എച്ച്.എസ്.മുണ്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
2024 - 25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് ഒന്നാം ബാച്ചിലെ വിദ്യാർത്ഥികൾക്ക് മെയ് 26 തിയതിയും ,രണ്ടാം ബാച്ചിലെ വിദ്യാർത്ഥികൾക്ക് 27 ആം തീയതിയും മുണ്ടൂർ ഹയർസെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 74 കുട്ടികൾ പങ്കെടുത്തു. ആദ്യദിനം എൽകെ ഒന്നാം ബാച്ചിലെ 37 കുട്ടികൾക്ക് മങ്കര ഹയർസെക്കൻഡറി സ്‌കൂൾ എൽകെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ് മിസ്റ്റർ ശ്രീകാന്ത് സാർ എക്സ്റ്റേണൽ RP ആയി ക്ലാസ്സുകൾ നയിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.
രണ്ടാം ബാച്ചിലെ 37 കുട്ടികൾക്ക് പറളി ഹയർസെക്കൻഡറി സ്‌കൂൾ എൽകെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് സൗമ്യ ടീച്ചർ എക്സ്റ്റേണൽ RP ആയി ക്ലാസ്സുകൾ നയിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാ മറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടി. രണ്ട് ദിവസവും ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു. ക്യാമ്പിന് ഭാഗമായി രണ്ട് ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു