എസ്. എൽ. പി. എസ്. പൊട്ടൻകാട്/അക്ഷരവൃക്ഷം/ ഒത്തുപിടിച്ചാൽ മലയും പോരും

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുപിടിച്ചാൽ മലയും പോരും

ഒരിടത്ത് വാണിയെന്നും വീണയെന്നും പേരുള്ള രണ്ട് ഇരട്ടകുട്ടികളുണ്ടായിരുന്നു.വാണിയുടേയും വീണയുടേയും കൂട്ടുകാരായിരുന്നു സഞ്ജുവും സിഞ്ജുവും. ഒരിക്കൽ ആ ഗ്രാമത്തിൽ മാരകമായ ഒരു വൈറസ് പിടിപെട്ടു. അതിന്റെ പേര് കൊറോണ വൈറസ് എന്നായിരുന്നു. വാണിയും വീണയും പുറത്തൊന്നും പോകാതെ നല്ല വൃത്തിയോടെ വീട്ടിൽ തന്നെ ഇരുന്നു. അപ്പോൾ സഞ്ജുവും സിഞ്ജുവും അവിടേക്ക് വന്ന് അവരോട് പാർക്കിൽ വരുന്നുണ്ടോ എന്ന് ചോദിച്ചു. വാണിയും വീണയും അത് നിരസിച്ചു. സഞ്ജുവും സിഞ്ജുവും കാരണം തിരക്കി. വീണ പറഞ്ഞു “ നീ വാർത്തയൊന്നും കാണാറില്ലേ, നമ്മുടെ ഗ്രാമത്തിൽ കൊറോണയെന്നു പേരുള്ള ഒരു രോഗം പിടിപെട്ടിരിക്കുന്നു. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തുമ്പോഴാണ് ഈ രോഗം മറ്റുള്ളവരിലേയ്ക്കും പടരുന്നത്. അതുകൊണ്ട് നമ്മൾ വീട്ടിൽ തന്നെയിരിക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകണം, ശുചിത്വവും പാലിക്കണം. എങ്കിൽ മാത്രമേ നമ്മുടെ സമൂഹത്തിൽ നിന്ന് ഈ വൈറസിനെ തുരത്താൻ കഴിയൂ.”അതുകേട്ടപ്പോൾ സഞ്ജു പറഞ്ഞു. “അയ്യോ ഞങ്ങളതറിഞ്ഞില്ലായിരുന്നു. ഇനി ഞങ്ങൾ പുറത്തൊന്നും പോകില്ല, ശുചിത്വവും പാലിക്കാം.”ആ ഗ്രാമത്തിലുള്ളവതെല്ലാം ഇതു പാലിച്ചു. അങ്ങനെ ആ ഗ്രാമം കൊറോണ വൈറസിൽ നിന്ന് മുക്തി നേടി.

ദിയ അതീഷ്
3 A സെർവിന്ത്യാ എൽ പി എസ് പൊട്ടൻകാട് ,ഇടുക്കി,അടിമാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ