ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എസ്.മുണ്ടൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
21069-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21069
യൂണിറ്റ് നമ്പർLK/2018/21069
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ലീഡർസിദ്ധാർത്ത് സി ആർ
ഡെപ്യൂട്ടി ലീഡർഅഭിരാമി കെ നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സൗമ്യ മുരളി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മീനു മോഹൻദാസ്
അവസാനം തിരുത്തിയത്
30-05-2026Ashaa

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ഫെയ്സ് വൺ സ്കൂൾ ക്യാമ്പ് റിപ്പോർട്ട്

തീയതി: 2026 മെയ് 14

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫെയ്സ് വൺ സ്കൂൾ ക്യാമ്പ് ആവേശകരമായി പൂർത്തിയായി. വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക മികവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന് നിമ്യ ടീച്ചർ ദിവ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ക്യാമ്പിന്റെ പ്രധാന ആകർഷണം മീഡിയ ട്രെയിനിംഗ് സെഷനുകളായിരുന്നു. വാർത്താ നിർമ്മാണം, വീഡിയോ എഡിറ്റിംഗ്, സോഷ്യൽ മീഡിയയുടെ ക്രിയാത്മകമായ ഉപയോഗം എന്നിവയിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം ലഭിച്ചു.