സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/Alumni
LK യൂണിറ്റിലെ അംഗങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നതിനായി Lk Alumini എന്ന പേരിൽ whatsapp. Group ആരംഭിച്ചു. നിലവിലെ എല്ലാ ബാച്ചുകളിലെയും ഭൂരിഭാഗം കുട്ടികളും ഗ്രൂപ്പിൽ അംഗമാണ് LK Alumini യിലെ അംഗങ്ങളായ കുട്ടികൾ ഉപജില്ല |T മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുവാനായി സഹായിച്ചു അവരുടെ സംശയങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്തു. Animation web page designing Malayalam Typing, Scratch എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. Alumini Association ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി 2 laptopകൾ നൽകി

Batch 22-25 ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് ക്ലാസുകൾ എനിക്ക് കമ്പ്യൂട്ടറിനോടുള്ള താൽപര്യം കൂടുതലാക്കാൻ സഹായിച്ചു. ആദ്യം കമ്പ്യൂട്ടർ എന്നത് വെറും ഒരു subject ആണെന്നായിരുന്നു എന്റെ വിചാരം. പക്ഷേ ലിറ്റിൽ കൈറ്റ്‌സ് ക്ലാസുകളിൽ പോയതിനു ശേഷം അതിലൂടെ പല കാര്യങ്ങളും ചെയ്യാൻ കഴിയുമെന്ന് മനസ്സിലായി. അവിടെ പ്രോഗ്രാമിംഗ്, ചെറിയ അനിമേഷൻ, ചിത്രങ്ങൾ ഡിസൈൻ ചെയ്യൽ, വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കൽ എന്നിവയെല്ലാം പഠിപ്പിച്ചു. സ്വന്തം കൈകൊണ്ട് എന്തെങ്കിലും create ചെയ്യുമ്പോൾ വലിയ സന്തോഷം തോന്നി. അപ്പോഴാണ് കമ്പ്യൂട്ടർ സയൻസ് ഇത്രയും interesting ആയ ഒരു subject ആണെന്ന് മനസ്സിലായത്. ലിറ്റിൽ കൈറ്റ്‌സ് കാരണം പ്ലസ് വണിൽ ഏത് ഗ്രൂപ്പ് എടുക്കണം എന്ന ചിന്ത വന്നപ്പോൾ, കമ്പ്യൂട്ടർ സയൻസ് എടുക്കണം എന്ന തീരുമാനത്തിലേക്ക് എത്താൻ എനിക്ക് ആത്മവിശ്വാസം കിട്ടി. ഇനി ഭാവിയിൽ ഐ.ടി. മേഖലയിൽ പഠിക്കാനും ജോലി ചെയ്യാനും കഴിയുമെന്ന വിശ്വാസവും ഈ ക്ലാസുകൾ തന്നെയാണ് നൽകിയത്. അതുകൊണ്ട്, ലിറ്റിൽ കൈറ്റ്‌സ് എന്റെ പഠനജീവിതത്തിൽ നല്ലൊരു മാറ്റം കൊണ്ടുവന്ന ഒരു അനുഭവമാണ്
Old Students

മുൻ വർഷങ്ങളിൽ പഠിച്ച ലിറ്റിൽ കൈറ്റ്സ് സ്റ്റുഡന്റസ് സ്കൂളിലെലിറ്റിൽ കൈറ്റ്സ് സ്റ്റുഡന്റസുമായി സംസാരിക്കുന്നു
