Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം

2025-26 വർഷത്തെ പ്രവേശനോൽസവം വളരെ ആഘോഷമായി നടന്ന‍ു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിന് സ്കൂൾ സജ്ജമാക്കുകയും വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രവേശനോത്സവം എംഎൽഎ ഇ കെ വിജയൻ നിർവഹിക്കുകയും ചെയ്തു. അധ്യക്ഷ ലിബിയയുടെയും മുഖ്യാതിഥി ബാബു കാട്ടാളിയുടെയും സാന്നിധ്യത്തിൽ നടന്ന പ്രവേശനോത്സവത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

പരിസ്ഥിതി വാരാഘോഷം

പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതിദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സമീപ പ്രദേശത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ സലിം മുറിച്ചാണ്ടിയുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈ നടൽ സംഘടിപ്പിക്കുകയും തുടർന്ന് പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസും നൽകി. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ്മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തി.

വായനാദിനാചരണം, പുസ്തക പുനപ്രകാശനം.

വിദ്യാലയത്തിൽ ജൂൺ 19 വ്യാഴാഴ്ച സാഹിത്യകാരൻ ഇ പി സജീവൻൻ്റെ സാന്നിധ്യത്തിൽ വായനാദിനാചരണം നടത്തുകയും വിദ്യാലയത്തിലെ ആയിഷ അലിഷ്ബ എന്ന വിദ്യാർത്ഥി രചിച്ച "ടെയിൽസ് ഓഫ് ലോക്ക് വുഡ് ലാൻഡ് ദ ബ്ലൂ ഗേറ്റ്" എന്ന പുസ്തകം  പുനപ്രകാശനം നടത്തുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജർ പത്മജൻ എം പുസ്തകം ഏറ്റുവാങ്ങി.

ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു.

സ്കൂൾ ശാസ്ത്രോത്സവം

2025 സ്കൂൾ ശാസ്ത്രോത്സവം ജൂലൈ 16 തീയതി നടത്തി. വിദ്യാലയത്തിലെ മുൻ ശാസ്ത്ര അധ്യാപകനായ ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേള, ശാസ്ത്രമേള, എന്നിവ അടങ്ങിയിട്ടുള്ള ശാസ്ത്രോത്സവത്തിൽ എല്ലാ ക്ലാസുകളിൽ നിന്നും നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വിവിധ ചാർട്ടുകൾ, മോഡലുകൾ, മറ്റു പല ഉൽപ്പന്നങ്ങളും നിർമ്മിച് വളരെ നല്ല മത്സരം കാഴ്ചവച്ചു.

അന്താരാഷ്ട്ര യോഗ ദിനാചരണം

ജൂൺ 21 ശനിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ച യോഗാ ക്ലാസ് യോഗാചാര്യൻ പ്രമോദ് കുമാർ നയിക്കുകയും എല്ലാ ക്ലാസുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു

ലഹരി വിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ജെ ആർ സി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്,  എൻഎസ്എസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിച്ചു

ചാന്ദ്രദിനാഘോഷം

വിദ്യാലയത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി 21 ജൂലൈ 2025 നു പ്ലാനറ്റോറിയത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു കൂടാതെ പോസ്റ്റർ നിർമ്മാണം ഡോക്യുമെൻററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്ലാനറ്റോറിയം സന്ദർശനത്തിൽ എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. ചാന്ദ്രദിനത്തിന്റെ ഭാഗമായി കോഴിക്കോട് പ്ലാനറ്റോറിയത്തിൽ പ്രത്യേക സജീകരണങ്ങൾ നടത്തിയതിനാൽ ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായി.

ശാസ്ത്രപഥം 8.0 ഓറിയന്റേഷൻ ക്ലാസ്

യങ്ങ് ഇന്നവേഴ്സറി പ്രോഗ്രാം ശാസ്ത്രപഥം 8.0 യുടെ ഓറിയന്റേഷൻ ക്ലാസ് വിദ്യാലയത്തിൽ വൈ ഐ പി സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ സനൂപ് സി എൻ നിൻ്റെ നേതൃത്വത്തിൽ 21/07/2025 ന് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സ്വന്തമായി ഇന്നോവേഷൻ നടത്താനുള്ള സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തി. ഇന്നവേഷൻ, ഇൻവെൻഷൻ, എന്നതിന്റെ  വ്യത്യാസങ്ങൾ മനസ്സിലാക്കി കൊടുക്കുകയും വിദ്യാർത്ഥികളെ ഇന്നോവേഷന് വേണ്ടി സജ്ജരാക്കുകയും ചെയ്തു.

മഴയാത്ര

വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിയുടെ പൊരുൾ തേടിയൊരു മഴയാത്ര എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികൾ 23 ജൂലൈ 2025 ന് 60- ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.  വിലങ്ങാട് ഉരുൾപൊട്ടി ഗതി മാറിയ പുഴക്കരിയിലൂടെ മറക്കാൻ പറ്റാത്ത ദുരന്തത്തെ ഓർമ്മപ്പെടുത്തി, മഴ നനഞ്ഞ് യാത്ര നടത്തി. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് മണ്ണിനോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.

കൂൺ കൃഷി പരിശീലനം

വിദ്യാലയത്തിലെ തൊഴിലുധിത വിദ്യാഭ്യാസ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2025 26 വർഷത്തെ കൂൺ കൃഷി പരിശീലനം ഹെഡ്മാസ്റ്റർ ശ്രീജിത്ത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ അധ്യാപിക സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസിൽ വളരെ വിശദമായി കൃഷി രീതി ചർച്ച ചെയ്യുകയും കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.

എസ്പിസി ഡേ ആഘോഷം

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പതിനഞ്ചാം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2 ഓഗസ്റ്റ് 2025 നു വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ എസ്പിസിയുടെ ആഘോഷം നടത്തി. പോലീസിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ ഷാജി ചീഫ് ഗസ്റ്റ് ആയ പരിപാടിയിൽ വിദ്യാലയത്തിലെ എല്ലാ എസ്പിസി കേഡറ്റ് കളും പങ്കെടുത്തു

വേൾഡ് സ്കാർഫ് ഡേ

2025 വർഷത്തെ വേൾഡ് സ്കാർഫ് ഡേ ഓഗസ്റ്റ് ഒന്നാം തീയതി വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ബ്രൗൺസി ഐലൻഡിൽ 1907ൽ നടന്ന ആദ്യ സ്കൗട്ട് ക്യാമ്പിന്റെ അനുസ്മരണത്തിൽ നടത്തിയ ഈ ആഘോഷത്തിൽ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് മെമ്പർമാർ അധ്യാപകർക്ക് ഐക്യം, സമർപ്പണം, പ്രതിബദ്ധത എന്നിവയെ സൂചിപ്പിക്കുന്ന സ്‌കാർഫ് ധരിച്ച്നൽകി സല്യൂട്ട് സ്വീകരിച്ചു.

സ്കാർഫിംഗ് സെറിമണി

വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന്റെ 2025 വർഷത്തെ സ്കാർഫിംഗ് സെറിമണി മുൻ അധ്യാപകനും ജെ ആർ സി കോഴിക്കോട് ജില്ല സെക്രട്ടറിയുമായിരുന്ന പത്മജൻ എം, പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി.

ഔഷധത്തോട്ട നിർമ്മാണം

പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. പല ഔഷധസസ്യങ്ങളെ കുറിച്ചും അതിൻ്റെ സംരക്ഷണത്തെക്കുറിച്ചും പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഡോക്ടർ അങ്കിത എന്നിവർ സംസാരിച്ചു.

കൂൺ വിളവെടുപ്പ്

വിദ്യാലയത്തിൽ തൊഴിൽ ഉദ്ഗ്രഥ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ കൃഷി ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി 13 ഓഗസ്റ്റ് 2025 ന് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത കൂൺ കൃഷി ഓഫീസർ അനശ്വര രാജന് കൈമാറി. പിടിഎ പ്രസിഡണ്ട് സജിത്ത് അധ്യക്ഷനായി. 2016 മുതൽ 500 വിദ്യാർത്ഥികൾ പരിശീലനം നേടുകയും വിളവെടുക്കുകയും ചെയ്യുന്ന കൂൺകൃഷി സ്കൂളിൻറെ തനത് കൃഷികളിൽ ഒന്നാണ്. ചടങ്ങിൽ സ്കൂൾ മാനേജർ പത്മജൻ എം, ഹെഡ്മാസ്റ്റർ ശ്രീജിത്ത്, ഡെപ്യൂട്ടി അസിസ്റ്റൻറ് വിനീത, സനില ടി എൻ എന്നിവർ സംസാരിച്ചു

സ്വാതന്ത്ര്യദിനാഘോഷം

2025 സ്വാതന്ത്ര്യദിനാഘോഷം വളരെ മനോഹരമായ രീതിയിൽ വിദ്യാലയത്തിൽ നടത്തി. ലിറ്റിൽ കൈറ്റ്സ്, എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് അകമ്പടികളോടുകൂടെ പതാക ഉയർത്തുകയും പോലീസ് ഇൻസ്പെക്ടർ കൈലാസനാഥ് എസ് ബി മുഖ്യ അതിഥിയായ ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, പ്രസംഗം, ദേശഭക്തിഗാനം, ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

പ്രഥമ ശുശ്രൂഷ പരിശീലനം

സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ. ഹൃദയസംബന്ധമായ പ്രഥമ സുശ്രൂഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. സിപിആർ മൗത്ത് ടു മൗത്ത് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.

ഓണാഘോഷം

2025 ഓണാഘോഷം തകൃതെയ് 2K25 എന്ന പേരിൽ നടത്തി. ഉദ്ഘാടന ചടങ്ങിനു ശേഷം വിവിധ കലാപരിപാടികളും ഓണപരിപാടികളും സംഘടിപ്പിച്ചു. സമൃദ്ധമായ ഓണസദ്യയും വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കി. പൂക്കളം, തിരുവാതിര, ഉറിയടി, കമ്പവലി എന്നിങ്ങനെയുള്ള ഓണ പരിപാടികളും നടത്തി. ഓണാഘോഷം 2025 പിടിഎ യുടെ നേതൃത്വത്തിൽ ജനകീയമായ ഒരു പരിപാടിയാക്കി. പൂർവ്വ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന ഓണാഘോഷം ആവേശകരമായ ഒരു പരിപാടിയായി മാറി.

കെ എൻ ഇബ്രാഹിം സ്മാരക എൻഡോവ്മെന്റ്

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സർവീസിൽ ഇരിക്കെ മരണപ്പെടുകയും ചെയ്ത കൃഷി ഓഫീസർ കെ എൻ ഇബ്രാഹിം ന്റെ പേരിൽ നൽകിവരുന്ന എൻഡോവ്മെന്റ് 2024 എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ (1990 എസ്എസ്എൽസി) സാന്നിധ്യത്തിൽ പ്രധാനാധ്യാപകൻ കൈമാറുന്നു.

സ്കൂൾ ഒളിമ്പിക്സ്

2025 വർഷത്തെ സ്കൂളുകളിലേക്ക് 12 സെപ്റ്റംബർ 2025ന് നടത്തി. കുറ്റ്യാടി എസ് ഐ രമേശൻ സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീജിത്ത് എ കെ, പിടിഎ പ്രസിഡണ്ട് സജിത്ത്, സ്കൂൾ മാനേജർ പത്മജൻ എം, പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, സനില ടി എൻ എന്നിവർ സംസാരിച്ചു. നാല് ഹൗസുകളുടെ പ്രതിനിധികളും മത്സരാർത്ഥികളും ചേർന്ന് മാർച്ച് പാസ്റ്റ് നടത്തുകയും തുടർന്ന് ഉദ്ഘാടനം നടത്തുകയുമായിരുന്നു. ഉദ്ഘാടന ശേഷം കായിക അധ്യാപകൻ സനിത്ത് വി യുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി.

സ്കൂൾ കലോത്സവം

വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം "കലൈ പെരുമ" എന്ന പേരിൽ സെപ്റ്റംബർ 26 ആം തീയതി നടത്തി. ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകൻ വിനോദ്  പാലക്കാട് ചെയ്തു, മുഖ്യാതിഥിയായി ഗായികയും പൂർവ്വ വിദ്യാർത്ഥിയുമായ അനുശ്രീ പി പി എത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാത്രി വരെ നീണ്ടുനിന്ന ഒരു കലോത്സവത്തിന് സ്കൂൾ വേദിയായി. നാല് ഹൗസുകളായി തിരിഞ്ഞ് നടത്തിയ മത്സരത്തിൽ വിദ്യാർത്ഥികൾ നല്ല രീതിയിൽ പങ്കെടുത്തു. പിടിഎ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടെ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നീണ്ട ഒരു കലോത്സവം നടത്താൻ സാധിച്ചു. വിവിധ രംഗത്തെ പ്രശസ്തരായ വ്യക്തികൾ വിധികർത്താക്കളായി വന്ന മത്സരങ്ങൾ വളരെ വാശിയേറിയ രീതിയിൽ സമാഗമിച്ചു.

ഗാന്ധിജയന്തി ദിനാചരണം

വിദ്യാലയത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസുകളിൽ ഗാന്ധിജയന്തി സന്ദേശം നൽകുകയും സ്കൗട്ട്, ഗൈഡ്, ജെ ആർ സി, എസ് പി സി തുടങ്ങിയവയുടെ നേതൃത്വത്തിൽ വിദ്യാലയവും ചുറ്റുപാടും ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായി വിദ്യാലയത്തിന് സമീപമുള്ള റോഡ് വൃത്തിയാക്കി പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ വേർതിരിച്ച് മാറ്റിവെച്ചു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഫസ്റ്റ് അസിസ്റ്റൻറ് വിനീത പി, സ്കൗട്ട് ഗൈഡ്, ജെ ആർ സി, എസ് പി സി അധ്യാപകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്.

എസ്പിസി പാസിംഗ് ഔട്ട് പരേഡ്

ഒക്ടോബർ 18 ന് കെആർഎച്ച്എസ്എസ് പുറമേരി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പത്താം ക്ലാസ് എസ്പിസി കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീജിത്ത് എംഎസ് പ്ലാറ്റൂൺ ലീഡറിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. ആർഎൻഎംഎച്ച്എസ്എസ് നരിപ്പറ്റയിലെ ആൺകുട്ടികളുടെ പ്ലാറ്റൂൺ മത്സരത്തിലെ ഏറ്റവും മികച്ച പ്ലാറ്റൂണായി മാറി. ഇൻചാർജ് അധ്യാപകരായ സനിത് വി, വിന്ധ്യ വികെ എന്നിവർ വിദ്യാർത്ഥികളെ നയിച്ചു.

ബൾബ് നിർമ്മാണ ശിൽപശാല

2025 ഒക്ടോബർ 21 ന് സീഡ് ക്ലബ്ബ് വിദ്യാലയത്തിൽ ബൾബ് നിർമ്മാണത്തിനും നന്നാക്കലിനുമുള്ള ഒരു വർക്ക്‌ഷോപ്പ് നടത്തി. ബൾബുകൾ കൂട്ടിച്ചേർക്കുന്നതിലൂടെയും പഴയത് വീട്ടിൽ തന്നെ നന്നാക്കുന്നതിലൂടെയും വിദ്യാർത്ഥികളെ പഠിപ്പിച്ചു. പഴയ ബൾബുകൾ കൊണ്ടുവരാൻ അവരോട് ആവശ്യപ്പെട്ടു, അത് നന്നാക്കാൻ അവരെ നയിച്ചു. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കാതെ വീണ്ടും ഉപയോഗിക്കുന്ന ശീലം സൃഷ്ടിക്കുന്നത് ഇ-മാലിന്യം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിയെ സഹായിക്കും.

സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസി ക്യാമ്പ്

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വടകര വിദ്യാഭ്യാസ ജില്ലയിലെ 2025 വർഷത്തെ ഡിസി പരീക്ഷ ക്യാമ്പ് ആർ എൻ എം ഹൈസ്കൂളിൽ വച്ച് നടത്തി. ഒൿടോബർ 25, 26 ദിവസങ്ങളിൽ നടന്ന ദ്വിദിന ക്യാമ്പിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളിൽ നിന്നുമുള്ള സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുത്തു.

മധുരം മലയാളം

31 ഒക്ടോബർ 2025 ന് വിദ്യാലയത്തിൽ മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു. രാമർ നമ്പ്യാർ മെമ്മോറിയൽ എജുക്കേഷണൽ ട്രസ്റ്റ് അംഗം മച്ചുള്ളതിൽ ഗീതയുടെ ഭർത്താവ് പരേതനായ പിസി വിജയൻറെ ഓർമ്മയ്ക്കായി മകൻ വിഷ്ണു വിജയനാണ് പദ്ധതി നടപ്പാക്കുന്നത്.

എസ്പിസി കൂട്ടയോട്ടം

രാഷ്ട്രീയ  ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി.

വിജയ യാത്ര

ജില്ലാതല ശാസ്ത്രോത്സവത്തിൽ ചരിത്ര വിജയം നേടി. നാല് വിദ്യാർത്ഥികളെ സംസ്ഥാനതല മത്സരത്തിനു വേണ്ടി പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന്റെ നേട്ടങ്ങൾ അറിയിച്ചുകൊണ്ട് വിദ്യാർത്ഥികൾ റാലി നടത്തി.  അടുത്തുള്ള ടൗണുകളായ കൈവേലി കക്കട്ട് എന്നെ സ്ഥലങ്ങളിൽ നടത്തിയ റാലിയിൽ സ്കൗട്ട് ഗൈഡ് ജെ ആർ സി എസ് പി സി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു.

കുന്നുമ്മൽ ഉപജില്ല കലോത്സവം

കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന 2025 വർഷത്തെ കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ ആറെണ്ണം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുകയും എച്ച് എസ് വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും, അറബിക്ക കലോത്സവത്തിൽ രണ്ടാം സ്ഥാനവും, സംസ്കൃതം കലോത്സവത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അനുമോദന ചടങ്ങ്

2025 വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു അനുമോദനം അറിയിച്ചു.