എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്/അക്ഷരവൃക്ഷം/കുഞ്ഞനും കുഞ്ഞിയും(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞനും കുറിഞ്ഞിയും

ഝിൽ, ഝിൽ, ഝിൽ....... കുഞ്ഞനണ്ണാൻ മുറ്റത്തെ മാവിൻ കൊമ്പിലിരുന്ന് കൂട്ടുകാരെ വിളിച്ചു .... ചിന്നുവിനേയും കാണുന്നില്ലല്ലോ ! ചിന്നൂ..... ചിന്നൂ .....
മ്യാവൂ .....മ്യാവൂ ..... കുറിഞ്ഞിപ്പൂച്ച കുഞ്ഞനണ്ണാൻ്റെ അടുത്തെത്തി.
" കുഞ്ഞാ.... നീ അറിഞ്ഞില്ലേ ...? നമ്മുടെ ചിന്നുവിൻ്റെ സ്കൂളിൽ ഇപ്പോൾ പഠിത്തമില്ല. അവരെല്ലാവരും വീട്ടീൽ തന്നെയാണ്. പുറത്തെങ്ങും പോകാൻ പാടില്ല.... കൊറോണയാ..... കൊറോണ.
" കൊറോണയോ അതെന്താ ??"
കുഞ്ഞണ്ണാന് ഒന്നും മനസ്സിലായില്ല .
"അത് രോഗം പരത്തുന്ന ഒരു ചെറിയ ജീവിയാ... നമുക്ക് കാണാൻ പറ്റില്ല. കൊറോണ ശരീരത്തിൽ കടന്നാൽ ചുമയും തൊണ്ടവേദനയും ശ്വാസം മുട്ടലും ഒക്കെ തുടങ്ങും. പിന്നെ.. പിന്നെ.. ആൾ മരിച്ചു പോകും!!. രോഗം വന്ന ആളിൽ നിന്നും അടുത്ത ആളുകളിലേക്ക് രോഗം പകരും .ഒത്തിരി പേര് അങ്ങനെ മരിച്ചു പോയത്രേ! ചിന്നു പേടിച്ചിരിക്കുവാ.. "

"നീ ഇതൊക്കെ എങ്ങനെയാ അറിഞ്ഞത്?"

"ചിന്നുവിൻ്റെഅമ്മയൊക്കെ പറയുന്നത് ഞാൻ കേട്ടതാ . പുറത്തെങ്ങും പോകാൻ പാടില്ല, കൈ എപ്പോഴും സോപ്പിട്ട് കഴുകണം, മാസ്ക് വെക്കണം എന്നൊക്കെ പറയുന്നത് കേട്ടു ". "അതാണോ കാര്യം? ചിന്നുവിനേയും കൂട്ടുകാരേയും എന്നാണ് ഇനി കാണാൻ പറ്റുന്നത്?"
കുഞ്ഞന് സങ്കടം വന്നു.
" ആക്കർക്കറിയാം! എനിക്കും സങ്കടമാ കുഞ്ഞാ.. "
"അയ്യോ .. കുറിഞ്ഞീ.. നീയും സൂക്ഷിച്ചോണേ... ചിന്നുവിൻ്റെ വീട്ടിൽ നിന്നും എങ്ങും പോകല്ലേ... കൊറോണ നിന്നെ പിടിച്ചാലോ? "
"ശരി കുഞ്ഞാ.. നമ്മുടെ കൂട്ടുകാരോട് നീ പറഞ്ഞേക്കണേ കറങ്ങി നടക്കെരുതെന്ന്."
"ചിന്നുവിനെ ഞാൻ തിരക്കിയെന്നു പറയണേ"
"ശരി കുഞ്ഞാ ..ബൈ "


മാധവൻ. ജെ
3 എ എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ