എൻ. എം. എൽ. പി. എസ്. വിലങ്ങറ/അക്ഷരവൃക്ഷം/അപ്പുവിൻറെ മണികുട്ടൻ
അപ്പുവിൻറെ മണികുട്ടൻ
"അപ്പൂ..... അപ്പൂ..... " അമ്മയുടെ വിളികേട്ട് അപ്പു ഞെട്ടി ഉണർന്നു. മണി 7 സാധാരണ അപ്പു 6 മണിക്ക് എഴുന്നേൽക്കും. മൂന്നാം ക്ലാസിലാണ് അപ്പു പഠിക്കുന്നത്.സ്കൂളിൽ പോകാൻ ഉല്ല്സാഹമുള്ള കൂട്ടത്തിൽ ആണ് അപ്പു.കൂട്ടുകാരെ കാണാം, കളിക്കാം, പഠിക്കാം, അതുമാത്രംഅല്ലാ അപ്പുവിന് പോകുന്ന വഴിയിൽ ഒരു ചങ്ങാതിയും ഉണ്ട്.വീടിനു അടുത്താണ് സ്കൂൾ . അപ്പുപ്പനോ അമ്മുമയോ ആരെങ്കിലും ആയിരിക്കും അവനെ സ്കൂളിൽ കൊണ്ട്പോവുക. വഴിയിൽ കാണുന്ന ആചങ്ങാതിആരെന്നു അറിയാമോ സുന്ദരനായ ഒരുപൂച്ച . അപ്പു അവനെ "മണികുട്ടൻ " എന്നാണ് വിളിച്ചിരുന്നത് . അമ്മ നൽകുന്ന പ്രഭാത ഭക്ഷണത്തിൽ നിന്നോ അല്ലെങ്കിൽ വീട്ടിൽനിന്നും എന്തെങ്കിലും മണികുട്ടനായി അപ്പു കരുതും.ഇന്നു ഉണരാൻ താമസിച്ചല്ലോ എന്ന് അപ്പു ഓർത്തു. ഇന്നു എന്താണ് മണികുട്ടന് നൽകുക എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് അമ്മ പറയുന്നത് സ്കൂളിൽ പോകണ്ട അതും കുറേ ദിവസത്തേക്ക് .അപ്പു കാര്യം അന്വേഷിച്ചു കൊറോണ എന്ന വൈറസ് ശരീരത്തിന് ഉള്ളിൽ കടന്നു ധാരാളം പേർ മരിച്ചുപോകുന്നു. അത് ഒരു പകർച്ചവ്യാധിയാണ് അതുകൊണ്ട് ആരും പുറത്ത്പോകരുത് എന്ന് അമ്മ പറഞ്ഞു. അമ്മയുടെ വാക്കുകളിൽ അല്പം ഭയം ഉണ്ടായിരുന്നതായി അപ്പു മനസിലാക്കി തുടർന്ന് വാർത്തകൾ കണ്ടപ്പോയാണ് അപ്പുന് കാര്യങ്ങൾ മനസിലായത്. കടകൾ ഒന്നും തുറക്കില്ല സ്കൂളിൽ പോകാതിരിക്കുക എന്നത് അപ്പുവിന് അൽപ്പം പ്രയാസമുള്ള കാര്യമാണ്. അതിലും വിഷമം തൻറെ മണികുട്ടനെ കാണാൻ കഴിയില്ലല്ലോ എന്നതാണു. അവനെ എങ്ങനെ കാണും ? " പാവം മണികുട്ടൻ " അപ്പുവിന് വിഷമം വന്നു. മണികുട്ടൻ മാത്രമല്ല അവനെ പോലെ തെരുവിൽ അലയുന്ന എല്ലാ മൃഗങ്ങളുടയും അവസ്ഥ എന്തായിരിക്കും ആരും വീടിനു പുറത്തുപോലും ഇറങ്ങില്ല അവൻ ചിന്തിച്ചു. അപ്പു അവിടിരുന്നു ആത്മാർഥമായി പ്രാർത്ഥിച്ചു "ദൈവമേ എല്ലാ മൃഗങ്ങൾക്കും ഭക്ഷണം നൽകണേ , കൊറോണ എന്ന പകർച്ചവ്യാധിയെ മാറ്റി തരണേ " അപ്പുവിൻറെ നിഷ്കളങ്കമായ പ്രാർത്ഥന ദൈവം കേൾക്കട്ടെ.........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ