സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |





കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി...
ജൂൺ രണ്ടാം തിയ്യതി സ്കൂളിലേക്ക് കടന്നു വന്ന പുതിയ വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.. പി ടി എ പ്രസിഡന്റ് ശ്രീ. ജോഷി കുന്നത്തുശ്ശേരിൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി സുരഭി റിജോ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അനുഗ്രഹ പ്രഭാഷണം നടത്തി...
ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്,ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി, MPTA പ്രസിഡന്റ് ശ്രീമതി ബിന്ദു പെരുമ്പള്ളിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് , വിദ്യാർത്ഥി പ്രതിനിധി കുമാരി മിഷേൽ സാറ എന്നിവർ സംസാരിച്ചു..
പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു... സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയതിനു ശേഷം ചടങ്ങ് അവസാനിപ്പിച്ചു...
കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു...
സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് ചടങ്ങുകൾ ആരംഭിച്ചു ... പരിസ്ഥിതി ദിന പ്രതിജ്ഞയും ഗാനാലാപനവും സന്ദേശവും ചടങ്ങിന്റെ മുഖ്യ ആകർഷണങ്ങൾ ആയിരുന്നു.... NCC, SPC, JRC, Little Kites എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടും, സ്കൂൾ പരിസരം ശുചിയാക്കിക്കൊണ്ടും, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ നടത്തിയും എല്ലാ കുട്ടികളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി...