ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2026-29
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| 48134-ലിറ്റിൽകൈറ്റ്സ് | |
|---|---|
| [[File:|250px|upright=1]] | |
| സ്കൂൾ കോഡ് | 48134 |
| യൂണിറ്റ് നമ്പർ | LK/2018/48134 |
| ബാച്ച് | 2026-29 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീകോട് |
| കൈറ്റ് മെന്റർ 1 | സിദ്ധീഖലി പി സി |
| കൈറ്റ് മെന്റർ 2 | ഷിജിമോൾ കെ |
| അവസാനം തിരുത്തിയത് | |
| 18-06-2026 | Sidhiqueali |
അംഗങ്ങൾ
. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

പന്നിപ്പാറ: പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസും അഭിരുചി പരീക്ഷാ പരിചയപ്പെടുത്തലും നടത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹൈസ്കൂൾ തലത്തിൽ ഐ.ടി രംഗത്ത് വിദ്യാർത്ഥികൾക്ക് അനന്തസാധ്യതകൾ തുറന്നുനൽകുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പുതിയ ബാച്ചിലെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. 'ലിറ്റിൽ കൈറ്റ്സ് എന്നാൽ എന്ത്?', 'സ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ എന്തെല്ലാം?', 'അഭിരുചി പരീക്ഷയെ എങ്ങനെ ഭയമില്ലാതെ നേരിടാം' തുടങ്ങിയ വിഷയങ്ങളിൽ മുതിർന്ന അംഗങ്ങൾ വിശദമായ ക്ലാസ്സ് എടുത്തു. ഡിജിറ്റൽ സാക്ഷരതയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതിൽ പന്നിപ്പാറ ജി.എച്ച്.എസ് മുൻപന്തിയിലാണെന്ന് തെളിയിക്കുന്നതായിരുന്നു സെഷനുകൾ. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നജ് വ, ഫാത്തിമ ഹെസ്സ, ഫാത്തിമ റന, മുഹമ്മദ് ഫർഹാൻ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
പ്രതിഭകളെ തേടി ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

പന്നിപ്പാറ: ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയിലെ 2026-29 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ വിജയകരമായി പൂർത്തിയായി. എട്ടാം ക്ലാസിലെ ആകെയുള്ള 177 കുട്ടികളിൽ 162 പേരും (90 ശതമാനത്തിലധികം) ജൂൺ 18 വ്യാഴാഴ്ച നടന്ന പരീക്ഷയിൽ പങ്കാളികളായി. കൈറ്റ് (KITE) സജ്ജമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 30 മിനിറ്റിലായിരുന്നു പരീക്ഷ. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ്, മുൻ ക്ലാസുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐടി പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള 20 ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടായിരുന്നത്. ലാബിലെ സെർവർ ഉൾപ്പെടെ 27 കമ്പ്യൂട്ടറുകളിലായി ആറ് ബാച്ചുകളായാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും ഫലം അപ്‌ലോഡ് ചെയ്യുന്നതിനും കൈറ്റ് മെൻ്റേഴ്‌സിനൊപ്പം മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായി പങ്കെടുത്തു. കൈറ്റ് മെൻ്റർ സിദ്ധീഖലി, മുൻ ബാച്ചുകളിലെ വിദ്യാർത്ഥികളായ മുഹമ്മദ് സിദാൻ, ഫർഹാൻ, അഫിൻ ഷാൻ, മുഹമ്മദ് ഹാഷിം കെ.കെ എന്നിവർ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നൽകി.