ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ പീറ്ററിന്റെ ശുചിത്വ യാത്ര
പീറ്ററിന്റെ ശുചിത്വ യാത്ര
മഴ കോരിച്ചൊരിയുന്നു . അയാൾ ചുറ്റും നോക്കി മുഴുവൻ ചപ്പും ചവറും പ്ലാസ്റ്റിക്കും .ദിവസങ്ങൾക്കു ശേഷമാണ് അയാൾ പുറത്തേക്ക് ഇറങ്ങിയത് . ആ ചപ്പുചവറുകൾ അയാളുടെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. ആ കാഴ്ചകൾ അവനെ തളർത്തി. അവൻ അവിടെ മുട്ടുകുത്തി നിന്നു. അപ്പോളാണ് ആ വിളികൾ അവന്റെ കാതിൽ പതിഞ്ഞത് .ഇടക്കിടക്ക് മോനേ പീറ്റർ, പീറ്റർ തല ഉയർത്തി നോക്കി. നനവുള്ള കണ്ണുകൾ അവനെ അന്ധനാക്കി. അവന് അത് ആരാണെന്ന് മനസ്സിലായില്ല. അവൻ അവന്റെ തളർന്ന കാൽ ഉയർത്തി അന്ധമായ കണ്ണുകളിൽനിന്ന് അവൻ ആ അന്ധതയെ മാറ്റി. അത് തന്റെ അച്ഛൻ പി ലോട്രിക് ആണല്ലോ? അച്ഛൻ അവന്റെ തോളിൽ കൈ വെച്ചു പറഞ്ഞു. ശുചിത്വം ആണ് നമ്മുടെ രക്ഷ, നാടിന്റെ മക്കളുടെ രക്ഷ, നമ്മുടെ ജീവിതം നന്മയുള്ള താണെങ്കിൽ ആരോഗ്യവും ശുചിത്വവും താനെ വരും "ആരോഗ്യമുള്ള ജനത സുന്ദരമായ കേരളം" അതായിരിക്കട്ടെ നമ്മുടെ സ്വപ്നം. ഈ വാക്കുകൾ പീറ്റർ പീറ്ററിനെ ഉണർത്തി. ഇതിനെതിരെ പൊരുതാൻ അവൻ തീരുമാനിച്ചു. അവൻ ആ നാടിന്റെ രാജാവിനെ കാണാൻ പുറപ്പെട്ടു. പക്ഷേ അവിടേക്ക് എങ്ങനെ പോകാൻ പീറ്റർ ചിന്തിച്ചു. ആദ്യം അവൻ അവന്റെ അച്ഛന്റെ അടുക്കൽ എത്തി. അച്ഛാ, അച്ഛൻ ആ വിളി കേട്ടു അവന്റെ അടുത്തേക്ക് വന്നു. എന്താ പീറ്റർ, എന്തിനാ നീ ഇങ്ങനെ ബഹളം വെക്കുന്നു". അച്ഛാ, ഞാൻ ചപ്പുചവറുകൾ ക്കെതിരെ പൊരുതാൻ പോവുകയാണ്."പീ റ്റ ർ പറയുന്ന കേട്ടു അച്ഛന് വളരെ സന്തോഷം തോന്നി അവനെ അഭിനന്ദിക്കുകയും ചെയ്തു. അച്ഛാ രാജാവിന്റെ കൊട്ടാരത്തിൽ എങ്ങനെ പോകും പീറ്ററി ന്റെ ഈ ചോദ്യം കേട്ടു കൊണ്ട് പി ലോട്രീക് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു പീറ്റർ ഞാൻ നിനക്ക് വഴി പറഞ്ഞു തരാം. അച്ഛൻ പറയുന്നത് അനുസരിച്ച് പീറ്റർ രാജാവിന്റെ കൊട്ടാരത്തിൽ എത്തി. മഹാരാജാവേ, ഞാൻ പീറ്റർ പി ലോട്രേകി എന്നവരുടെ മകൻ. എന്താണ് തനിക്ക് വേണ്ടത് രാജാവ് ചോദിച്ചു? രാജാവിന്റെ ചോദ്യംകേട്ട് പീറ്റർ പറഞ്ഞു. നാടുമുഴുവൻ ചപ്പുചവറുകളും പ്ലാസ്റ്റിക് കളുമായി നിറഞ്ഞു. നാട്ടിൽ എവിടെയും വൃത്തിയും വെടിപ്പും ഇല്ല. ഇങ്ങനെ മുന്നോട്ടു പോയാൽ നാടുമുഴുവൻ പകർച്ചവ്യാധി കൊണ്ട് നിറയും. ജനങ്ങൾ ചികിത്സകിട്ടാതെ അലയും പ്ലാസ്റ്റിക്കുകൾ പരിസരത്തിന് എത്രത്തോളം ഹാനികരമാണെന്ന് അങ്ങേക്ക് അറിയാമല്ലോ? ഇതുകേട്ട് രാജാവിന്റെ കണ്ണുകളിൽ തിളക്കം വന്നു. അദ്ദേഹത്തിന്റെ അധരങ്ങൾ വിടർന്നു. പീറ്റർ നാമെല്ലാവരും അശ്രദ്ധയോടെ മറന്ന വലിയ ഒരു തെറ്റിനെ ആണ് താങ്കൾ വെളിച്ചത് കൊണ്ടുവന്നത് താങ്കൾ എന്റെ കണ്ണുകൾ തുറപ്പിച്ചു. ഒരുപക്ഷേ താങ്കൾ ഇത് ശ്രദ്ധിച്ചില്ല. എങ്കിൽ ഒരിക്കലും നിയന്ത്രിക്കാൻ പറ്റാത്ത വിധം പ്ലാസ്റ്റിക് എന്ന് വിപത്ത് നമ്മുടെ നാടിനെ പിടിച്ചു തിന്നേനെ. വരൂ പീറ്റർ, നമുക്ക് ഇതിനെതിരെ പൊരുതാം. പക്ഷേ എങ്ങനെ ? ഒരുപാട് നേരം ചിന്തിച്ച ശേഷം പീറ്ററിന് ഒരു ഉപായം കിട്ടി. പീറ്റർ രാജാവിനോട് പറഞ്ഞു, രാജാവേ നമുക്ക് വരുന്ന വാ രം സേവനവാരം ആയി ആചരിക്കാം. രാജാവ് ഭടന്മാരെ വെച്ച് നാട്ടിൽ വിളംബരം ചെയ്തു. പ്രിയപ്പെട്ട പ്രജകലെ ബഹുമാനപ്പെട്ട രാജാവ് കൽപ്പിച്ചു ഈ വരുന്ന വാരം നാമേവരും സേവനവാരം ആയി ആചരിക്കണം. ഈ വാരത്തിന്റെ അവസാനം ബഹുമാനപ്പെട്ട രാജാവ് നാട്ടിലെ ഓരോ വീടും നേരിട്ട് കണ്ട് പരിശോധിക്കാൻ എഴുന്നള്ളുന്ന താണ്. ഏറ്റവും ശുചിത്വമുള്ള വീടിന് രാജാവിന്റെ വക പ്രത്യേക ഉപഹാരം നൽകുന്നതാണ്. പിറ്റേദിവസം മുതൽ നാടുമുഴുവൻ ശുചീകരണം ആരംഭിച്ചു. നാട് മുഴുവൻ വൃത്തിയായി അടുത്തവാരം രാജാവും സഭാംഗങ്ങൾ എല്ലാവരും കൂടി നാട് കാണാൻ ഇറങ്ങി. വീടുകൾ വീതം പരിശോധിച്ചു. പീറ്ററി ന്റെ വീട്ടിൽ എത്തിയപ്പോൾ രാജാവിന്റെ കണ്ണുകൾ വെട്ടിത്തിളങ്ങി. വീടും പരിസരവും കൊട്ടാര പരിസരത്തെ കാൾ മികച്ചതായിരുന്നു. ഇതു കണ്ട രാജാവ് പീറ്ററിന് അഭിനന്ദിക്കുകയും കൊട്ടാരത്തിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ദിവസം കൊട്ടാരത്തിൽ എത്തിയ പീറ്റർ ഞെട്ടി. കൊട്ടാരവളപ്പിൽ നാട്ടിലെ ജനങ്ങൾ മുഴുവൻ അണിനിരന്നിരുന്നു. രാജാവ് പീറ്ററിനെ കുറേ സ്വർണ്ണ നാണയവും മറ്റു സമ്മാനവും കൊണ്ട് ആദരിച്ചു. അതിനുശേഷം രാജാവിന്റെ ഒരു പ്രഖ്യാപനം ഉണ്ടായി. ഇന്നുമുതൽ രാജ്യത്തിന്റെ ശുചിത്വ തലവൻ ആയി പീറ്ററിന് നിയമിച്ച വിവരം നാം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. ഇത് കണ്ടു നിന്നാ പിലോട്രെകീന്റ കണ്ണുകൾ നിറഞ്ഞൊഴുകി പിന്നീടുള്ള ജീവിതം സന്തോഷത്തോടെയും ശുചിത്വത്തോടെയും ജീവിച്ചു.
സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ