ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
38098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38098
യൂണിറ്റ് നമ്പർLK/2018/38098
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ലീഡർലാവണ്യ
ഡെപ്യൂട്ടി ലീഡർആര്യ ലക്ഷ്മി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയശ്രീ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എസ് നായർ
അവസാനം തിരുത്തിയത്
20-01-202638098


അഭിരുചി പരീക്ഷ (അറിയേണ്ടതെല്ലാം)

2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറെടുക്കുന്നതിലേക്കായി സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി പരീക്ഷയ്ക്ക് എങ്ങനെ തയ്യാറാകണം എന്നും ക്വസ്റ്റ്യൻ പരിചയപ്പെടുത്തുകയും ചെയ്തു .എല്ലാദിവസവും ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടു വരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിശീലനം നൽകിവരുന്നു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു .20 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത് 20 പേരും പരീക്ഷയ്ക്ക് ഹാജരാവുകയും ചെയ്തു .ലിറ്റിൽ കൈറ്റ്‌സിന്റെ അഭിരുചി മോഡൽ പരീക്ഷ കുട്ടികൾ പ്രാക്ടീസ് ചെയ്തിരുന്നു .അതുകൊണ്ടുതന്നെ കുട്ടികൾക്ക് പരീക്ഷ സോഫ്റ്റ്‌വെയറിനെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു .പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും അനുഭവപ്പെടില്ല.

30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രത്യേക സോഫ്റ്റ്‌വെയർ സെർവർ ഉൾപ്പെടെ ആറ് കമ്പ്യൂട്ടറുകളിലായി പരീക്ഷ നടപ്പിലാക്കി .ഇതിന് നേതൃത്വം നൽകിയത് കൈറ്റ് മെന്റർമാരായ ജയശ്രീ പി കെ ,ശ്രീജ എസ് നായർ എന്നിവരാണ് .മാസ്റ്റർ ട്രെയിനർ ആയ താരചന്ദ്രന്റെ മോണിറ്ററിങ്ങും ഉണ്ടായിരുന്നു.

RESULT

ABOVE 15=14 Students

ABOVE 10=6 Students

2025-28 BATCH STUDENTS

ക്രമ നമ്പർ അഡ്മിഷൻ നമ്പർ ഡിവിഷൻ കുട്ടികളുടെ പേര്
1 3592 A ABHINAV PRADEEP
2 3535 A ADARSH.C.S
3 3557 A ADARSH.K.S
4 3564 A AKASH.A.S
5 3542 A ALBIN MOSES
6 3562 A ANJANA V J
7 3537 A ARYALEKSHMI.B
8 3534 A JINTA SHIBU
9 3561 A KRISHNAPRIYA.K
10 3567 A LAVANYA R
11 3563 A LEKSHMI PRIYA.S
12 3546 A MALAVIKA MOHANAN
13 3545 A MEENU M
14 3568 A PRAVITHA.P
15 3536 A SABARI.G
16 3533 A SAGAR.S.S
17 3565 A SIDHARTH.S
18 3523 A SURABHI S
19 3558 A VISHAKH BINU
20 3560 A VIVEK M

യൂണിഫോം വിതരണം

ലിറ്റിൽ കൈറ്റ്സിന് പുതിയ നിറപ്പകിട്ടോടെ തുടക്കം

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾക്ക് യൂണിഫോം വിതരണം നടത്തി. ഹെഡ്മിസ്ട്രസ് ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

യൂണിഫോം വിതരണം വഴി കുട്ടികളിൽ ഏകോപനവും സംഘബോധവും വളർത്താനാകുമെന്ന് ഹെഡ്മിസ്ട്രസ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. കുട്ടികൾക്ക് സന്തോഷത്തോടെ യൂണിഫോം സ്വീകരിച്ചു.

ഓണപ്പൂക്കളത്തിന് സ്വന്തമായി ചെണ്ടുമല്ലി — ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേട്ടം

ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ചേർന്ന് ചെണ്ടുമല്ലി കൃഷി നടത്തി. വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നടത്തിയ ഈ പ്രവർത്തനം, ഓണപ്പൂക്കളത്തിനുള്ള പൂക്കൾ സ്വയം വളർത്തി സമാഹരിക്കുന്നതിന് വഴിയൊരുക്കി.

കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിച്ച ചെണ്ടുമല്ലി കൃഷി, കുട്ടികളിൽ പരിസ്ഥിതി സൗഹൃദ സമീപനവും കൃഷിയോടുള്ള അഭിനിവേശവും വളർത്തി. സ്വന്തം പരിശ്രമത്തിലൂടെ പൂക്കൾ വളർത്തിയെടുത്ത സന്തോഷം, കുട്ടികളുടെ ഓണാഘോഷത്തിന് പുതുമ നൽകി.

ഓണത്തിൻറെ പച്ചപ്പും പൂക്കളുടെയും മണമുറ്റിയ സന്തോഷവും കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോക സാക്ഷരതാ ദിനാഘോഷം(08/09/25)

പൊങ്ങലടി എസ്.വി.എച്ച്.എസ് സ്കൂളിൽ ലോക സാക്ഷരത ദിനം ഭംഗിയായി ആചരിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തി അറിവിന്റെ വാതിൽ തുറന്നിടുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീത റാണിദിനാഘോഷം ഉദ്ഘാടനം ചെയ്തു.

"വായന – വിജ്ഞാനത്തിന്റെ വിളക്കു" എന്ന സന്ദേശം മുന്നോട്ടുവെച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ശ്രദ്ധേയമായി. അധ്യാപകരും രക്ഷിതാക്കളും സാക്ഷരതയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.ലോക സാക്ഷരത ദിനാഘോഷം സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ വിജയം കണ്ടു.

ലോക സാക്ഷരത ദിനാഘോഷത്തിന്റെ ഭാഗമായി UPതലത്തിൽ ഉള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. വിദ്യാർത്ഥികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ അറിവുകളും പ്രായോഗിക പരിശീലനങ്ങളും നൽകി അവർക്ക് ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള ബോധം വളർത്തി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിശീലനത്തിൽ കുട്ടികൾ വലിയ ആവേശത്തോടെയാണ് പങ്കെടുത്തത്. അധ്യാപകരുടെയും മുതിർന്ന വിദ്യാർത്ഥികളുടെയും മാർഗനിർദ്ദേശം കുട്ടികൾക്ക് ഏറെ പ്രയോജനകരമായി.


ടെക്‌നോ ട്രെയിൽ (ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് )

പ്രവർത്തനം: 1 ഗ്രൂപ്പ് തിരിയാം

സെൻസിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ കോമേഴ്സ് ,ജിപിഎസ്,എ ഐ ,ബി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പായി തിരിഞ്ഞു

പ്രവർത്തനം: 2 മാറുന്ന ലോകം, മാറിയ സ്കൂളുകൾ

മാറിയ ജീവിതക്രമം, നവീന ലോകത്തെ സാങ്കേതികവിദ്യയുടെ സാധ്യതകൾ എന്നിവബോധ്യപ്പെടുത്തി,ലിറ്റിൽകൈറ്റ്സ്പദ്ധതിയുടെരൂപീകരണംപ്രസക്തിഎന്നിവയെക്കുറിച്ച്വിദ്യാർഥികളിൽ,ധാരണയുണ്ടാക്കുകയാണ്ഈപ്രവർത്തനംലക്ഷ്യമിടുന്നത്.

പ്രവർത്തനം: 3 ലിറ്റിൽ കൈറ്റ്സ പദ്ധതി പരിചയപ്പെടാം

ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചും അവയിലെ അംഗങ്ങളുടെ ചുമതലകളെക്കുറിച്ചുംപഠിതാക്കൾക്ക്സമഗ്രമായ ധാരണ നൽകുക എന്നതാണ് ഈ പ്രവർത്തനത്തിലൂടെ ലക്‌ഷ്യം ഇടുന്നതു

പ്രവർത്തനം‍: 4 Say NO to Drugs ! ; ഗെയിം നിർമ്മിക്കാം.

ലിറ്റിൽകൈറ്റ്സ്അംഗങ്ങളിൽകോഡിങ്അഭിരുചിവളർത്തുന്നതിനുംഭാവിപ്രവർത്തനങ്ങളിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ സെഷൻ.

പ്രവർത്തനം: 5 അനിമേഷൻ നിർമ്മാണ മത്സരം

ലിറ്റിൽകൈറ്റ്സ് പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുന്ന അനിമേഷൻ മേഖലയെയുംഅതിനുപയോഗിക്കുന്നഓപ്പൺടൂൺസ്സോഫ്റ്റ‍വെയറുംപൊതുവായിപരിചയപ്പെടുത്തുന്ന സെഷൻ. അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ധാരണനൽകി അനിമേഷൻവവർത്തനങ്ങളിൽകുട്ടികളിൽപ്രധാനമായുംതാല്പര്യംളർത്തുകയാണ് ഈസെഷൻകൊണ്ട്നഉദ്ദേശിക്കുന്നത്.

പ്രവർത്തനം: 6 റോബോട്ടുകളുടെ ലോകം

ലിറ്റിൽകൈറ്റ്സ്പാഠ്യപദ്ധതിയിൽറോബോട്ടുകളുടെഘടകങ്ങൾപരിചയപ്പെടുത്തുന്നറോബോട്ടുകളുടെസെഷൻ.റോബോട്ടിക്പ്രവർത്തനം,ഉപയോഗം,പരിചയപ്പെടുത്തി റോബോട്ടിക് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താത്പര്യം ജനിപ്പിക്കുകഎന്നതാണ് ഈപ്രവർത്തനം ലക്ഷ്യം വക്കുന്നത്.

ലിറ്റിൽകൈറ്റ്സ്- രക്ഷിതാക്കളുടെ യോഗം.

ലിറ്റിൽ കൈറ്റ് ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് പൊതുവായ ധാരണ നൽകുന്നതിനുള്ള സെഷൻ ആണ് ഇത്.

മാറിയ ജീവിതക്രമം നവീന ലോകത്തെ സാങ്കേതിവിധിയുടെ സാധ്യതകൾ എന്നിവ ബോധ്യപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ രൂപീകരണം പ്രസക്തി എന്നിവയെ കുറിച്ച് രക്ഷിതാക്കളിൽ അവബോധം ഉണ്ടാക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്

ലിറ്റിൽ കൈറ്റ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കൾ കൃത്യമായി മനസ്സിലാക്കി പ്രവർത്തനങ്ങൾ ചെയ്യാൻ ആവശ്യമായി പിന്തുണയും പ്രോത്സാഹനവും ഓരോ കുട്ടിക്കും നൽകിയത് നാം ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കാൻ അവർക്ക് കഴിയുകയുള്ളൂ

DIGI FIT PROGRAME (24/9/2025)

എസ്.വി.എച്ച്.എസ് പൊങ്ങലടി സ്കൂളിൽ Digi Fit Programme സംഘടിപ്പിച്ചു. 5, 6, 7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഈ പരിപാടി, 2025-ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.

പരിപാടിയിൽ വിദ്യാർത്ഥികൾക്ക് Muse Score .Audacity. Libre Writer എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.

Muse Score

സംഗീതരചനയ്ക്കും, നോട്ടേഷൻ തയ്യാറാക്കുന്നതിനും, സംഗീതം ഡിജിറ്റൽ രൂപത്തിൽ സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന സോഫ്റ്റ്‌വെയർ. സംഗീതപ്രതിഭകളെ വളർത്താനും, സ്വന്തം സംഗീതം സൃഷ്ടിക്കാനും Muse Score വിദ്യാർത്ഥികൾക്ക് പുതിയൊരു വഴിതുറക്കുന്നു.

Audacity

ശബ്ദം റെക്കോർഡ് ചെയ്യാനും, എഡിറ്റ് ചെയ്യാനും, ശബ്ദപ്രഭാവങ്ങൾ ചേർക്കാനും കഴിയുന്ന സൗജന്യ ശബ്ദസംസ്കരണ സോഫ്റ്റ്‌വെയർ. പ്രായോഗിക പഠനത്തിലൂടെ കുട്ടികൾക്ക് ശബ്ദസംസ്കരണത്തിന്റെ അടിസ്ഥാനങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.

Libre Writer

പ്രൊഫഷണൽ രീതിയിൽ രേഖകൾ തയ്യാറാക്കാൻ കഴിയുന്ന സ്വതന്ത്ര വാഡ് പ്രോസസർ. റിപ്പോർട്ട്, പ്രോജക്ട്, കുറിപ്പുകൾ തുടങ്ങിയ പഠനോപകരണങ്ങൾ തയ്യാറാക്കുന്നതിൽ ഇത് ഏറെ പ്രയോജനകരമാണ്.

Digi Fit Programme വഴി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലോകത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി പരിചയപ്പെടാനുള്ള അവസരം ലഭിച്ചു. ഭാവിയിൽ സാങ്കേതിക വിദ്യയെ സൃഷ്ടിപരമായ രീതിയിൽ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിനും പരിപാടി സഹായകമായി

അറിവിന്റെ പാതയിൽ, പൂർവ വിദ്യാർത്ഥികളും പുതിയ തലമുറയും കൈകോർത്തപ്പോൾ

എസ്‌.വി.എച്ച്.എസ്. പൊങ്ങലടിയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർത്ഥികൾ പുതുതലമുറയ്ക്ക് സാങ്കേതിക വിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടുത്തുന്ന പ്രത്യേക ക്ലാസ് നടത്തി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും അതിന്റെ ജീവിത മേഖലയിലെ പങ്കും വിശദീകരിക്കുന്നതിനായി *AI, Chat GPT, ജെമിനി, ഗാമ AI, മെറ്റ എന്നീ സോഫ്റ്റ്‌വെയറുകളെക്കുറിച്ച് വിശദീകരിച്ചു. വിവിധ മേഖലകളിൽ AI എങ്ങനെ പ്രയോജനപ്പെടുത്തപ്പെടുന്നു, പഠനത്തിലും തൊഴിൽ ലോകത്തും ഉണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് അവതരിപ്പിച്ചു.

അതോടൊപ്പം, ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള *സൈബർ സെക്യൂരിറ്റിയെക്കുറിച്ചും* അവർക്കു പ്രത്യേകം ബോധവൽക്കരണം നൽകി. ഇന്റർനെറ്റ് സുരക്ഷ, പാസ്‌വേഡുകളുടെ ശക്തി, സോഷ്യൽ മീഡിയയുടെ സുരക്ഷിത ഉപയോഗം, ഡിജിറ്റൽ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള സന്ദേശം വിദ്യാർത്ഥികൾക്കു നൽകപ്പെട്ടു.

2025 -28-ാം ബാച്ച് ലെവിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത ഈ പരിപാടി, അറിവ് പങ്കിടലിന്റെയും തലമുറകളെ ബന്ധിപ്പിക്കുന്നതിന്റെയും ഉദാഹരണമായി മാറി. പൂർവ വിദ്യാർത്ഥികൾ നൽകിയ പ്രായോഗിക അറിവുകൾ കുട്ടികൾക്കു വലിയ പ്രചോദനമായി.

ELECTION LITERACY CAMPAIGN

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഇലക്ഷൻ ലിറ്ററസി ക്യാമ്പയിൻ സംഘടിപ്പിച്ചു .തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സൈബർ തട്ടിപ്പുകളും വ്യാജ വാർത്തകളും വർദ്ധിക്കുന്ന സാഹചര്യത്തിൽകുടുംബശ്രീ തൊഴിലുറപ്പുകാർ രക്ഷിതാക്കൾ ഇവരെ ഒന്നിപ്പിച്ചുകൊണ്ട് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുഫെയ്ക്ക് ന്യൂസ് തിരിച്ചറിയുന്നത് എങ്ങനെ എത്തിക്കൽ വോട്ടിംഗ് എന്ന് പറഞ്ഞാൽ എന്താണ് ഇലക്ഷൻ സമയത്ത് ഡിജിറ്റൽ മര്യാദകൾ എന്തെല്ലാം തുടങ്ങിയ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് എടുത്തത്

ചെക്ക് ബിഫോർ യു ഷെയർ എന്ന ആശയം അവരിലേക്ക് എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു

15/11/20025ൽ രണ്ടാലും മൂട് കുടുംബശ്രീ യൂണിറ്റ് ആണ് ഈ ക്ലാസിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു തന്നത് അനീഷ അഞ്ജന ലാവണ്യ അമൽദാസ് സന്ദീപ് ആര്യലക്ഷ്മി എന്നിവരാണ് ക്ലാസ്സ്‌ നയിച്ചത്.

ഇലക്ഷൻ സമയത്ത് ഓരോ പൗരനും പാലിക്കേണ്ട ഡിജിറ്റൽ മര്യാദകൾ (Digital Etiquettes) വളരെ പ്രധാനമാണ്. തെറ്റായ വിവരങ്ങളും അനാവശ്യ വിവാദങ്ങളും ഒഴിവാക്കി ഒരു സുശുദ്ധമായ തെരഞ്ഞെടുപ്പ് പരിസരം നിലനിറുത്താൻ ഇവ സഹായിക്കും.

ഇലക്ഷൻ സമയത്തെ ഡിജിറ്റൽ മര്യാദകൾ

വ്യാജവാർത്ത (Fake News) ഷെയർ ചെയ്യരുത്

പ്രവചനം, പ്രചാരണം, കള്ളപ്രചാരണം ഒഴിവാക്കുക

നേതാക്കളെയും മത്സരാർത്ഥികളെയും അധിക്ഷേപിക്കുന്ന പോസ്റ്റുകളും കമന്റുകളും ചെയ്യരുത്.

സൈബർ ബുള്ളിയിംഗിൽ ഏർപ്പെടരുത്.

വ്യാജ IDകൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് നിയമപരമായി പിഴവാണ്.

മറ്റുള്ളവരുടെ ചിത്രങ്ങളും വിവരങ്ങളും അനുമതിയില്ലാതെ ഷെയർ ചെയ്യരുത്.

അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സംസ്കാരത്തോടെ പ്രതികരിക്കുക.

We help BLO

Little Kites യൂണിറ്റിലെ കുട്ടികൾ Booth Level Officer (BLO) മാരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയായി Enumeration Form പൂരിപ്പിക്കൽ പ്രവർത്തനത്തിൽ സഹായിച്ചു.വീടുകളിലേക്ക് നേരിട്ട് പോയില്ല വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് BLO മാരാണ്*; കുട്ടികൾ ഡിജിറ്റൽ-ടെക്ക്നിക്കൽ സഹായം മാത്രമാണ് നൽകിയത്.സ്വകാര്യതയും സുരക്ഷാ മാർഗനിർദേശങ്ങളും പാലിച്ചു.

നേട്ടങ്ങൾ

Enumeration പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യമായും പൂർത്തിയായി.

BLO മാരുടെ ജോലിഭാരം കുറയാൻ സഹായിച്ചു.

കുട്ടികൾക്ക് ജനാധിപത്യ പ്രവർത്തനങ്ങൾ, ഡാറ്റാ ക്രമീകരണം, ഡിജിറ്റൽ literacyഎന്നിവയിൽ നല്ല അറിവ് ലഭിച്ചു.

മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതി

മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരു സാമൂഹ്യ സേവന പ്രവർത്തനം സംഘടിപ്പിച്ചു. *ഡിസംബർ വെക്കേഷൻ കാലയളവിലാണ്* ഈ പ്രവർത്തനം കുട്ടികൾ ഏറ്റെടുത്തു നടത്തിയത്.

പല സാധാരണക്കാരായ സ്ത്രീകൾക്കും ഈ പദ്ധതിയെക്കുറിച്ച് വ്യക്തമായ *ഗ്രാഹ്യമില്ലെന്നത്* ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇടപെടൽ നടത്തിയത്. പദ്ധതിയുടെ ലക്ഷ്യം, പ്രയോജനങ്ങൾ, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ എന്നിവ ലളിതമായ ഭാഷയിൽ വിശദീകരിച്ചുകൊണ്ട് സ്ത്രീകളെ ബോധവത്കരിച്ചു.

ഇതിനായി *സ്കൂൾ തലത്തിൽ ഒരു Help Desk* ഒരുക്കി. Help Desk മുഖേന രജിസ്ട്രേഷൻ ചെയ്യുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സ്ത്രീകൾക്ക് നേരിട്ട സഹായം നൽകി. ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കാനും ഓൺലൈൻ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പിന്തുണ നൽകി.

ഈ പ്രവർത്തനത്തിലൂടെ സ്ത്രീ സുരക്ഷ പദ്ധതിയുടെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കാനും, സ്ത്രീകളെ ഡിജിറ്റൽ സേവനങ്ങളോട് കൂടുതൽ ആത്മവിശ്വാസത്തോടെ ബന്ധിപ്പിക്കാനും സാധിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാമൂഹിക ഉത്തരവാദിത്വവും സേവന മനോഭാവവും പ്രകടമാക്കുന്ന ഒരു മാതൃകാപരമായ പ്രവർത്തനമായിരുന്നു ഇത്.