സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2025-28
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| 25041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25041 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 30 |
| വിദ്യാഭ്യാസ ജില്ല | Aluva |
| ഉപജില്ല | Angamaly |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Remya |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Nirmala |
| അവസാനം തിരുത്തിയത് | |
| 08-06-2026 | Karukutty |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ വിദ്യാലയത്തിലെ 80% വിദ്യാർത്ഥികൾ പങ്കെടുക്കുകയും 30 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ്സുകൾ
എട്ടാം ക്ലാസിലെ പുതിയതായി ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കായി എൽ ബി സാർ പ്രിലിമിനറി ക്യാമ്പ് നയിച്ചു കുട്ടികളെല്ലാവരും അതീവ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു
YIP സെലക്ഷൻ
YIP യിൽ ഈ വിദ്യാലയത്തിലെ കുട്ടികളുടെ പ്രോജക്ടുകൾ പ്രദർശിപ്പിക്കുന്നതിനായി രജിസ്റ്റർ ചെയ്തിരുന്നു. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ Anitta P S, Biya Joby ആണ് പ്രോജക്ടുകൾ അവതരിപ്പിച്ചത്
അനിമേഷൻ ക്ലാസ്സുകൾ
അനിമേഷൻ ക്ലാസ്സുകളിൽ ചലിക്കുന്ന ചിത്രങ്ങളെ കുറിച്ചാണ് അവതരിപ്പിച്ചത്. ക്ലാസ് കുട്ടികൾക്ക് വളരെ ഇന്ററിസ്റ്റിംഗ് ആയിരുന്നു. വളരെ വ്യക്തതയോടും കൃത്യതയോടും കൂടെ കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി. മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ അധ്യാപകർ അഭിനന്ദിച്ചു. ഓരോ ഗ്രൂപ്പുകളും വ്യത്യസ്തമായ പ്രവർത്തനങ്ങൾ ചെയ്തുകയുണ്ടായി
പ്രോഗ്രാമിങ് ക്ലാസ്സുകൾ
സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുക എന്നത് ആധുനിക ലോകത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനാൽ പ്രോഗ്രാമിങ് കുട്ടികൾക്ക് വളരെ അത്യാവശ്യമാണ്. ഇതിന്റെ ബാലപാഠങ്ങളാണ് എൽ കെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത്.scratch ആണ് കുട്ടികൾക്ക് പഠിക്കാനുള്ളത്. കുട്ടികൾ വളരെ രസകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി
മലയാളം കമ്പ്യൂട്ടിങ് ക്ലാസ്സുകൾ
ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിന്റെ ഭാഗമായുള്ള മലയാളം കമ്പ്യൂട്ടിങ് ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി. ഇതോടൊപ്പം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള പരിശീലനവും നൽകുകയും കുട്ടികൾ അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു
ഹാർഡ്വെയർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കംപ്യൂട്ടറിന്റെ ഹാർഡ്വെയറിനെകുറിച്ചുള്ള ക്ലാസ്സുകൾ നൽകി. വീഡിയോ പ്രദർശിപ്പിക്കുകയും കംപ്യൂട്ടറുകൾ തുറന്നു നേരിട്ടുള്ള പരിശീലനവും അവർക്ക് നൽകി
ഡി.എസ്.എൽ.ആർ.ക്യാമറ പരിശീലനം
ഫോട്ടോഗ്രാഫി വിദ്യാർത്ഥികൾക്ക് ഏറെ താല്പപര്യമുള്ള മേഖലയാണ്.അതിനാൽ തന്നെ ഡി. എസ് എൽ. ആർ ക്യാമറ പരിശീലനത്തിൽ കുട്ടികൾ ഉത്സാഹപൂർവം പങ്കെടുത്തു. ഞങ്ങളുടെ വിദ്യാലയത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ശ്രീ. സുജിത്ത് സി മാനാടാൻ സാറാണ് ക്ലാസ്സുകൾ നയിച്ചത്. മികച്ച ചിത്രങ്ങൾ എങ്ങനെ എടുക്കാം എന്നുള്ള വിവരണവും പ്രശസ്ത ഫോട്ടോ ഗ്രാഫേഴ്സ് എടുത്ത ഫെയ്മസ് ആയ ചിത്രങ്ങളും കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാനുള്ള സൗകര്യവും കുട്ടികൾക്ക് നൽകി
സ്കൂൾ വിക്കി അപ്ഡേഷൻ പരിശീലനം
സ്കൂൾ വിക്കി എന്താണെന്നും അത് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും എൽ കെ അംഗങ്ങൾ മനസിലാക്കുന്നതിനായി ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് ക്ലാസ്സിൽ അവതരിപ്പിച്ചു. എൽ കെ അംഗങ്ങൾ സ്കൂൾ വിക്കി കൃത്യസമയത്തു അപ്ഡേറ്റ് ചെയ്യാമെന്ന് ഉറപ്പുനൽകി. സ്കൂൾ വിക്കിയിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതും, ചിത്രങ്ങൾ റിസൈസ് ചെയ്യുന്നതും, വീഡിയോയുടെ ലിങ്ക് നൽകുന്നതും എങ്ങനെയെന്ന് വിശദീകരിച്ചു. ജിഷ ടീച്ചർ ആണ് ക്ലാസ്സുകൾ നയിച്ചത്. സ്കൂൾ വിക്കിയിലേക്കുള്ളക് ചിത്രങ്ങൾ ശേഖരിച്ചു അവ റിസൈസ് ചെയ്യുന്നതിന് എയ്ഡൻ, നീരജ് എന്നിവരെ ചുമതലപ്പെടുത്തി. ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ പാർവതി, അന്ന ബാബു, ജുവൽ എന്ന8വരെ ഉത്തരവാദിത്തം എൽപ്പിച്ചു. റിപ്പോർട്ടുകൾ എഴുതാനും അവ സ്കൂൾ വിക്കിയിൽ ചേർക്കാനുംമറ്റു കുട്ടികൾ തയ്യാറായി
യൂണിഫോം വിതരണം / വർക്ക് ബുക്ക് വിവരണം
പുതിയതായി എൽ കെ അംഗങ്ങളായ എല്ലാ വിദ്യാർഥികൾക്കും യൂണിഫോം ഉം വർക്ക് ബുക്ക് ഉം വിതരണം ചെയ്തു
ആർഡിനോ സെമിനാറും വർക്ക് ഷോപ്പും
ഫെബ്രുവരി യിൽ 8, 9 ക്ലാസിലെ LK കുട്ടികൾക്കായി സെമിനാറും വർക്ക് ഷോപ്പും സംഘടിപ്പിച്ചു. ശ്രീമതി ക്രിസ്റ്റീന ജിസ്സോ യാണ് സെമിനാറിനും വർക്ക്ഷോപ്പിനും നേതൃത്വം നൽകിയത്. ലളിതമായ രീതിയിൽ അവതരിപ്പിച്ചു. സെൻസറുകൾ, സർവേ മോട്ടറുകൾ എന്നിവ എന്താണെന്നും അവ എങ്ങനെ കോഡ് ചെയ്യാമെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വർഷോപ്പുകളിൽ ഓർഡിനോ കിറ്റുകൾ ഉപയോഗിച്ച് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിച്ചു
റോബോട്ടിക് ഫെസ്റ്റ്
8, 9 ,10 ക്ലാസുകളിലെ എൽകെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികൾ ഗ്രൂപ്പുകളായി തിരിയുകയും വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഓർഡിനൊകിറ്റുകൾ ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു . എക്സിബിഷൻ കാണാനായി മറ്റു സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും എത്തിച്ചേർന്നിരുന്നു. അവർക്ക് എക്സിബിഷൻ പുതിയ അനുഭവമായിരുന്നു. ഓട്ടോമാറ്റിക് റോബോട്ട് കാർ ,ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, സിഗ്നൽ ലൈറ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഫിഷ് ഫീഡർ, ഡാൻസിങ് ലൈറ്റ് വിത്ത് എൽഇഡി, ഓട്ടോമാറ്റിക് ഗെയ്റ്റ് ഓപ്പൺ സിസ്റ്റംഎന്നിവ കുട്ടികൾ നിർമ്മിച്ച റോബോട്ടിക് ഉത്പന്നങ്ങളിൽ ചിലത് ആയിരുന്നു. കുട്ടികൾക്ക് റോബോട്ടിക് ഫെസ്റ്റ് വ്യത്യസ്തമായ അനുഭവമാണ് പകർന്നു നൽകിയത്
LITTLE KITES SUMMER CAMP REPORT
2026 മെയ് 15-ന് സെന്റ് ജോസഫ് ജി.എച്ച്.എസ്. കറുകുറ്റിയിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഡിജിറ്റൽ കഴിവുകളും സാങ്കേതിക അറിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു.
ക്യാമ്പിന്റെ പ്രധാന പ്രവർത്തനമായി കെഡൻലൈവ് (Kdenlive) വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ പരിശീലനം സംഘടിപ്പിച്ചു. വീഡിയോ ക്ലിപ്പുകൾ എഡിറ്റ് ചെയ്യുക, ട്രാൻസിഷനുകൾ ചേർക്കുക, ടെക്സ്റ്റും ഓഡിയോയും ഉൾപ്പെടുത്തുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്വന്തമായി ചെറിയ വീഡിയോകൾ തയ്യാറാക്കി.
ക്യാമ്പിന്റെ ഭാഗമായി ഒരു റീൽ നിർമ്മാണ മത്സരവും നടത്തി. പരിശീലനത്തിലൂടെ നേടിയ അറിവ് ഉപയോഗിച്ച് വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കി റീലുകൾ തയ്യാറാക്കി അവതരിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ പ്രവർത്തനം വിദ്യാർത്ഥികളുടെ സർഗാത്മകതയും സാങ്കേതിക വൈദഗ്ധ്യവും വളർത്താൻ സഹായകമായി.
സമ്മർ ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പുതിയ ഡിജിറ്റൽ നൈപുണ്യങ്ങൾ നേടുന്നതിനും വീഡിയോ എഡിറ്റിംഗിൽ കൂടുതൽ പരിചയം നേടുന്നതിനും മികച്ച അവസരമായി. ക്യാമ്പ് വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച അധ്യാപകർക്കും സംഘാടകർക്കും എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു.
