ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 17017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 17017 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാജേഷ് കുമാർ പി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രീത കെ കെ |
| അവസാനം തിരുത്തിയത് | |
| 07-07-2025 | 17017 |
ലിറ്റിൽകൈറ്റ്സ്
കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE ) നേതൃത്വത്തിൽ 2018 ൽ ആണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ആരംഭിച്ചത്. ആ വർഷം തന്നെവിദ്യാഭ്യാസ വകുപ്പ് ജി വി എച്ച് എസ് എസ് കൊയിലാണ്ടിക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിച്ചു. 2018 ആഗസ്ത് മാസം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ ടി എം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇലക്ട്രോണിക്സ് , റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിങ്, പ്രോഗ്രാമിങ്, ആനിമേഷൻ എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഐ സി ടി അഭിരുചി വളർത്തി ഉചിതമായ രീതിയിൽ വിവേകത്തോടെ സാങ്കേതിക വിദ്യയും വിവിധ സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് മികച്ച അനുഭവങ്ങൾ പ്രധാനം ചെയ്യുന്നു. സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റിന്റെ വിവേക പൂർണമായ ഉപയോഗം എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകി വരുന്നു. ആധുനിക സാങ്കേതിക വിദ്യകളിൽ ഒന്നായ റോബോട്ടിക് മേഖലയിൽ കുട്ടികൾക്ക് പരിജ്ഞാനം നൽകുന്നതിലും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഊന്നൽ നൽകുന്നു. ഡിജിറ്റൽ മാഗസിൻ നിർമാണം, ക്യാമറ പരിശീലനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള യൂണിറ്റ് തല ക്യാമ്പിന്റെ ഒന്നാം ഘട്ടം 30/05/2025 വെള്ളിയാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പവിത്രൻ എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റീൽസ് നിർമ്മാണം,വീഡിയോ എഡിറ്റിംഗ്,എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള അവധിക്കാല ക്യാമ്പ് നയിച്ചത് എക്സ്റ്റേണൽ ആർപിയായ ഗവൺമെൻറ് അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീമതി സീന ടീച്ചർ ആയിരുന്നു. കൈറ്റ് മാസ്റ്റർ രാജേഷ് കുമാർ പി വി, കൈറ്റ് മിസ്ട്രസ് പ്രീത കെ കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക മോഡ്യൂൾ പ്രകാരം ആയിരുന്നു ക്യാമ്പ് നടന്നത്.ഏറെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ കേമ്പിനെ ഉൾക്കൊണ്ടത്. കുട്ടികൾ റീലുകൾ നിർമ്മിക്കുകയും കേടെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അവ എഡിറ്റ് ചെയ്യുകയും ചെയ്തു. മാത്രമല്ല കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ തിരിച്ചറിയാൻ കേമ്പിലൂടെ സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.