കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധത്തെക്കുറിച്ച് പറയുമ്പോൾ "രോഗം വന്നിട്ട് പ്രതിരോധിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കലാണ് ". അങ്ങനെ രോഗം വരാതെ പ്രതിരോധം തീർക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും രോഗപ്രതിരോധശേഷി സ്വയം നേടിയെടുക്കണം. എങ്ങനെയാണ് സ്വയം രോഗപ്രതിരോധശേഷി നേടിയെടുക്കുക എന്ന് നോക്കാം. ചെറുപ്പത്തിലേ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നവജാത ശിശുവിന് ഒട്ടുമിക്ക അസുഖങ്ങളും ചെറുക്കാനുള്ള കരുത്ത് നൽകുന്നത് ആദ്യത്തെ മുലപ്പാൽ ആണ്. അതുകൊണ്ട് ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രം കുഞ്ഞുങ്ങൾക്ക് കൊടുക്കുക . ഇത് കുഞ്ഞുങ്ങളിൽ രോഗപ്രതിരോധശേഷി കൂട്ടും . കൂടാതെ കുട്ടിയുടെ ബുദ്ധി, തലച്ചോർ എന്നിവയുടെ വികാസത്തിന് സഹായിക്കുന്ന പ്രോട്ടീനുകളും അമിനോ ആസിഡുകളുമെല്ലാം അമ്മയുടെ മുലപ്പാലിൽ ഉണ്ട് .നമ്മൾ ബേക്കറി സാധനങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. കാരണം അതിൽ ചേർക്കുന്ന കൃത്രിമ നാരുകളും ,കേടുകൂടാതിരിക്കാൻ ചേർക്കുന്ന പ്രിസർവേറ്റിവുകളും പ്രതിരോധശേഷി നഷ്ട്പ്പെടുത്തും . ഒരു ദിവസം ഓരോ 25 കി.ലോ തൂക്കത്തിനും ഒരു ലിറ്റർ വെള്ളം എന്ന കണക്കിൽ ശുദ്ധജലം കുടിക്കുക . ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉന്മേഷവാനായിരിക്കാനും സാധിക്കും. വിഷരഹിത പച്ചക്കറികളും പഴങ്ങളും ശീലമാക്കുക . ഇത് രോഗാണുക്കളെ ചെറുക്കാനും ഉന്മേഷമുണ്ടാക്കാനും സഹായിക്കും. സൂര്യപ്രകാശമുള്ള തുറന്ന സ്ഥലത്തുവച്ചുള്ള ശാരീരിക വ്യായാമവും കളികളും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളപ്പെടാനും വിറ്റാമിൻ ഡി ലഭിക്കാനും സഹായിക്കും . കുട്ടികൾക്ക് പ്രതിരോധശേഷി കൂട്ടുവാനുള്ള പ്രതിരോധകുത്തിവെപ്പുകൾ കൃത്യ സമയത്ത് നൽകാൻ ശ്രമിക്കണം . ഭക്ഷണത്തിന് മുൻപും ശേഷവും ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈ നല്ലത് പോലെ സോപ്പ് ഉപയോഗിച്ച് കഴുകണം .ശുചിത്വക്കുറവുമൂലം പിടിപെടാൻ സാധ്യതയുള്ള അസുഖങ്ങൾ അകറ്റിനിർത്താൻ ഈ ശീലം സഹായിക്കും . രോഗം വരാതിരിക്കാനും അത് പകരാതിരിക്കാനുമുള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ് കൈകഴുകൽ . സിഗരറ്റ് ,മദ്യം,ഡ്രഗ്സ് തുടങ്ങിയവ പൂർണമായും ഒഴിവാക്കുക .ഇത് ആരോഗ്യത്തെ തകർക്കുക മാത്രമല്ല മരണവും പെട്ടെന്നാകും. കൃത്യമായുള്ള ഉറക്കം നാം ശീലമാക്കണം.ഉറക്കമില്ലാത്ത അവസ്ഥ നമ്മുടെ മനസിനേയും ശരീരത്തേയും ഒരുപോലെ തളർത്തുന്ന ഒന്നാണ് . മനസ്സിന് ആരോഗ്യമുണ്ടെങ്കിൽ മാത്രമേ ശരീരത്തിന് ആരോഗ്യമുണ്ടാവുകയുള്ളു . അതുകൊണ്ട് ആരോഗ്യമുള്ള ശരീരത്തിനൊരു ആരോഗ്യമുള്ള മനസ്സാണ് നമുക്ക് വേണ്ടത് . ഇന്ന് ലോകം മുഴുവൻ കൊറോണ (കോവിഡ് 19) എന്ന മാരക വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് . ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ നമ്മുടെ കൈയ്യിലുള്ള ഏക മരുന്ന് നമ്മുടെ പ്രതിരോധശേഷിയാണ് . അല്ലാതെ മറ്റൊരു മരുന്നും ഇതിന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗപ്രതിരോധശേഷി കുറഞ്ഞവരൊക്കെ പെട്ടെന്ന് മരിച്ചു വീഴുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത് .ഇനിയും പുതിയ പുതിയ എത്രയോ വൈറസുകൾ ജന്മമെടുക്കാം .അതിനെ പ്രതിരോധിക്കാൻ പെട്ടെന്ന് മരുന്ന് കണ്ടുപിടിക്കുക എന്നുള്ളത് അസാധ്യകാര്യമാണ് .പക്ഷേ നമുക്ക് അതിനെ പ്രതിരോധിക്കാനുള്ള ശേഷി സ്വയം ഉണ്ടാക്കിയെടുത്തേ മതിയാവു .ഇനി മുതലെങ്കിലും അതിനുള്ള ശ്രമങ്ങൾ നാം ഓരോരുത്തരും സ്വയം നടത്തേണ്ടതാണ് . എന്നാൽ മാത്രമേ ആരോഗ്യമുള്ള ഒരു ജനതയേയും അതുവഴി ആരോഗ്യമുള്ള ഒരു രാജ്യത്തേയും കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം