സ്വച്ഛത ഭീകരമാക്കുവാൻ വന്നലച്ചു
സാഗരതീരാത്തൊരു ഓഖി
ഓലമതാർത്തുപൊങ്ങി വാനോളം
ഒട്ടും തിരിയാതെ പകച്ചുവനോളം
പെറ്റിലൊരെണ്ണം പോറ്റിപലതിനെ
പകലന്തിയും കാത്തവൾ കടലമ്മ
മൂക്കില്ല, മുക്കുവർ ഞങ്ങളെയാഴിയിൽ
മന്ദം, മന്ത്രണം, മിഥ്യാപവാദമായി
താളം തെറ്റിയ തിരയോളങ്ങളിൽ
തഴക്കം ചെന്നോരും താളക്കപ്പെട്ടേവം ,
നിലക്കും നിസ്വനത്തിൽ
നിനവുണർത്തുവാനുറഞ്ഞുതുള്ളു ഓഖി
തകർന്നു തോണിയും താണ്ഡവമാടി
താന് തളർത്തി താഴ്‌ത്തിയാഴത്തിൽ
കല്ലോലം കശക്കികലക്കി കീഴ്‌മേൽ മറിച്ചു
കരളുരുക്കിയ കാഴ്ചയ്ക്ക് സാക്ഷി ഞാൻ .