ഉള്ളടക്കത്തിലേക്ക് പോവുക

സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി...

ജൂൺ രണ്ടാം തിയ്യതി സ്കൂളിലേക്ക് കടന്നു വന്ന പുതിയ വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.. പി ടി എ പ്രസിഡന്റ് ശ്രീ. ജോഷി കുന്നത്തുശ്ശേരിൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി സുരഭി റിജോ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അനുഗ്രഹ പ്രഭാഷണം നടത്തി...

ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്,ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി, MPTA പ്രസിഡന്റ്‌ ശ്രീമതി ബിന്ദു പെരുമ്പള്ളിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് , വിദ്യാർത്ഥി പ്രതിനിധി കുമാരി മിഷേൽ സാറ എന്നിവർ സംസാരിച്ചു..

പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു... സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയതിനു ശേഷം ചടങ്ങ് അവസാനിപ്പിച്ചു...

കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു...

സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് ചടങ്ങുകൾ ആരംഭിച്ചു ... പരിസ്ഥിതി ദിന പ്രതിജ്ഞയും ഗാനാലാപനവും സന്ദേശവും ചടങ്ങിന്റെ മുഖ്യ ആകർഷണങ്ങൾ ആയിരുന്നു.... NCC, SPC, JRC, Little Kites എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടും, സ്കൂൾ പരിസരം ശുചിയാക്കിക്കൊണ്ടും, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ നടത്തിയും എല്ലാ കുട്ടികളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി...

കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി...

2024 SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു... ഒപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി... വർണ മനോഹരമായ രംഗപൂജയോട് കൂടി ആരംഭിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി, പി ടി എ പ്രസിഡന്റ്‌ ശ്രീ ജോഷി കുന്നത്ത്ശ്ശേരിൽ, MPTA പ്രസിഡന്റ്‌ ശ്രീമതി ബിന്ദു പെരുമ്പള്ളിൽ ,കാപ്പാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ ഹെഡ്‌മിസ്ട്രെസ് ശ്രീമതി ജാൻസി തോമസ് , സീനിയർ ക്ലർക്ക് ശ്രീ രാജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ്, വിദ്യാർത്ഥി പ്രതിനിധി കുമാരി ഐറീന ബെന്നി എന്നിവർ സംസാരിച്ചു.. കുമാരി അജീന ബിജു, കുമാരി റോസ് ലിന്റ് ഗാനം ആലപിച്ചു... SSLC full A+, 9 A+ നേടിയവർക്ക് മൊമെന്റൊയും സമ്മാനിച്ചു...

എസ് പി സി സെലക്ഷൻ ടെസ്റ്റ്

2025 28 ബാച്ചിലേക്ക് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ടെസ്റ്റ് നടത്തി 44 വിദ്യാർത്ഥികളെ പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുത്തു.

ബഷീർ ദിന അനുസ്മരണം

കൊളക്കാട് : മലയാളക്കരയിൽ തലയോലപ്പറമ്പിൽ ജനിച്ച ജീവിച്ച് മലയാളത്തെ വിശ്വത്തോളമുയർത്തിയ അതുല്യപ്രതിഭ വൈക്കം മുഹമ്മദ് ബഷീർ, അദ്ദേഹത്തെ ഓർമ്മിക്കാൻ ആയി ഒരു ദിനം കൂടി.

ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ പരിപാടികൾ അവതരിപ്പിച്ചു. ബഷീറിനെ അനുസ്മരിക്കുന്ന വിധം വിവിധ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടപ്പോൾ അത് വിദ്യാർത്ഥികളുടെ മനസ്സ് കീഴടക്കുന്നതായി മാറി പാത്തുമ്മയും ആടും ബഷീറും ഒക്കെ പുനർജനിച്ചത് പോലെ തോന്നി. കൂടാതെ ബഷീർ അനുസ്മരണ പ്രഭാഷണം 8 A യിലെ ആൻറിയ എലിസബത്ത് നടത്തി. ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ, ബഷീർ കൃതികൾ പരിചയപ്പെടൽ, ചാർട്ട്തയ്യാറാക്കൽ മുതലായ മൽസരങ്ങളും നടത്തി.

ഡോക്ടേഴ്സ് ഡെ - ജൂലൈ-1

July 1 ഡോക്ടേഴ്സ് ഡേ JRC, NCC,SPC,little kite എന്നീ സംഘടനകളിലെ കുട്ടികളുടെ നേതൃത്വത്തിൽ കൊളക്കാട് PHC യിൽ എത്തി ഡോക്ടറെ ആദരിച്ചു. പൂച്ചെണ്ട് നൽകിയും ഷാളു അണിയിച്ചു മാണ് കുട്ടികൾ ഡോക്ടറെ ആദരിച്ചത്. ഹെഡ്മാസ്റ്റർ മാത്യൂ സാർ സ്വാഗതം ആശംസിക്കുകയും അഡോൺ ജോസഫ് ഡോക്ടേഴ്സ് ഡേ ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർ കുട്ടികൾക്ക് നന്ദി പറയുകയും അവർക്ക് മോട്ടിവേഷൻ നൽകുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ഡോക്ടറും സ്റ്റാഫുകളും ചേർന്ന് കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു. കുമാരി ജസ്ലിൻ എല്ലാവർക്കും നന്ദി അർപ്പിച്ച് സംസാരിച്ചു.

ഉണർവ് മോട്ടിവേഷൻ ക്ലാസ്

കൊളക്കാട് : 8,9, 10 ക്ലാസിലെ കുട്ടികൾക്കായി പാരിഷ് ഹാളിൽ വച്ച് ജൂലൈ 10 ന് മോട്ടിവേഷൻ ക്ലാസ് നടത്തി.ഉച്ചവരെയുള്ള സെക്ഷൻ പത്താം ക്ലാസിലെ കുട്ടികൾക്കും ഉച്ചയ്ക്ക് ശേഷം 8,9 ക്ലാസിലെ കുട്ടികൾക്കും ആയിട്ടാണ് ക്ലാസ്സ് കണ്ടക്ട് ചെയ്തത്. റവ. ഫാദർ അരുൺ ദേവസ്യ OFM ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ക്ലാസിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും മൊബൈൽ അഡിക്ഷൻ എങ്ങനെ ഒഴിവാക്കാം എന്നും അച്ഛൻ ലളിതമായ രീതിയിൽ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. കുട്ടികൾക്ക് ക്ലാസ് വളരെ ഇഷ്ടപ്പെട്ടു.

മഞ്ഞ് സാഹിത്യ സെമിനാർ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ സെമിനാർ മഞ്ഞ് എംഡിയുടെ നോവലിലെ ഭാവകാവ്യം മത്സരത്തിൽ പങ്കെടുത്ത് അൻസിൽ മരിയ വെന്നി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

സാന്തോം ഹൈസ്കൂളിലെ പാർലമെൻറ് തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ പരമായിരുന്നു .ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ച് ആയിരുന്നു ഇലക്ഷൻ കണ്ടക്ട് ചെയ്തത്.എന്തിനും തയ്യാറായ ഒരു പോലീസ് സേന തന്നെ സജ്ജമായിരുന്നു. കള്ളവോട്ട് നടത്താൻ ശ്രമം ഉണ്ടായിയെങ്കിലും പ്രിസൈഡിങ് ഓഫീസറിന്റെയും പോലീസിൻ്റെയും സമയോജിതമായ ഇടപെടൽ മൂലം അവ ഒഴിവാക്കാൻ സാധിച്ചു.കൈ റ്റ് ന്യൂസിന്റെ റിപ്പോർട്ടർമാർ വിവരങ്ങൾ തൽസമയം മീഡിയയിൽ അറിയിക്കുന്നുണ്ടായിരുന്നു .ഇലക്ഷൻ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി മാറി.

ചങ്ങാതിക്ക് ഒരു തൈ

സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ ചങ്ങാതിക്ക് ഒരു തൈ പദ്ധതി നടപ്പിലാക്കി കുട്ടികൾ പരസ്പരം ഫല വൃക്ഷത്തൈകളും ചെടികളും കൈമാറി സൗഹൃദം പങ്കിട്ടു.

കളർ ഇന്ത്യ മത്സരം

ദീപിക നടത്തുന്ന കളർ ഇന്ത്യ കോമ്പറ്റീഷനിൽ 40 കുട്ടികൾ പങ്കെടുത്തു. രണ്ട് ക്ലാസുകളിൽ ആയിട്ടാണ് മത്സരം നടത്തിയത് 8, 9, 10 ക്ലാസുകളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. എല്ലാ കുട്ടികളും ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു.

റേഡിയോ നെല്ലിക്ക

സംസ്ഥാന ബാലാവകാശ കമ്മീഷൻ കുട്ടികൾക്കായി നടത്തുന്ന റേഡിയോ പദ്ധതിയാണ് റേഡിയോ നെല്ലിക്ക. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം രക്ഷിതാക്കളും ടീച്ചേഴ്സും ഈ ആപ്പ് ഡൗൺലോഡ് ചെയ്യുകയും പരിപാടികൾ ആസ്വദിക്കുകയും ചെയ്യുന്നു. . അതോടൊപ്പം ലഞ്ച് ടൈമിൽ കുട്ടികൾക്ക് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നു.

ജൂലൈ- 21ചാന്ദ്രദിനം

കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്ര ദിനം വളരെ വിപുലമായി ആചരിച്ചു... SPC, Little Kite,സയൻസ് ക്ലബ്‌ സംയുക്തമായി തയ്യാറാക്കിയ റോക്കറ്റ് വിക്ഷേപണം വളരെ ജന ശ്രദ്ധ ആകർഷിച്ച ഒരു പരിപാടി ആയി മാറി.സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്ന , അതെ പ്രതീതി ഉണർത്തുന്ന, കൗണ്ട് ഡൗൺ ചെയ്താണ് വിക്ഷേപണം നടത്തിയത്.... സയൻസ് അധ്യാപകരോടൊപ്പം ശ്രീ ജിബിൻ ജോസഫിന്റെ സാങ്കേതിക സഹായത്താ ലാണ് വിക്ഷേപണം നടത്തിയത്... വിക്ഷേപണത്തിന് ശേഷം ബഹിരകാശ യാത്രികൻ വേറിട്ട ഒരു അനുഭവമായി മാറി... അതോടൊപ്പം wall magazine, ക്വിസ് മത്സരം, വീഡിയോ പ്രദർശനം എന്നി മത്സരങ്ങൾ കൂടി നടത്തപ്പെട്ടു...

സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ഹയർസെക്കൻഡറി ,ഹൈസ്കൂളും സംയുക്തമായി ആചരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ പതാക ഉയർത്തി. സ്കൂൾ മാനേജർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡൻറ് എന്നിവർ സംസാരിച്ചു .കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പതാക ഉയർത്തലിനു ശേഷം എൻ സി സി ,എസ് പി സി കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു

പാദ വാർഷിക പരീക്ഷ

2025 ആഗസ്റ്റ് 18 മുതൽ 26 വരെ പാദവാർഷിക പരീക്ഷ നടന്നു

ഓണാഘോഷം’25

കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ സംയുക്തമായി ഓണാഘോഷ പരിപാടികൾ നടത്തി.ഓണസദ്യയും മാവേലിയും പൂക്കളവും വടംവലിയും മറ്റു മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.പി ടി എ യുടെയും അധ്യാപക അനധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടെ പരിപാടികൾ വിജയകരമായി നടത്താൻ സാധിച്ചു