എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ച കർഷകൻ (കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ സ്നേഹിച്ച കർഷകൻ

പണ്ട് ഒരിടത്ത് ഒരു കർഷകൻ സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോവുകയായിരുന്നു. നടന്നു നടന്നു ക്ഷീണിച്ചപ്പോൾ മരത്തിൻ ചുവട്ടിൽ ഇരുന്നു ക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി ഉണർന്നപ്പോൾ നല്ല വിശപ്പ് തോന്നി .അടുത്തൊന്നും ഒരു കടയുമില്ല.ചന്തയിൽ എത്താൻ ഇനിയും കുറച്ചു ദൂരമുണ്ട് .അദ്ദേഹം മരത്തിൻറെ മുകളിലേക്ക് നോക്കിയപ്പോൾ കുറേ ഞാവല്പഴം കണ്ടു. അതെങ്ങനെ കിട്ടും എന്ന് ആലോചിക്കുമ്പോഴാണ് ഒരു ചെറിയ കാറ്റുവീശി അത് അപ്പോൾ കുറേ പഴങ്ങൾ താഴോട്ട് വീണു.

അയാൾ ഓടിച്ചെന്ന് ആ പാഠം എടുത്തു കഴിച്ചു. ഞാവൽ പഴങ്ങളുടെ കുരു വീട്ടിലേക്ക് കൊണ്ടുവന്നു .അത് കുഴിച്ചിട്ടു വർഷങ്ങൾ കുറെ കഴിഞ്ഞു അവിടെ ഒരു വലിയ ഞാവൽ മരം ഉണ്ടായി. കിളികൾ കൂട് കൂട്ടുകയും അണ്ണാൻമാർ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു വലിയ തണൽ ലഭിച്ചു.

അദ്വൈത് ജി എസ്
5 B എ.യു.പി.എസ് തേഞ്ഞിപ്പലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ