ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/അക്ഷരവൃക്ഷം/ നാം അതിജീവിക്കും
നാം അതിജീവിക്കും
ഒത്തിരി പഠിപ്പിക്കുന്നു ഈ മഹാമാരിക്കാലം നമ്മെ. വൈറസിന് ജാതിയെന്നോ, മതമെന്നോ,ദരിദ്രരെന്നോ, സമ്പന്നരെന്നോ വ്യത്യാസമില്ലാതായപ്പോൾ പദവികളിലും പണത്തിലും അഭിമാനം പൂണ്ടവർ പാഠം പഠിക്കുന്നു.ലോകം കൊവിഡിന്റെ തണുത്ത സ്പർശത്താൽ വിറങ്ങലിക്കുമ്പോൾ വികസിത രാജ്യങ്ങൾ പോലും സഹായമഭ്യർഥിക്കുന്നത് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളോട്. താനാണെല്ലാം , തനിക്ക് മുകളിൽ ആരുമില്ല എന്ന ചിന്താഗതിക്കാർ പോലും ഇപ്പോൾ വെറും ഒരു വൈറസിനെ പേടിച്ചിരിപ്പാണ്. കൊവിഡ് 19 വൈറസ് ലോകത്തെ വിറപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. മരണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു; ഒപ്പം ആശങ്കയും. രോഗവ്യാപനം തടയാനും പ്രതിരോധിക്കാനും ആരോഗ്യപ്രവർത്തകരും മറ്റും ആവുന്നതെല്ലാം ചെയ്യുന്നു. സ്വജീവൻ മറന്ന് സമൂഹത്തിനായി പൊരുതുന്നവരെ സഹായിക്കാൻ, ലോകത്തെ രക്ഷിക്കാൻ വീട്ടിലിരിക്കുക എന്ന പ്രധാനപ്പെട്ട കർത്തവ്യമാണ് പ്രാഥമികമായി നാമോരുത്തരും ചെയ്യേണ്ടത്. Stay Home ; Stay Safe എന്ന വാക്യം ഈ സവിശേഷ പശ്ചാത്തലത്തിൽ എത്ര മഹത്തരമാണ്. വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും വിലപ്പെട്ട പാഠങ്ങൾ കൂടി ഈ കൊവിഡ് കാലം പഠിപ്പിക്കുന്നു. നാം ജീവിതത്തിൽ നിസ്സാരസ്ഥാനം കൽപിച്ചിരുന്ന സോപ്പിന് ജീവന്റെ വിലയാണെന്ന് കൂടി നാം തിരിച്ചറിയുന്നു. ദൈവത്തിന്റെ പരീക്ഷണങ്ങൾക്ക് മുന്നിൽ മനുഷ്യർ എത്ര നിസ്സഹായരാണെന്നതും നാം കൂടെ പഠിക്കുന്ന വലിയ പാഠമാണ്. അതേസമയം സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും സുന്ദരപാഠങ്ങൾ രചിക്കുകയും കൂടിയാണ് മനുഷ്യർ. ലോകം മുഴുവൻ നമുക്ക് നന്മയുടെ വാർത്തകൾ തരുന്നു. ഇക്കാര്യത്തിൽ നമ്മുടെ കൊച്ചു കേരളം തന്നെയാണ് മികച്ച മാതൃക. സാമൂഹിക അകലത്തോടൊപ്പം കരുതലിന്റെ നിസ്തുല പാഠങ്ങൾ രചിക്കുകയാണ് ഈ നാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ നേതൃത്വത്തിലും ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ പഴുതടച്ച പ്രവർത്തനപദ്ധതികളിലൂടെയും ആരോഗ്യ വകുപ്പിലെ സേവകരുടെ നിസ്സ്വാർഥമായ പ്രവർത്തനങ്ങളിലൂടെയും നമ്മുടെ നാട് ഈ പരീക്ഷണത്തെയും അതിജയിക്കുകയാണ്. അതെ, തീർച്ചയായും ഈ ദുരിതകാലവും കടന്ന് നാം മുന്നോട്ട് തന്നെ പോകും. we shall overcome some day
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം