വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/Alumni
| Home | 2024-27 | 2025-28 | 2026-29 |
എൽ കെ അലുമിനികൾ
2018ൽ ആരംഭിച്ച 2026 എത്തുമ്പോൾ എന്ന ക്ലബ്ബ് അതിന്റെ പരിപൂർണ്ണമായ മികവിൽ നിൽക്കുകയാണ് .മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ 2018- 20 ബാച്ചിൽ നിന്ന് 2005 -28 ബാച്ചിൽ എത്തിനിൽക്കുമ്പോൾ മിടുക്കരായ ധാരാളം എൽകെ പ്രതിഭകളെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. ക്ലബ്ബ് നേടിക്കൊടുത്തത് അറിവിന്റെ വലിയൊരു ലോകമാണെന്നുള്ള കാര്യം അവർ തിരിച്ചറിഞ്ഞിരിക്കുകയാണ്. അലുമിനികളെ സൃഷ്ടിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

എന്റെ പേര് അഭിജിത് ജയൻ എസ്. ഞാൻ വിപിഎസ് ഹയർ സെക്കൻഡറി സ്കൂളിലെ 2018-20 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലും സംസ്ഥാന ക്യാമ്പിലും പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു. വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ലിറ്റിൽകൈറ്റ്സിലൂടെയാണ് ഞാൻ ആദ്യമായി പ്രോഗ്രാമ്മിങ്, റോബോ-ട്ടിക്സ്, അനിമേഷൻ എന്നിവ പരിചയപ്പെട്ടത്. സ്ക്രാച്ച് എന്ന ഒരു ചെറിയ ഗെയി-മിംഗ് സോഫ്റ്റ്വെയറിൽ തുടങ്ങി ലിറ്റിൽ-കൈറ്റ്സ് എന്നെ കൊണ്ടെതിച്ചത് പൈതൺ, സി ++, ജാവ, എന്നീ പ്രോഗ്രാമിംഗ് ഭാഷകൾ ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് മേഖലയിലേക്ക് ഞാൻ വന്നു. ബിഎസ്സി കമ്പ്യൂട്ടർ സയൻസിന് ചേർന്നു. പിന്നീട് എൻ്റെ അഭിനിവേശം അതിൻ്റെ പാരമ്യത്തിലെത്താൻ ഞാൻ . എൻ്റെ ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു എത്തിക്കൽ ഹാക്കറും സൈബർ സുരക്ഷാ അനലിസ്റ്റും ആകാനുള്ള എൻ്റെ ആവേശം ഞാൻ ഉയർത്തി. അതിനുശേഷം ഞാൻ എൻ്റെ സാക്ഷ്യപ്പെടുത്തിയ നൈതിക ഹാക്കിംഗ് കോഴ്സ് പിന്തുടരുകയും പൂർത്തിയാക്കുകയും ചെയ്തു. ലിറ്റിൽ-കൈറ്റ്സ് കാരണമാണ് ഇതെല്ലാം സംഭവിച്ചത്, അത് ഈ മേഖലയിലുള്ള എൻ്റെ അഭിനിവേശത്തിന് കാരണമായി. വിദ്യാർത്ഥികളെ സാങ്കേതികമായി മികച്ചവരാക്കി മാറ്റാൻ സഹായിക്കുന്ന ഒരു പരിണാമ മേഖലയാണ് ലിറ്റിൽ-കൈറ്റ്സ്.

എന്റെ പേര് ആശിഷ് പി ലിജു. ഞാൻ വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂർ 2021-23ബാച്ചിലെ ഒരു ലിറ്റിൽകൈറ്റ്സ് അംഗം ആയിരുന്നു. എനിക്ക് ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലും പങ്കെടുക്കാൻ സാധിച്ചു. അതു വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. ലിറ്റിൽകൈറ്റ്സിലൂടെയാണ് ഞാൻ ആദ്യമായി പ്രോഗ്രാമ്മിങ്, റോബോട്ടിക്സ്, അനിമേഷൻ എന്നിവ പരിചയപ്പെട്ടത്. അതുകൂടാതെ കമ്പ്യൂട്ടർ ഹാർഡ്വെയറിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിച്ചു. സാങ്കേതികപരമായ ധാരാളം അറിവുകൾ നേടുവാൻ എനിക്ക് സഹായകമായി. അനിമേഷന് ഡിസ്ട്രിക്ട് ലെവൽ ക്യാമ്പിൽ പങ്കെടുക്കുവാൻ എനിക്ക് സാധിച്ചത് ഏറ്റവും വലിയ നേട്ടമാണ് . ലിറ്റിൽകൈറ്റ്സ് എന്നെ എത്തിച്ചത് ബിടെക് കമ്പ്യൂട്ടർ സയൻസിലേയ്ക്കാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആണ് ഞാൻ അഡ്മിഷൻ എടുത്തിരിക്കുന്നത് ലിറ്റിൽകൈറ്റ്സിൽ നിന്നും പഠിച്ചതെല്ലാം എന്റെ മുന്നോട്ടുള്ള പഠനത്തെ സഹായിച്ചു. എന്റെ ജീവിതത്തിലെ പല നേട്ടങ്ങൾക്കും ലിറ്റിൽകൈറ്റ്സ് ഒരു വഴിത്തിരിവായി. ടെക്നോളജിക്കൽ ഫീൽഡിലേക്ക് എന്റെ അഭിരുചി വളർത്തിയത് ലിറ്റിൽ കൈറ്റ്സ് ആണ്.മാറുന്ന സാങ്കേതിക വിദ്യയുടെ പഠനമാണ് ലിറ്റിൽ കൈറ്റ്സ്.

എൻ്റെ പേര് ജുബൈദ് ആലം ആണ്. ഞാൻ വെങ്ങാനൂരിലെ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ എന്ന സ്ഥാപനത്തിലെ 2021–2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗമായിരുന്നു. ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിച്ച ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. ഈ യാത്രയിലൂടെ ഞാൻ നിരവധി വിലയേറിയ അനുഭവങ്ങൾ നേടി. ലിറ്റിൽ കൈറ്റ്സ് വഴിയാണ് ഞാൻ ആദ്യമായി പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആനിമേഷൻ എന്നീ മേഖലകളെക്കുറിച്ച് പഠിച്ചത്. സ്ക്രാച്ച് എന്ന ലളിതമായ ഗെയിം ഡെവലപ്മെന്റ് സോഫ്റ്റ്വെയർ ഉപയോഗിച്ച് തുടക്കം കുറിച്ച ഞാൻ, ക്രമേണ ലിറ്റിൽ കൈറ്റ്സ് കമ്മ്യൂണിറ്റിയിലൂടെ കോഡിംഗിൻ്റെ ലോകത്തേക്ക് പ്രവേശിച്ചു. ഇതോടൊപ്പം, പൈത്തൺ പ്രോഗ്രാമിംഗ് ഭാഷ ഉപയോഗിച്ചുള്ള ഒരു കാലാവസ്ഥാ പ്രവചന (Weather Forecast) പ്രോജക്റ്റിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ അടിസ്ഥാന സാങ്കേതിക ആശയങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിച്ചു. ലിറ്റിൽ കൈറ്റ്സിൽ നിന്നു ലഭിച്ച അറിവുകൾ എല്ലാം തന്നെ എൻ്റെ തുടർപഠനത്തിന് ഏറെ സഹായകരമായി. സാങ്കേതികവിദ്യാ രംഗത്തോടുള്ള എൻ്റെ താൽപ്പര്യം വളർത്തുന്നതിൽ ലിറ്റിൽ കൈറ്റ്സ് ഒരു പ്രധാന പങ്ക് വഹിച്ചു, കൂടാതെ പുതിയ കഴിവുകൾ പഠിക്കാനും പരീക്ഷിക്കാനും എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ അനുഭവങ്ങൾ എൻ്റെ താൽപ്പര്യങ്ങൾ കൂടുതൽ വികസിപ്പിക്കാനും പഠനത്തോടൊപ്പം എൻ്റെ കഴിവുകൾ മെച്ചപ്പെടുത്താനും സഹായിച്ചു. ഇതെല്ലാം തന്നെ എൻ്റെ അഭിനിവേശം ശക്തിപ്പെടുത്തുകയും, ഭാവിയിൽ എൻ്റെ എഞ്ചിനീയറിംഗ് കരിയർ ലക്ഷ്യമാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ എന്നെ പ്രചോദിപ്പിക്കുകയും ചെയ്തു.

എൻ്റെ പേര് സിദ്ധാർത്ഥ് എസ്. കെ . ഞാൻ വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ 2020-23 ബാച്ചിലെ ഒരു ലിറ്റിൽ കൈറ്റ്സ് അംഗം ആയിരുന്നു. എനിക്ക് മലയാളം ടൈപ്പിങിൽ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലും പങ്കെടുക്കാൻ സാധിച്ചു. അതു വളരെ നല്ല മനോഹരമായ ഒരു ജീവിത അനുഭവമായിരുന്നു. ലിറ്റിൽ കൈറ്റ്സിലൂടെ ഞാൻ ആദ്യമായി പ്രോഗ്രാമ്മിങ്, റോബോട്ടിക്സ്, അനിമേഷൻ, സ്ക്രാച്ച് എന്നിവ പരിചയപ്പെട്ടത്. അതുകൂടാതെ കമ്പ്യൂട്ടർ ഹാർഡ്വെയറിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിച്ചു.സ്ക്രാച്ച് എന്ന ഒരു ചെറിയ ഗെയിമിംഗ് സോഫ്റ്റ്വെയറിൽ തുടങ്ങി ബി ടെ ക് കമ്പ്യൂട്ടർ സയൻസിൻ്റെ ലോകത്തിൽ എത്തി. ലിറ്റിൽ കൈറ്റ്സിൽ നിന്നും പഠിച്ചതെല്ലാം എൻ്റെ മുന്നോട്ടുള്ള പഠനത്തെ സഹായിച്ചു. അതു മാത്രമല്ല, കഴിഞ്ഞ വർഷം കമ്പ്യൂട്ടർ കോഴ്സ് ജോയിൻ ചെയ്തു. മൽസര പരീക്ഷക്ക് വേണ്ടി തയ്യാറാകുന്നു. എൻ്റെ ജീവിതത്തിലെ പല നേട്ടങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് ഒരു വഴിത്തിരിവായി. ടെക്നോളജിക്കൽ ഫീൽഡിലേക്ക് എൻ്റെ അഭിരുചി വളർത്തിയത് ലിറ്റിൽ കൈറ്റ്സ് ആണ്.

എൻറെ പേര് അരുൺ കുമാർ. പ്ലസ്ടുവിന് വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നു ഞാൻ 2021-24 ബാച്ചിൽ വി.പി.എസ് മലങ്കര എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് അംഗമായിരുന്നു. ആ ബാച്ചിന്റെ ലീഡറുമായിരുന്നു. പ്രോഗ്രാമിംഗിനായുള്ള ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിലും സബ് ജില്ലാ ഐടി ക്വിസ് മത്സരത്തിലും പങ്കെടുക്കാൻ എനിക്ക് സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെയാണ് ഞാൻ ആദ്യമായി പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആനിമേഷൻ തുടങ്ങിയവ പരിചയപ്പെടുന്നത്. ഒരു ചെറിയ ഗെയിമിംഗ് സോഫ്റ്റ്വെയറായ സ്ക്രാച്ചിൽ തുടങ്ങി, പൈത്തൺ, മലയാളം ടൈപ്പിംഗ്, എച്ച് ടി എം എൽ, വീഡിയോ എഡിറ്റിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സ് എനിക്ക് പരിചയപ്പെടുത്തി. കമ്പ്യൂട്ടർ സയൻസിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്തു. ഞാനും എന്റെ ടീമും വെണ്ണിയൂർ സെന്റ് ജോസഫ് യുപിഎസ് സ്കൂളിലെ യുപി വിഭാഗത്തിന് പ്രോഗ്രാമിംഗിനെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യത്തെക്കുറിച്ചും പഠിപ്പിക്കാൻ പോയിരുന്നു. യുപി വിഭാഗത്തിലുള്ള എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു. സ്കൂൾ ഐടി മേളയിൽ, ഞാനും എന്റെ ടീമും സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ, മലയാളം ഡിജിറ്റൽ മാഗസിനുകൾ എന്നിവ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സിൽ നിന്ന് ഞാൻ പഠിച്ചതെല്ലാം എന്റെ തുടർ പഠനത്തെ സഹായിച്ചു. പല നേട്ടങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. സാങ്കേതിക വിദ്യയോടുള്ള എന്റെ താൽപര്യം അത് വളർത്തി.

എന്റെ പേര് വസുദേവ് മാധവ് വി സി. ഞാൻ വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ, വെങ്ങാനൂർ എന്ന വിദ്യാലയത്തിലെ 2022–25 ബാച്ചിലെ ഒരു വിദ്യാർത്ഥിയാണ്. പ്ലസ്ടുവിന് വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതിയുടെ ഭാഗമായി സാങ്കേതിക ലോകത്തേക്കുള്ള എന്റെ ആദ്യത്തെ ചുവടുവയ്പ്പായിരുന്നു ഇത്. ലിറ്റിൽ കൈറ്റ്സ് വഴി ഞാൻ വിവരസാങ്കേതികവിദ്യ, റോബോട്ടിക്സ്, ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുകൾ നേടി. സ്ക്രാച്ച് പോലുള്ള ലളിതമായ പ്ലാറ്റ്ഫോമുകളിൽ ആരംഭിച്ച പഠനം, ലോജിക്കൽ തിങ്കിംഗ്, പ്രശ്നപരിഹാര ശേഷി എന്നിവ വളർത്താൻ സഹായിച്ചു. റോബോട്ടിക്സ് പഠനത്തിലൂടെ ഹാർഡ്വെയറും സോഫ്റ്റ്വെയറും ഒരുമിച്ച് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചു. സെൻസറുകൾ, മോട്ടോറുകൾ, അടിസ്ഥാന സർക്യൂട്ടുകൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ എന്റെ കൗതുകം വർധിപ്പിച്ചു. ആനിമേഷൻ ക്ലാസുകൾ സൃഷ്ടിപരമായ ചിന്താശേഷി വളർത്താൻ ഏറെ സഹായകമായി. ആശയങ്ങളെ ദൃശ്യരൂപത്തിൽ അവതരിപ്പിക്കാനും സ്റ്റോറിയെ ചലനങ്ങളിലൂടെ ആവിഷ്കരിക്കാനും പഠിക്കാൻ കഴിഞ്ഞു. എനിക്ക് ലിറ്റിൽ കൈറ്റ്സിൽ ഏറ്റവുമധികം ഇഷ്ടമായ പ്രവർത്തനം പ്രോഗ്രാമിങ്ങും റോബോട്ടിക്സും ആണ്. ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി ഞാൻ പങ്കെടുത്ത ജില്ലാ ക്യാമ്പിൽ നിന്ന് എനിക്ക് റോബോട്ടിക്സ് മേഖലയിലെ കൂടുതൽ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി എന്റെ സാങ്കേതിക കഴിവുകളും ആത്മവിശ്വാസവും വർധിപ്പിച്ചു. ഭാവിയിൽ ഐ ടി മേഖലയിൽ കൂടുതൽ പഠിക്കാനും പുതിയ സാങ്കേതിക വിദ്യകൾ കൈവശപ്പെടുത്താനും ഈ അനുഭവങ്ങൾ എനിക്ക് വലിയ പ്രചോദനമായി. വിവരസാങ്കേതിക വിദ്യയുടെ വിശാലമായ ലോകത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ട ലിറ്റിൽ കൈറ്റ്സ് പദ്ധതിയോടും, ഇതിന് നേതൃത്വം നൽകിയ അധ്യാപകരോടും ഞാൻ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

എൻറെ പേര് അതുൽ ഹരി ഞാൻ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ 22 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായിരുന്നു ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുന്നു വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുവർഷം ലിറ്റിൽ കൈറ്റ്സ്ന്റെ ഭാഗമാകുവാൻ എനിക്ക് സാധിച്ചതിൽ തന്നെ ഞാൻ കൃതാർത്ഥനാണ് ആനിമേഷൻ ആണ് എൻറെ വിഷയം എല്ലാ മത്സരങ്ങളിൽ എനിക്ക് അനിമേഷൻ പങ്കെടുക്കുവാൻ സാധിച്ചു വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി ഞങ്ങളെ അനുമോദിക്കുകയും ചെയ്തു സാങ്കേതികലോകത്തേക്കുള്ള എൻറെ ആദ്യത്തെ അനുഭവം ലിറ്റിൽ കൈറ്റ്സ് എന്ന പാഠ്യപദ്ധതിയായിരുന്നു അനിമേഷൻ റോബോട്ടിക്സ് ഗ്രാഫിക്സ് ആൻഡ് ഡിസൈനിങ് പ്രോഗ്രാമിംഗ് ആർട്ടിഫിഷ്യൽ ഇങ്ങനെ സാങ്കേതികയുടെ ഒരു മായാലോകം അനുഭവിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു സാങ്കേതിക പരമായ ധാരാളം അറിവുകൾ ഞങ്ങൾക്ക് തന്നു അനിമേഷൻ എനിക്കിഷ്ടപ്പെടാൻ തന്നെ കാരണം അതിൻറെ ടുഡി ത്രീഡിഎഫ്സുകളാണ് അതൊക്കെ എന്നിലെ മറ്റൊരു വ്യക്തിയെ വളർത്തുകയായിരുന്നു ഈ പഠനം എനിക്ക് ആത്മവിശ്വാസം ലഭിച്ചു മേളയിലും ഞാൻ ആനിമേഷന് ജില്ല വരെ പങ്കെടുത്തു. എനിക്ക് അറിവ് പകർന്നു തരുവാൻ സഹായിച്ച എൻറെ സ്കൂളിലെ പ്രിയ അധ്യാപകർക്ക് ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു