.






-
-
-
-
-
വൃദ്ധസദന സന്ദർശനം
-
വൃദ്ധസദനത്തിൽ ഭക്ഷണം വിളമ്പുന്നു.
-
-
-
വൃദ്ധസദന സന്ദർശനം
-
എൻ സി സി യൂണിറ്റ് അംഗങ്ങൾ
-


