ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദി

കിളികൾക്കു കരുതലിൻ പാനപാത്രം
അലയും മൃഗങ്ങൾക്കും അന്നമൂട്ടി
അലിവോടെ ചെടികളും നട്ടിടുന്നു
പ്രകൃതിയെ ചേർത്തങ്ങു നിർത്തി നമ്മൾ
ചെറുത്തിടാം നമ്മൾക്ക്‌ വൈറസിനെ
യുദ്ധം നടത്തിടാം വീട്ടിൽ നിന്നും
കൊറോണ തീർക്കുന്ന ചങ്ങലയെ
പൊട്ടിച്ചെറിയാം കരുതലോടെ
രോഗം ചെറുക്കാൻ കരുതലോടെ
പൊരുതാനിറങ്ങിയ സോദരർക്കും
ആരോഗ്യ രംഗ പ്രവർത്തകർക്കും -
പിന്തുണയേകിടാം നന്ദിയോടെ
 

ഹരിപ്രസാദ് വി
8 F ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത