ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ അനുഭവ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അനുഭവ കഥ

ശ്ശൊ ഈ കാലം എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാലമാ എന്തെന്നാൽ കൊറോണ എന്ന മഹാമാരി വന്ന കാരണത്താൽ ഒരുപാട് നഷ്ടങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. എനിക്ക് എൻ്റെ സ്കൂളിൽ പോവാൻ കഴിയുന്നില്ല, എൻ്റെ ചങ്ങാതിമാരെയും എൻ്റെ പ്രിയപ്പെട്ട ടീച്ചറെയും കാണാൻ പറ്റുന്നില്ല. അതിലുപരി എൻ്റെ പ്രിയപ്പെട്ട ഉപ്പ ഈ മാസം വരാൻ തീരുമാനിച്ചിട്ട് എൻ്റെ ഉപ്പാക്ക് വരാൻ പറ്റുന്നില്ല. എൻ്റെ ഉപ്പ എന്നും വീഡിയോ കോൾ വിളിക്കും എനിക്ക് എൻ്റെ ഉപ്പാനെ കാണാൻ കൊതിയാകുന്നു എല്ലാത്തിനും കാരണം ഈ നശിച്ച കൊറോണയാ. എൻ്റെ ഉപ്പ എനിക്ക് കളിക്കാനുള്ള കളിപ്പാട്ടങ്ങളും ഉടുപ്പുകളൊക്കെ വാങ്ങി വെച്ചിട്ടുണ്ട്. എൻ്റെ ഉപ്പ പുറത്തേക്ക് പോവാതെ റൂമിലിരിക്കുകയാ. ചൈനയിൽ നിന്ന് വന്ന കൊറോണ കാരണം ഇതൊക്കെ പറ്റിയത്, എനിക്ക് പുറത്ത് പോവാൻ പേടിയാണ്. ഞങ്ങളുടെ സന്തോഷങ്ങളെ എല്ലാം നീ നശിപ്പിച്ചു. കൊറോണാ നീ ഒന്നു എത്രയും പെട്ടെന്ന് പോയി തരോ കൊറോണയെ പ്രതിരോധിക്കാൻ ഞാൻ എപ്പോഴും കൈകൾ സോപ്പു ഉപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കാറുണ്ട്.



ഫാത്തിമ ബുഷ്റ KK
1B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ