Schoolwiki സംരംഭത്തിൽ നിന്ന്
കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി...(2024-25)
ജൂൺ മൂന്നാം തിയ്യതി സ്കൂളിലേക്ക് കടന്നു വന്ന പുതിയ
വിദ്യാർത്ഥികളെ വർണ്ണ മനോഹരമായ പ്രവേശനോത്സവ ചടങ്ങിലൂടെ
സ്കൂളിലേക്ക് സ്വാഗതം ചെയ്തു.. പി ടി എ പ്രസിഡന്റ്
ശ്രീ. ബേബി വരിക്കാനിക്കൽ അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങ്
സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്,ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി,
സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് എന്നിവർ സംസാരിച്ചു..
പൂക്കളും മധുരവും നൽകി നവാഗതരെ സ്വീകരിച്ചതിനു ശേഷം കുട്ടികളുടെ വിവിധ
കലാപരിപാടികളും ഉണ്ടായിരുന്നു... തുടർന്ന് മലയാളം അധ്യാപിക റവ സി. ഷിബി
പി ജെ രക്ഷകർത്താക്കൾക്കായി ക്ലാസ്സെടുത്തു..
കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു...
സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് ചടങ്ങുകൾ ആരംഭിച്ചു ... NCC, SPC, JRC, Little Kites എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടും, സ്കൂൾ പരിസരം ശുചിയാക്കിക്കൊണ്ടും, പോസ്റ്റർ രചന മത്സരം നടത്തിയും എല്ലാ കുട്ടികളും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി...വീടുകളിൽ തൈ നട്ട് അതിന്റെ ഫോട്ടോ അയച്ചും കുട്ടികൾ മാതൃകയായി...
കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആഘോഷിച്ചു...(2024-25)
കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വായനാ ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി, മലയാളം അധ്യാപക സി. ഷിബി എന്നിവർ സംസാരിച്ചു... കുട്ടികളുടെ പ്രതിനിധി മാസ്റ്റർ സാവിയോ പോൾ വയനാദിന സന്ദേശം നൽകി... കുട്ടികളുടെ കൃതികൾ ഉൾപ്പെടുത്തി ഒരുക്കിയ കയ്യെഴുത്തു മാസിക ‘എഴുത്തോല’ ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി പ്രകാശനം ചെയ്തു...
വായനാ വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി...
കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി...
2024 SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് മൈസൂർ 14 കർണാടക ബറ്റാലിയൻ NCC അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ പ്രഭാകരൻ കെ പി ഉദ്ഘാടനം ചെയ്തു... ഒപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി... സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്, ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി, പി ടി എ പ്രസിഡന്റ് ശ്രീ ബേബി വരിക്കാനിക്കൽ, MPTA പ്രസിഡന്റ് ശ്രീമതി സുരഭി റിജോ,സീനിയർ അസിസ്റ്റന്റ് ശ്രീ ബിനോയ് സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് എന്നിവർ സംസാരിച്ചു.. കുമാരി അജീന ബിജു ഗാനം ആലപിച്ചു... SSLC full A+, 9 A+ നേടിയവർക്ക് മൊമെന്റൊയും SSLC വിജയിച്ച എല്ലാ കുട്ടികൾക്കും മെഡലുകളും വിതരണം ചെയ്തു...
കൊളക്കാട് സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ലഹരി വിരുദ്ധ ദിനം ആചരിച്ചു...ജൂൺ 26
കൊളക്കാട് സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു... വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് നടത്തിയും ADSU, NCC, SPC, JRC സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസ്സുകളിൽ ലഹരിക്കെതിരെ സന്ദേശം നൽകിയും, ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തിയും പ്രതിജ്ഞ ചൊല്ലിയും സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിക്കുകയും കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്തു. "നോ പറയാം ലഹരിയോട് ' 2024ലെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം ഇതാണ്. 8A ക്ലാസിലെ നിധിയാ റോസ് ബിനീഷ് ദിനത്തിന്റെ സന്ദേശം നൽകി. വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ മാതൃക പാർലമെന്റ് നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി. പ്രതിജ്ഞ എടുത്തു.
ജൂലൈ 5 ബഷീർ അനുസ്മരണ ദിനം
അക്ഷരങ്ങളുടെ സുൽത്താനെ അനുസ്മരിക്കുന്ന ദിനം. ദിനത്തോടനുബന്ധിച്ച് 8A ലെ റോസ്മിൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ കുട്ടികളോട് സംസാരിച്ചു. ബഷീർ കഥാപാത്രങ്ങളെ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. ചിത്രരചന മത്സരം, ചുമർ പത്രിക തയ്യാറാക്കൽ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
ജൂലൈ 11 ജനസംഖ്യാ ദിനം
"ഭാവി തലമുറകളെ ശാക്തീകരിക്കുക, സുസ്ഥിര വികസനവും ജനസംഖ്യ പ്രവണതകളും ' 2024ലെ ജനസംഖ്യാദിനത്തിന്റെ തീമാ ണിത്. 9A ക്ലാസിലെ അൽന റോസ് തോമസ് സന്ദേശം നൽകി. കിസ്സ് മത്സരം സംഘടിപ്പിച്ചു.
പിടിഎ ജനറൽ ബോഡി, രക്ഷാകർതൃ ശാക്തീകരണം - ജൂൺ 23
ജൂൺ 23 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് പാരിഷ് ഹാളിൽ വച്ച് പിടിഎ ജനറൽബോഡിയോഗവും രക്ഷാകർതൃ ശാക്തീകരണ ക്ലാസും സംഘടിപ്പിച്ചു. ശ്രീ തങ്കച്ചൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപകൻ മാത്യു സാർ, പിടിഎ പ്രസിഡണ്ട് ശ്രീ ബേബി വരിക്കാനിക്കൽ, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി സുരുവി റിജോ, സ്റ്റാഫ് സെക്രട്ടറി റീഗോ തോമസ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു.
സ്റ്റുഡൻറ് സേവിംഗ്സ് സ്കീം പദ്ധതി (എസ് എസ്എസ്)
----------------------------
ഇൻചാർജ് ടീച്ചർ : ശ്രീ പ്രകാശൻ.കെ.പി
വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ ചെറു നിക്ഷേപങ്ങൾ സ്വരൂപിച്ച് അത് ട്രഷറിയിൽ നിക്ഷേപിക്കുന്നതുവഴി നാടിന്റെ സാമ്പത്തിക വികസന പ്രവർത്തനങ്ങളിൽ തങ്ങളും ഭാഗമാവുകയാണെന്നുള്ള ബോധം വിദ്യാർത്ഥികളിൽ വളർത്തുക എന്നതുകൂടിയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
2024 സെപ്റ്റംബർ 2ന് കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഈ പദ്ധതി ആരംഭിച്ചു.
ബഹു ഹെഡ്മാസ്റ്റർ മാത്യു എൻ വി യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ രാജു ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.അധ്യാപകൻ ശ്രീ പ്രകാശൻ കെ പി സ്കൂളിൽ ഈ പദ്ധതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു.
പ്രവർത്തി പരിചയ ക്ലബ്ബ്
കൺവീനർ :ശ്രീ.പ്രകാശൻ. KP
----------------------------
കലയും കഴിവുകളും പഠനവും കൂടിച്ചേർന്ന കലാലയത്തിൽ... കുട്ടികളുടെ സർഗാത്മകമായകഴിവുകളും തൊഴിൽപരമായ കഴിവുകളും കണ്ടെത്തുക എന്നത് ഓരോ രക്ഷിതാവിൻ്റെയും കടമയാണ് എന്നത് പോലെ തന്നെ ഓരോ അധ്യാപകൻ്റെയും കടമയാണ് എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് കുട്ടികളിലെ കഴിവുകൾ കണ്ടെത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ട് വിദ്യാഭ്യാസത്തോടൊപ്പം ഒരോ കുട്ടിയുംഓരോ കൈത്തൊഴിൽ സായത്വമാക്കുക എന്ന ദീർഘവീക്ഷണത്തോടെ കുട്ടികളിലുള്ള കലാപരവും തൊഴിൽപരവുമായ കഴിവുകൾ കണ്ടെത്തുകയുംവളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും സഹായവും നൽകിക്കൊണ്ട് വിവിധ ദിനാചരണങ്ങളിൽ മത്സരങ്ങൾ നടത്തിയും സമ്മാനങ്ങൾനൽകുകയും ചെയ്യുന്നു. കുട്ടികൾ തെറ്റായ ചിന്തകളിലൂടെയും തെറ്റായ വഴികളിലൂടെയും സഞ്ചരിക്കാതിരിക്കുവാനും വിശ്രമവേളയിൽ തൻ്റെ കഴിവുകളെ മിനുക്കിയെടുക്കുവാനുള്ള അവസരമാക്കി മാറ്റുവാനും അവരെ നല്ല ചിന്തയിലേക്കും നല്ല വഴിയിലൂടെയും സഞ്ചരിക്കുവാനുള്ള പ്രചോദനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് പ്രവർത്തി പരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഓരോ തൊഴിലിനുംഅതിൻ്റേതായ മഹാത്മ്യം ഉണ്ടെന്നുള്ള ബോധം കുട്ടികളിൽ ഉണ്ടാക്കുകയുംതാൻ സായത്വമാക്കിയ കലയിൽ അഭിമാനം കൊള്ളുകയും തൻ്റെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുവാനുള്ള മാനസിക തയ്യാറെടുപ്പ് ഉണ്ടാക്കിയെടുക്കുകയും ചെയ്യുകഎന്നതും ഈ ക്ലബ്ബിൻ്റെ ലക്ഷ്യമാണ്.
സ്കൂൾ തലത്തിൽ മത്സരങ്ങളിലൂടെവിജയികളെ കണ്ടെത്തുകയും സബ്ജില്ലാ തല പ്രവർത്തിപരിചയ മേളയിൽപങ്കെടുപ്പിക്കുകയും തുടർന്ന് ജില്ലാതലമേളയിൽ പങ്കെടുക്കുകയും മിന്നുന്ന വിജയം കരസ്ഥമാക്കുവാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
സബ് ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച 22 സ്കൂളുകളിൽ നിന്ന് പരിമിധികൾക്കുള്ളി നിന്നു കൊണ്ട് തന്നെ കുട്ടികളുടെആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ അഞ്ചാം സ്ഥാനംനേടാൻ നമുക്കു കഴിഞ്ഞു എന്നതുംവലിയൊരു നേട്ടമായി കാണുന്നു.പരമാവധി പങ്കെടുക്കാൻ കഴിയുന്ന 20 ഇനത്തിനും നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.
സബ്ജില്ലാതലത്തിൽ 2ഒന്നാം സ്ഥാനവും 2 രണ്ടാംസ്ഥാനവും 6 മൂന്നാം സ്ഥാനവും കൂടാതെ പങ്കെടുത്ത മറ്റ് 7 ഇനത്തിന് A ഗ്രേഡും രണ്ട് B ഗ്രേഡും ഒരു C ഗ്രേഡുംനേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു എന്നതും അഭിമാനകരമായ നേട്ടമായി കാണുന്നു.
4 കുട്ടികൾക്ക് ജില്ലാ പ്രവർത്തി പരിചയമേളയിൽ പങ്കെടുക്കുവാനു ള്ള യോഗ്യത നേടുകയും പങ്കെടുത്ത നാലുപേരും A ഗ്രേഡ് നേടി മിന്നുന്ന വിജയം കാഴ്ച്ചവെക്കുവാനും നമ്മുടെകുട്ടികൾക്ക് സാധിച്ചു എന്നത് സ്കൂളിന്അഭിമാനകരമായ നേട്ടം തന്നെയാണ്.
കൂടുതൽ കരുത്തോടെ കൂടുതൽ സമ്മാനങ്ങളുമായി ഉയരങ്ങളിലേക്കെത്തുവാനുള്ള പ്രയാണവുമായി സധൈര്യം മുന്നോട്ട് പോവുകയാണ്. പ്രവർത്തിപരിചയ മേള ക്ലബ്.
ഇരിട്ടി ഉപജില്ലാകലോത്സവം.2024-25
----------------------------
സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ2024 ഒക്ടോബർ 28 മുതൽ നവമ്പർ 1 വരെ 4 ദിവസം നീണ്ടു നിന്ന ഇരിട്ടി ഉപജില്ലയുടെ കലാമാമാങ്കം മലയോര ഗ്രാമമായകൊളക്കാടിന്റെ തിലക ക്കുറിയായി തലയുയർത്തി നിൽക്കുന്ന കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളും കാപ്പാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളും സംയുക്തമായി വളരെ ഭംഗിയായി നിർവഹിച്ചു. കേരളത്തിൽ തന്നെ ഏറ്റവും വലിയ സബ് ജില്ലകളിൽ ഒന്നായ ഇരിട്ടി സബ്ജില്ലാ കലോത്സവം നടത്തുക എന്നത് കൊളക്കാടിനെ സംബന്ധിച്ച് ശ്രമകരമായ ഒരു കർത്തവ്യമായിരുന്നു .ഒട്ടേറെ പരിമിതികൾ ഉണ്ടായിട്ടും നാട്ടുകാരുടെയും അധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി കലോത്സവം വളരെ ഭംഗിയായി യാതൊരു പരാതിക്കും ഇട വരുത്താതെ തന്നെ നടത്തുവാൻകഴിഞ്ഞു എന്നത് അധ്യാപകരെ സംബന്ധിച്ച് ആശ്വാസകരവുംഅഭിമാനകരവു മായിരുന്നു.
സ്കൂളിൽ എൻസിസി എസ് പി സി, ജെ ആർ സി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം നാല് ദിവസം നീണ്ടുനിന്ന കാലോത്സവങ്ങളിൽ എന്നും നിറഞ്ഞു കാണാം. ഗതാഗതം, ശുചീകരണ പ്രവർത്തനം, കുടിവെള്ളം എത്തിക്കൽ, സ്റ്റേജിലും സദസിലും ആവശ്യമായ പ്രവർത്തനങ്ങളിലും സജീവമായി കുട്ടികൾ പ്രവർത്തിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 7 കൺവീനർ സ്ഥാനവും 8 ജോയിൻ കൺവീനർ സ്ഥാനവും ഏറ്റെടുത്തു വളരെ ഭംഗിയായി നിർവഹിച്ചു.