വീട്ടിലിരുന്നു മടുത്തുവമ്മേ
മുറ്റത്തിറങ്ങി കളിച്ചിടട്ടെ
മുറ്റത്തിറങ്ങി കളിച്ചിടുമ്പോൾ
കൂട്ടുകാരെത്തിടും കൂട്ടമായി
കേട്ടില്ലേ എന്നുടെ പൊന്നുമോളെ
കൂട്ടമായി നിൽക്കല്ലേ ഇന്ന് നമ്മൾ
വീട്ടിലിരുന്നു മടുത്തിടുമ്പോൾ
കാർട്ടൂൺ വരച്ചിടാം പൊന്നുമോളെ
മാസ്ക് ധരിച്ചിടാം കൈകൾ കഴുകിടാം
വിരട്ടിയോടിച്ചിടാം കൊറോണയെ