എ. യു. പി. എസ്. ഉദിന‌ൂർ സെൻട്രൽ

Schoolwiki സംരംഭത്തിൽ നിന്ന്

ഉദിനൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്. ഉദിന‌ൂർ സെൻട്രൽ
വിലാസം
ഉദിനൂർ

ഉദിനൂർ പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04672 211540
ഇമെയിൽ12555udinurcentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്12555 (സമേതം)
യുഡൈസ് കോഡ്32010700505
വിക്കിഡാറ്റQ64398864
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപടന്ന പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ475
പെൺകുട്ടികൾ433
ആകെ വിദ്യാർത്ഥികൾ935
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ. വി. സന്തോഷ്‌കുമാർ
പി.ടി.എ. പ്രസിഡണ്ട്ശ്രീജേഷ്. എം
എം.പി.ടി.എ. പ്രസിഡണ്ട്രതില.ടി
അവസാനം തിരുത്തിയത്
31-10-2024Aswinidileesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1935 ലാണ് ഉദിനൂർ സെൻട്രൽ എലിമെന്ററി സ്ക്കൂൾ സ്ഥാപിതമായത് . ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ലോകത്തെമ്പാടും രൂപപ്പെട്ട നാവോത്ഥാന ചിന്തയുടേയും സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലാണ് ഒരു ഗ്രാമത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ച ഈ വിദ്യാലയം പിറന്നത്. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് അക്ഷര സ്നേഹിയായ ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാകേന്ദ്രം ആരംഭിച്ചത്.

കേരളപ്പിറവിക്ക് മുൻപ് ഈ നാട് മദിരാശിയുടെ ഭാഗമായിരുന്ന കാലത്ത് ഇ.എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത പാരമ്പര്യം കൈവിടാതെ അറിവു നിർമ്മാണത്തിന്റെ പുതിയ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്കിടയിലും വെല്ലുവിളികളെ കർമ്മം കൊണ്ട് മറികടക്കുന്ന നാം വിജയരഥത്തിൽ തന്നെയാണ് . ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമണ് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന എൽ എസ് എസ് , യു എസ് എസ് വിജയം .

ഭൗതികസൗകര്യങ്ങൾ

ഉദിനൂരിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ച ഈ വിദ്യാലയം സാംസ്കാരിക ഗ്രാമമായ ഉദിനൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം മൂന്നര ഏക്കറോളം ഭൂവിസ്തൃതിയിൽ ചുററുമതിലോടു കൂടി 4 കെട്ടിടങ്ങളിലായി 22 ഓളം ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു. പ്രീ പ്രൈമറി കൂട്ടികൾക്കായി ആകർഷകമായ ഒരു കെട്ടിടം ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലം സ്വന്തമായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. പരിമിതമായ സൗകര്യങ്ങളുള്ള ഒരു ഭക്ഷണപ്പുരയും , കുട്ടികളുടെ അത്യാവശ്യത്തിനനുസരിച്ചുള്ള ടോയ് ലറ്റ് സംവിധാനവും ഉണ്ട്. ലാബ് ,ആറായിരത്തോളം പുസ്തകങ്ങളുമായി ഒരു ലൈബ്രറി കപ്യൂട്ടർ LCD പ്രോജക്ടോടുകൂടി സ്മാർട്ട് ക്ലാസ് റൂം എന്നിവ നമ്മുടെ വിദ്യാലയത്തിലുണ്ട്. ധാരാളം മരങ്ങളുള്ള നമ്മുടെ വിദ്യാലയം ശരിക്കും ഹരിതാഭമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ശ്രീ പള്ളിയത്ത് നാരായണൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന്‌ സി.എം കഞ്ഞിക്കമ്മാരൻ നായരും പിന്നീട് അദ്ദേഹത്തിന്റെ ഇളയ മകൻ പി. രാജേന്ദ്രൻ നായരും തുടർന്ന് മൂത്ത മകൻ പി . രവീന്ദ്രൻ നായരും രാജേന്ദ്രൻ നായരുടെ ഭാര്യ പി രാധികയും ഇതിന്റെ മാനേജർ പദവി വഹിച്ചു. ഇപ്പോൾ നാട്ടുകാരുടെ സംരംഭമായ ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം .ശ്രീ എം.വി. കുഞ്ഞിക്കോരനാണ് ഇപ്പോഴത്തെ മാനേജർ

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • എം പി കണ്ണൻ ( സ്വാതന്ത്ര്യ സമര സേനാനി )
  • കെ.വി കമ്മാരൻ ( സ്വാതന്ത്ര്യ സമര സേനാനി )
  • പ്രൊഫസർ എ എം ശ്രീധരൻ ( പാലാത്തടം ക്യാമ്പസ് ഡയറക്ടർ)
  • പി നരേന്ദ്രൻ നായർ ( റിട്ടയേഡ് എ. പി.പി )
  • പ്രൊഫ:മനോഹരൻ ( പയ്യന്നൂർ കോളേജ്)
  • ഡോ:ആതിര ആർ. നാഥ്
  • ബാലഗോപാലൻ മാസ്റ്റർ (നാടക നടൻ )
  • ഡോ:മനോജ്
  • സി.എം.ചക്രപാണി
  • ഡോ:സുധാകരൻ
  • ഡോ:വിലാസിനി
  • കോളിക്കര രാമചന്ദ്രൻ നായർ

ചിത്രശാല

വഴികാട്ടി

Map

|style="background-color:#A1F2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    • കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ700 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
      അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ         * പയ്യന്നൂരില് നിന്നും 10 കി.മി. അകലം{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|----

|} |}