സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/വിരട്ടിയോടിക്കാം കൊറോണയെ

വിരട്ടിയോടിക്കാം കൊറോണയെ


വീട്ടിലിരുന്നു മടുത്തുവമ്മേ
മുറ്റത്തിറങ്ങി കളിച്ചിടട്ടെ
മുറ്റത്തിറങ്ങി കളിച്ചിടുമ്പോൾ
കൂട്ടുകാരെത്തിടും കൂട്ടമായി
കേട്ടില്ലേ എന്നുടെ പൊന്നുമോളെ
കൂട്ടമായി നിൽക്കല്ലേ ഇന്ന് നമ്മൾ
വീട്ടിലിരുന്നു മടുത്തിടുമ്പോൾ
കാർട്ടൂൺ വരച്ചിടാം പൊന്നുമോളെ
മാസ്ക് ധരിച്ചിടാം കൈകൾ കഴുകിടാം
വിരട്ടിയോടിച്ചിടാം കൊറോണയെ
 

ജോസഫ് ജോമോൻ ,മാത്യൂസ് ജോമോൻ
2 എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത