ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിൻറെ 77 മത് സ്വാതന്ത്രദിനാഘോഷം വിദ്യാലയത്തിൽ ഭംഗിയായി ആഘോഷിച്ചു. സ്കൗട്ട് ആൻറ് ഗൈഡ്സ്, എസ് പി സി, ജെ ആർ സി തുടങ്ങിയ പദ്ധതികളിലെ വിദ്യാർത്ഥികളും മറ്റു വിദ്യാർത്ഥികളും സ്കൂളിൽ എത്തി പതാക ഉയർത്തുകയും മറ്റ് കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

അധ്യാപക ദിനാചരണം

വിദ്യാലയത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പിടിഎ അസോസിയേഷൻ ഭാഷ അധ്യാപക അവാർഡ് ജേതാവായ വിദ്യാലയത്തിലെ ഹിന്ദി അധ്യാപകൻ പത്മജൻ മാസ്റ്ററെ ആദരിച്ചു

ഓൺലൈൻ ക്ലാസുകൾ

നിപ്പ വൈറസ് ബാധ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ. ആശങ്കകൾ ഇല്ലാതെ സുരക്ഷിതമായി പഠനം തുടരാൻ വിദ്യാലയത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. 18 ഒക്ടോബർ 2023 തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.