ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/ഭയം , ഒരു പൊളിഞ്ഞ മതിൽ
ഭയം ഒരു പൊളിഞ്ഞ മതിൽ
റഹീമിന് ചെറിയ പനി തുടങ്ങിയിട്ട് ഇന്നേക്ക് നാല് ദിവസമായി .റഹീമിന്റെ സഹോദരൻ വഹീം ചൊവ്വാഴ്ച രാത്രിയാണ് സൗദിയിൽ നിന്ന് വന്ന് ക്വാറന്റൈനിലാണ്. അത് കാരണം ആശുപത്രിയിൽ പോകാൻ കഴിയാത്തതിനാൽ റഹിം ആശുപതിയിലൊന്നും പോയില്ല. ഇന്നേക്ക് റഹീമന് ചെറിയ തലവേദനയും തോന്നിത്തുടങ്ങി. അങ്ങനെ ആരോടും ഇടപെടാതെ റഹീം ഒരു വിധത്തിൽ ആശുപത്രി യിലെത്തി. റഹീമിനെ ഡോക്ടർ ടെസ്റ്റ് ചെയ്തു. ശേഷം ചോദിച്ചു. അന്യ രാജ്യങ്ങ ളിൽ നിന്ന് വന്ന ആരെങ്കിലുമായി സമ്പർക്കം പുലർത്തിയിരുന്നോ? എന്റെ സഹോദരൻ സൗദിയിൽ നിന്നും വന്നിട്ടുണ്ട്. അവൻ ക്വാറന്റൈനിലുമാണ്. ഞാൻ അവനെ കണ്ടീട്ട് പോലുമില്ല " അവൻ മറുപടി പറഞ്ഞു. അപ്പോൾ ഡോക്ടർ തന്റെ മേശമേലിരിക്കുന്ന ബെൽ രണ്ട് തവണ അമർത്തി. ണിം ണിം ... ബെൽ നിന്നപ്പോഴേക്കും രണ്ട് നഴ്സുമാർ അവിടെയെത്തി. ഡോക്ടർ അവരോടായി......... ഇദ്ദേഹത്തെ ഐസലേഷൻ വാർഡിലേക്ക് മാറ്റിക്കോളു. ഇത് കേട്ട റഹീം നെഞ്ചത്ത് കൈ വെച്ച് കരയാൻ തുടങ്ങി. ഇത് കണ്ട ഡോക്ടർ പറഞ്ഞു .. പേടിക്കേണ്ട. നിങ്ങളെ നിരീക്ഷണത്തിന് വേണ്ടിയാണ് കൊണ്ടു പോവുന്നത് .നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തി മരിച്ചുവെന്ന സംഭവം കേട്ടത് റഹീമിന് ഓർമ്മ വന്നു.റഹീമിന്റെ പേടി കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു. പേടിക്കണ്ട ... ഇത് പ്രതിരോധത്തിനാണ്. ശുചിത്വം പാലിച്ച് നല്ല ആഹാരം കഴിച്ച് പേടിയില്ലാതെ എല്ലാം നേരിടാനുള്ള ഒരു തയ്യാറെടുപ്പ് ... നമുക്ക് ഒറ്റക്കെട്ടായി ഇതിനെ നേരിടാം ... വാർഡിലെത്തിയ റഹിം ഡോക്ടറുടെയും നഴ്സുമാരുടെയും പരിചരണത്തിൽ ഭയമില്ലാതെ മയക്കത്തിലേക്ക് വീണു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ