അസംപ്ഷൻ എച്ച് എസ് ബത്തേരി/നാഷണൽ കേഡറ്റ് കോപ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.

എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങയിൽ തൈ നടുന്നു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ ഷാജി സി സി വിദ്യാർഥികൾക്ക് സന്ദേശം നൽകി.

"സീഡ്ബോൾ ത്രോ" ആവേശമായി.

വനമേഖലയിൽ "വിത്തുരുളയെറിയൽ"

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങ വനമേഖലയിൽ "വിത്തുരുളയെറിയൽ" പ്രവർത്തനം സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂൾ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ എൻസിസി അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ മുത്തങ്ങയിൽ പോയി വനപാലകരുടെ സാന്നിധ്യത്തിൽ വനത്തിലേക്ക് വിവിധയിനം വിത്ത് ഉരുളകൾ എറിഞ്ഞു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി..........കൂടുതൽ ചിത്രങ്ങൾ കാണാം...

എൻസിസി സെലക്ഷൻ.

എൻ.സി.സി. കായിക പരീക്ഷ

എട്ടാം ക്ലാസിലേക്കുള്ള പുതിയ എൻ സി സി യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സെലക്ഷൻ സംഘടിപ്പിച്ചു.സ്കൂളിലെ എൻസിസി ചാർജ് ഉള്ള ശ്രീ അർജുൻ തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും വിദ്യാർത്ഥികളെ സെലക്ട് ചെയ്യുന്നതിനായി സ്കൂളിലെത്തിയിരുന്നു.സെലക്ഷൻ പ്രവർത്തനങ്ങൾ മുന്നോടിയായി വിദ്യാർഥികളുടെ കായികപരമായ കഴിവുകളും ബുദ്ധിപരമായ കഴിവുകളും പരീക്ഷിക്കപ്പെടുകയുണ്ടായി.ഇതിനായി ആദ്യം എഴുത്ത് പരീക്ഷ തുടർന്ന് കായിക പരീക്ഷയും സ്കൂൾ ഗ്രൗണ്ടിൽ നടത്തി.എഴുത്തു പരീക്ഷയിലും കായിക പരീക്ഷയിലും മുന്നിട്ട് നിൽക്കുന്ന 40 വിദ്യാർഥികൾക്കാണ് സെലക്ഷൻ നൽകുന്നത്.നിലവിൽ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും എൻ സി സി യിൽ സജീവ അംഗങ്ങളുണ്ട്.വിദ്യാർഥികളുടെ കായികവും മാനസികവും വളർച്ചയും ഒപ്പം ആത്മവിശ്വാസമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയുമാണ് എൻസിസിയുടെ ലക്ഷ്യം.സ്കൂളിൻറെ ഡിസിപ്ലിൻ കാര്യത്തിൽ സ്തു്ത്യർഹമായ സേവനമാണ് എൻസിസി യൂണിറ്റ് നിർവഹിക്കുന്നത്.വിശേഷ ദിവസങ്ങൾ ദിനാചരണങ്ങൾ ഒപ്പം റോഡ് സുരക്ഷയ്ക്കായി രാവിലെയും വൈകുന്നേരവും റോഡ് ക്രോസിംഗിൽ വിദ്യാർഥികളെ സഹായിക്കുന്നു.

എൻസിസി പരേഡ്

സ്കൂൾസ്പോർട്സ് ദിനത്തിൽ പരേഡ്.

സ്കൂൾ സ്പോർട്സ് ദിനത്തിൽ മേളയ്ക്ക് അലങ്കാരമായി എൻസിസിയുടെ ആഭിമുഖ്യത്തിലുള്ള പരേഡ്.പരേഡിൽഎൻസിസിയെ കൂടാതെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ജെ ആർ സി മറ്റു വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ എന്നിങ്ങനെയാണ് അണിചേർന്നത്.പരേഡിന് നേതൃത്വം നൽകി എൻസിസി വിദ്യാർഥികൾ മുന്നിൽ ചുവടുവെച്ചു.മനോഹരമായ കാഴ്ചയായിരുന്നു.കൂടാതെ വിവിധസ്പോർട്സ് ഇനങ്ങൾ അരങ്ങേറുന്ന സമയത്ത് അവർക്ക് സഹായകരമായി എൻ സി സി യൂണിറ്റിലെ അംഗങ്ങൾ നിലയുറപ്പിച്ചു.