കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ഇതിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് കൈകൾക്കാണ്. കൈകൾ ഉപയോഗിച്ച് നാം ഓരോ നിമിഷവും നിരവധി കാര്യങ്ങൾ ചെയ്യാറുണ്ട്. ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ കഴുകുക. ടോയ്‌ലെറ്റിൽ പോയതിന് ശേഷം സോപ്പുകൾ ഉപയോഗിച്ച് കൈകൾ കഴുകുക. രണ്ടുനേരവും പല്ല് തേയ്ക്കുക. ദിവസവും രണ്ടു നേരം കുളിയ്ക്കുക. അലക്കി ഉണക്കിയ വസ്ത്രങ്ങൾ ധരിക്കുക. കൈകാലുകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. നഖം കടിക്കാതിരിക്കുക. പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. പുറത്തു പോയിട്ട് വരുമ്പോൾ സോപ്പുകൾ ഉപയോഗിച്ച് കൈകാലുകൾ വൃത്തിയായി കഴുകുക. വീടിനുള്ളിലോ പുറത്തോ കെട്ടികിടക്കുന്ന വെള്ളം പൂർണമായും ഒഴിവാക്കുക. അടച്ചു വെച്ച ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ഇപ്പോൾ ഈ കൊറോണ കാലമായത് കൊണ്ട് പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. കൂടെ കൂടെ സാനിറ്റൈസറോ, സോപ്പോ ഉപയോഗിച്ച് കൈകൾ നല്ലവണ്ണം കഴുകുക. കൈകൾ കഴുകാതെ നമ്മുടെ മുഖത്തോ, കണ്ണുകളിലോ, മൂക്കിലോ വായിലോ തൊടാൻ പാടില്ല. 1m അകലം പാലിക്കുക. ആൾക്കാർ കൂടുന്നിടത്തു പോകാതിരിക്കുക. നമ്മൾ തന്നെ നമ്മളെ സൂക്ഷിച്ചാൽ ഈ കൊറോണ എന്ന രോഗത്തിൽ നിന്നും രക്ഷപെടാം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |