കിളികൾക്കു കരുതലിൻ പാനപാത്രം
അലയും മൃഗങ്ങൾക്കും അന്നമൂട്ടി
അലിവോടെ ചെടികളും നട്ടിടുന്നു
പ്രകൃതിയെ ചേർത്തങ്ങു നിർത്തി നമ്മൾ
ചെറുത്തിടാം നമ്മൾക്ക് വൈറസിനെ
യുദ്ധം നടത്തിടാം വീട്ടിൽ നിന്നും
കൊറോണ തീർക്കുന്ന ചങ്ങലയെ
പൊട്ടിച്ചെറിയാം കരുതലോടെ
രോഗം ചെറുക്കാൻ കരുതലോടെ
പൊരുതാനിറങ്ങിയ സോദരർക്കും
ആരോഗ്യ രംഗ പ്രവർത്തകർക്കും -
പിന്തുണയേകിടാം നന്ദിയോടെ