കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഏതൊരു ജീവിക്കും തന്റെ വളർച്ചയ്ക്ക് ശുചിത്വമാർന്ന ചുറ്റുപാട് ആവശ്യമാണ് . മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് അതുകൊണ്ട് തന്നെ അവൻ വ്യക്‌തി ശുചിത്വം ,പരിസരശുചിത്വം ,സമൂഹ ശുചിത്വം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ് . നമ്മൾ കേരളീയർ ശുചിത്വത്തിന്റെ കാര്യത്തിൽ പേരുകേട്ടവരാണ് .എങ്കിലും ആധുനീക ജീവിതത്തിൽ വ്യക്തിശുചിത്വത്തിന് കോട്ടം തട്ടുന്നില്ലെങ്കിലും സമൂഹ ശുചിത്വം അവൻ മറന്നു പോകുന്നു .അതിനാൽ നമ്മുടെ ജലസ്രോതസ്സുകളും അന്തരീക്ഷവും മണ്ണും എന്നും മാലിന്യ കലവറയാണ് .ഇന്ന് ചുറ്റുപാട് ശുചിത്വരഹിതമാക്കാൻ കിട്ടുന്നതെന്തും വലിച്ചെറിയാനുള്ള ചവറ്റുകൊട്ടയായി ഭൂമി മാറിയിരിക്കുന്നു .ഇന്ന് നാം അനുഭവിക്കുന്ന പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വരാനുള്ള കാരണക്കാർ മനുഷ്യൻ തന്നെയാണ് . ഇതിൽ നിന്നൊക്കെ പാഠം ഉൾക്കൊണ്ട് ഭൂമിയെ ഒന്നാകെ സ്വന്തം വീടായി കണ്ട് ശുചിത്വപ്രവർത്തനത്തിൽ ഏർപ്പെട്ടും ആരോഗ്യപൂർണമായ അന്തരീക്ഷം നിലനിർത്തുന്ന പ്രവർത്തനത്തിലേർപ്പെട്ടും നാം മുന്നേറേണ്ടത് അത്യാവശ്യമാണ് .അല്ലെങ്കിൽ നാം ഇനിയും എന്തൊക്കെയോ വിപത്തുകൾക്ക് ഇരയാകാം എന്നതിൽ സംശയം ഇല്ല .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം