എ. യു. പി. എസ്. ഉദിനൂർ സെൻട്രൽ/Say No To Drugs Campaign
ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ ഒക്ടോബർ 6 ന് ലഹരി വിരുദ്ധ ക്യാമ്പയിനും ജനജാഗ്രതാ സദസ്സും സംഘടിപ്പിച്ചു. കേവലം ക്ഷണികമായ കൗതുകത്തിൽ തുടങ്ങി തിരിച്ചു കയറാനാവാത്ത ദുരിത ഗർത്തങ്ങളിലേക്ക് പതിക്കുകയും ജീവിതം തന്നെ ഇല്ലാതാവുകയും ചെയ്യുന്ന ദയനീയാവസ്ഥയിലേക്ക് പുതു തലമുറയെ കൊണ്ടു പോകുന്ന ലഹരിമാഫിയ യ്ക്കെതിരെയുള്ള പ്രതിരോധം വിദ്യാലയങ്ങളിൽ നിന്നാണ് തുടങ്ങേണ്ടത്. കുട്ടികളും രക്ഷിതാക്കളും പി.ടി എ അംഗങ്ങളും മാനേജ്മെന്റ് പ്രതിനിധികളും ഉൾപ്പെടുന്ന വലിയ സദസ്സിനു മുന്നിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ.എം. രാഘവൻ നിർവ്വഹിച്ചു.. പടന്ന പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രകാശൻ ചന്തേര ബോധവൽക്കരണ ക്ലാസ്സെടുത്തു. ശ്രീ ജിനേഷ് കുമാർ എരമം രചിച്ചലഹരി വിരുദ്ധ ഗാനത്തിന് കുട്ടികൾ ദൃശ്യാവിഷ്കാരമൊരുക്കി. കണ്ടും കേട്ടും രുചിച്ചും മണത്തും പുതുപുത്തൻ അനുഭൂതികളെ ആസ്വദിക്കാനുള്ള മനുഷ്യ സഹജമായ പ്രവണതകളെ ചൂഷണം ചെയ്ത് വളരുന്ന ലഹരിമാഫിയ നമ്മുടെ വീട്ടകങ്ങളിൽ പോലും പിടിമുറുക്കുന്നുവെന്ന ആനുകാലിക യാഥാർഥ്യത്തെ വരച്ചുകാട്ടുന്ന ഗ്രാൻമ കാസർഗോഡിന്റെ "മരണത്തിലേക്കൊരു ഫ്രീ ടിക്കറ്റ് " - ലഹരി വിരുദ്ധ നാടകവും ക്യാമ്പയിന്റെ ഭാഗമായി അരങ്ങേറി. ജനജാഗ്രതാ സമിതിയുടെ രൂപീകരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. പി.ടി.എ വൈസ് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി : ശ്രീജ.കെ.വി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കൈരളി പുറവങ്കര സ്വാഗതവും സീനിയർ അധ്യാപകൻ ശ്രീ.വി.വേണുഗോപാലൻ നന്ദിയും പറഞ്ഞു. https://youtu.be/ip33vPqIi1A