എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം ,ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം ,ശുചിത്വ ശീലങ്ങൾ

ഈ മഹാമാരിയെ

ഈ പ്രഞ്ചത്തിലെ ചിന്താശേഷിയും വികാരവിചാരങ്ങളുള്ള ജീവജാലങ്ങളെ മുഴുവനും ഒരു പുനർവിചിന്തനത്തിന്ന് വിധേയമാക്കുന്നതാണ് ഇപ്പോൾ ലോക രാജ്യങ്ങളിൽ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ്- 19 എന്ന മഹാമാരി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ സൂക്ഷ്മ വയറസിന്ന് മുൻപിൽ വമ്പൻ സ്രാവുകൾ പോലും തോൽവി സമ്മതിച്ചിരിക്കുന്നു ശാസത്രം മുട്ടുകുത്തുന്നു അധികാരികൾ കൈമലർത്തുന്നു ആരോഗ്യ പ്രവർത്തകർ നെട്ടോട്ടമോടുന്നു ജനം നട്ടം തിരിയുന്നു

ഒരൽപം കരുതലും ദീർഘവീക്ഷണവുമുണ്ടെങ്കിൽ ഈ മഹാമാരിയെയും തുടച്ച് നീക്കാൻ നമുക്ക് കഴിയും. ഈ സന്ദർഭത്തിലാണ് ഇനി എന്ത് എങ്ങോട്ട് എങ്ങനെ എന്നൊക്കെ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നത് ഇത് വരെ വായു മണ്ണ് ജലം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളെ എല്ലാം നശിപ്പിച്ചു കൊണ്ട് എല്ലാം വെട്ടിപ്പിടിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു നാം.കോവിഡ് നമുക്ക് സമ്മാനിച്ച ലോക്ക് ഡൗൺ കാലത്ത് പരിസ്ഥിതി മലിനീകരണത്തിന്ന് വലിയ തോതിൽ കുറവുള്ളതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമാണ് ശുചിത്വം. ഈ കോവിഡ് കാലത്ത് നമ്മൾ വളരെയധികം ശുചിത്വം പാലിക്കേണ്ടതുണ്ട്. ഇടക്കിടെ കൈ സോപ്പിട്ടു കഴുകുക തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മൂടുക എന്നിവയെല്ലാം നാം ധാരാളം കേട്ടിട്ടുണ്ട്. ഇവയെല്ലാം ശുചിത്വത്തിൻ്റെ ഭാഗമാണ്. മാത്രമല്ല പരിസ്ഥിതി യേയും നമ്മൾ ശുചീകരിക്കേണ്ടതുണ്ട് .ഈ കോവിഡ് കാലത്ത് വെറുതെയിരിക്കുന്ന സമയം കൊണ്ട് നമുക്ക് ധാരാളം പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്. പരിസ്ഥിതി സംരക്ഷിക്കുക എന്ന ചുമതല കൂടി നമുക്ക് ഏറ്റെടുക്കാം. ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കാം മാലിന്യങ്ങ ൾ പ്രകൃതിദത്തമായ രീതിയിൽ സംസ്കരിക്കാം അതോടൊപ്പം ഈ മഹാമാരിയെ തുടച്ചു നീക്കാവുന്ന രോഗപ്രധിരോധ പ്രവർത്തനങ്ങൾ ചെയ്യാം. ആരോഗ്യ വകുപ്പ് ഈ മഹാമാരിയെ തുടച്ച് നീക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ്. അതു കൊണ്ട് ഈ ലോക്ക് ഡൗൺ സമയത്ത് നമ്മൾ പുറത്തിറങ്ങാതിരിക്കുക പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക്ക് ധരിക്കുക തുടങ്ങിയ ആരോഗ്യ വകുപ്പിൻ്റെ നിർദേശം നമ്മൾ അനു സരിക്കുക. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക പുറത്തു പോയി വന്നാൽ ഉടൻ കൈകൾ സോപ്പിട്ടു കഴുകുക പൊതുചടങ്ങുകൾ ഒഴിവാക്കുക തുടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ച് കൊണ്ട് നമുക്ക് ഈ മഹാമാരിയെ ഒന്നിച്ച് നിന്ന് തുടച്ചു നീക്കാം

ഈ ലോക്ക് ഡൗൺ സമയത്ത് പ്രാദേശികമായി ലഭിക്കുന്ന പ്രകൃതിദത്തമായ ചക്ക, മാങ്ങ, ചേമ്പ്, ഇലക്കറികൾ തുടങ്ങിയ ഭക്ഷ്യവിഭവങ്ങളെ നാം ഉപയോഗിക്കാൻ തുടങ്ങി എന്നത് പത്രം, ടി.വി.റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ നാം മനസ്സിലാക്കി.ഇത്തരം വിഭവങ്ങളുടെ ഉപയോഗവും ഫാസ്റ്റ്ഫുഡിൻ്റെ ഉപയോഗമില്ലായ്മയും ആശുപത്രികളിലെ തിരക്ക് കുറച്ചതായി നാം കണ്ടു. പരിസ്ഥിതി സംരക്ഷണത്തിലൂടെയും, ശരിയായ രോഗ പ്രധിരോധ പ്രവർത്തനങ്ങൾ വഴിയും ശുചിത്വ ശീലങ്ങൾ വഴിയും ഈ മഹാമാരിയിൽ നിന്ന് ഈ കൊച്ചു കേരളത്തെ കൈ പിടിച്ചുയർത്താൻ നമുക്ക്കഴിയും

ആമിന ഹുദ
8 K എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം