നന്മ

പ്രകൃതിയെ നാമെന്നുമോർത്തീടണം
ഒരു നിധി പോലെയെന്നും കാത്തീടണം
ജീവനും വായുവും അന്നവും വെള്ളവും
എല്ലാം നമുക്കീ പ്രകൃതി അല്ലോ
നട്ടൂവളർത്തണം നന്മ മരങ്ങൾ
കൂട്ടരേയെന്നും ഒരുമയോടെ
കാത്തീടണം നൽ ജലാശയങ്ങളെ
നാമലിവോടെയെന്നും ഓർത്തീടണം
സ്വയമേവ നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്ന
ശുചിത്വ പാഠങ്ങളോർത്തീടണം
ചപ്പുചവറുകൾ കൂട്ടിയിടാതെ
പരിസരമെന്നും ശുചിയാക്കണം
കൂടിപ്പിറപ്പായെന്നും വേണം വ്യെക്തി ശുചിത്വവും കൂട്ടുകാരെ
ആരോഗ്യമുള്ളൊരു നാളെക്കുവേണ്ടി
ഒരിമുച്ചു പോരാടം സ്നേഹിതരെ

ഇർഫാൻ സാദിഖ് ബാവ. T.K
4 A എ.എം.എൽ.പി.എസ് അലനല്ലൂർ‍‍
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത