ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി എന്ന പദം വിശദീകരിക്കേണ്ട ആവശ്യമില്ല. മനുഷ്യനും മണ്ണും വായുവുമെല്ലാമാണ് അതിന്റെ ഘടകങ്ങൾ. അവ പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നുണ്ട് എന്നാൽ പരിസ്ഥിതി മലിനമാക്കുന്ന അവസ്ഥയും നാം കാണുന്നുണ്ടല്ലോ അതാകട്ടെ മനുഷ്യന്റെ ഇടപെടൽ മൂലമാണ് മുഖ്യമായും ഉണ്ടാകുന്നത്. പരിസ്ഥിതിയുടെ മുഖ്യഘടകമായ മണ്ണ് ഇന്ന് അതിമലിനമായിക്കൊണ്ടിരിക്കയാണ്. അതിനു പ്രധാന കാരണം നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ തന്നെ. പ്ലാസ്റ്റിക്കിനു പകരം മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു പരിസ്ഥിതിയുടെ മറ്റൊരു മുഖ്യ ഘടകമാണ് വായു. നാം നേരത്തെ പ്ലാസ്റ്റിക്കിനെ കുറിച്ച് പറഞ്ഞല്ലോ. ഇത് കത്തിക്കുമ്പോഴും മോട്ടോർ വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും ഉള്ള പുകയും വായുവിനെ മലിനമാക്കുന്നു. മറ്റൊരു പ്രധാന ഘടകമാണ് ജലം. മാലിന്യങ്ങൾ ജലദായങ്ങളിലേക്ക് ഒഴുക്കിവിടുന്നത് ശുദ്ധജലത്തിന്റെ ലഭ്യത തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ഇനിയെങ്കിലും നമ്മൾ പരിസ്ഥിതി സംരക്ഷണത്തിൽ ജാഗരൂകരായേ പറ്റൂ.അത് നമ്മുടെ കർത്തവ്യമാണ്.

അനീന ജി
8 H ജി വി എച് എസ് എസ് അത്തോളി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം