സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026
ഈ വർഷത്തെ പ്രവേശനോത്സവം ചിട്ടയായ സംഘാടനം കൊണ്ട് വളരെ മികച്ചതായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ബി ബിജുലാൽ ഉദ്ഘാടനവും പ്രശസ്ത സംഗീതജ്ഞൻ വി ടി മുരളി മുഖ്യാതിഥിയായും പങ്കെടുത്തു. മുൻ വടകര ശ്രീ ഗോപാലൻ സാർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റസ്ൻ്റെ തൃത്വത്തിൽ കുമാരി നിവേദിത മുഴുവൻ വിദ്യാർഥിനികൾക്കും സൈബർ സെക്യൂരിറ്റി പ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടർന്ന് വിവിധ കലാപരിപാടികളും കരാട്ടെ പ്രദർശനവും അരങ്ങേറി. സ്കൂളിലേക്ക് പുതുതായി എത്തിച്ചേർന്ന കുഞ്ഞുങ്ങളെ ഉപഹാരം കൊടുത്ത്,ലിറ്റിൽ കൈറ്റ്സ് ഗൈഡ്സ് എൻഎസ്എസ് റെഡ് ക്രോസ് വിദ്യാർത്ഥിനികൾ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു.പുതു ദിനത്തിൻ്റെ മധുരഓർമ്മയ്ക്കായി പായസവിതരണവും ചിക്കൻ കറിയോടു കൂടിയ ഉച്ചവിരുന്നും കുട്ടികൾക്ക് ഒരുക്കി.
ലോകപരിസ്ഥിതീ ദിനം 2026
ഈ വർഷത്തെ പരിസ്ഥിതി ദിനം കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പൂർവാധികം ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി.കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിൽ നിന്ന് വൃക്ഷത്തൈകളും പൂച്ചെടികളും മണ്ണ് നിറച്ച കവറുകളിൽ കൊണ്ടുവന്ന സ്കൂൾ അങ്കണത്തിൽ വച്ച് കൈമാറുകയുണ്ടായി.സ്കൂൾ ഗൈഡ്സിന്റെ നേതൃത്വത്തിൽ പ്രത്യേക പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.മല മലബാർ ഗോൾഡിന്റെ ജനറൽ മാനേജറും സ്റ്റാഫ് അംഗങ്ങളും സ്കൂളിൽ വരികയും സ്കൂളിലെ പൂന്തോട്ടത്തിലേക്ക് ഒരു വൃക്ഷത്തൈ നൽകുകയും ചെയ്തു.യുപി ക്ലാസിലെ വിദ്യാർഥിനികൾക്ക് പോസ്റ്റർ രചന മത്സരവും അതിൻ്റെ പ്രദർശനവും ഉണ്ടായിരുന്നു.ഹൈസ്കൂൾ വിദ്യാർത്ഥികൾ അവരവരുടെ ക്ലാസ് റൂമിലെ നോട്ടീസ് ബോർഡ് പരിസ്ഥിതി ദിന സന്ദേശങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞയും മറ്റു പരിപാടികളും നടന്നു .