നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ ലോക്ഡൗൺ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാല ലോക് ഡൗൺ അനുഭവം


ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ അവധിക്കാലം പതിവിലും നേരത്തെ ആരംഭിച്ചത്.അത് എനിക്ക് വളരെ വിഷമം ആയിരുന്നു. കാരണം എന്റെ സ്കൂളിനെയും ടീച്ചറിനെയും കൂട്ടുകാരെയും പിരിയേണ്ടിവന്നത്. എങ്കിലും ഈ ലോക്ഡൗൺ കാലത്ത് എനിക്ക് കുറെ അറിവുകൾ കിട്ടി. ഞാനും എന്റെ അനിയനും കുറെ അധികം കളിച്ചു. പടം വരച്ചും കളർ കൊടുത്തും ഡാൻസ് കളിച്ചും സമയം ചിലവഴിക്കുന്നു. വാർത്തയിലൂടെ നമ്മുടെ അധികാരികൾ പറയുന്നതു കേൾക്കണ്ടതിന്റെയും അനുസരിക്കേണ്ടതിന്റെയും ലോക് ഡൗണിന്റെ പ്രാധാന്യവും മനസ്സിലായി. കൊറോണ രോഗികളുടെ എണ്ണവും മരണവും കേട്ടപ്പോൾ എനിക്ക് പേടിയായി.ഇത് കണ്ടപ്പോഴാണ് നമ്മുടെ അധികാരികൾ നൽകിയ കരുതലിന്റെ പ്രാധാന്യം എനിക്ക് മനസ്സിലായത്. പിന്നീടുള്ള സമയങ്ങളിൽ വീട്ടിൽ അമ്മയെ ചെറിയ ജോലികളിൽ സഹായിക്കുന്നു. ഈ രോഗമെല്ലാം മാറി പഴയതുപോലെയാകാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. എനിക്ക് ഇപ്പോൾ ഭയങ്കര സന്തോഷമാണ്. കാരണം ഓൺലൈൻ വഴി പാഠപുസ്തകങ്ങൾ കിട്ടി. അമ്മയുടെ സഹായത്തോടെ ഞാൻ വായിക്കാനും പഠിക്കാനും ശ്രമിക്കുന്നുണ്ട്. ഇനി എത്രയും പെട്ടെന്ന് സ്കൂൾ തുറന്ന് എന്റെ കൂട്ടുകാരെയും ടീച്ചറിനെയും കാണണം.


നേഹ എലിസബത്ത് ഷിജു
1 C നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം